newsroom@amcainnews.com

വൈവിധ്യമാർന്ന ജീവികളുടെ ആവാസകേന്ദ്രമായ ആൽബെർട്ടയിൽ കണ്ണിൽനിന്നു രക്തം ചീറ്റുന്ന അപൂർവ്വ ഇനം പല്ലികൾ

വൈവിധ്യമാർന്ന ജീവികളുടെ ആവാസ കേന്ദ്രമാണ് ആൽബെർട്ട. അതിൽ ഏറ്റവും കൗതുകകരമായ ജീവിയാണ് കണ്ണിൽ നിന്നും രക്തം ചീറ്റുന്ന അപൂർവ്വ ഇനം പല്ലികൾ. ചെറിയ കൊമ്പുകളുള്ള പല്ലിക്ക് ചായക്കപ്പിന്റെ വലിപ്പമാണുള്ളത്. ഷോർട്ട്-ഹോൺ-ലിസാർഡ് എന്ന് വിളിക്കുന്ന ഈ വർഗം ആൽബെർട്ടയിലെ ഏക തദ്ദേശീയ പല്ലി ഇനമാണ്. ഇവ വംശനാശ ഭീഷണി നേരിടുന്ന ജീവികളിൽ ഉൾപ്പെട്ടവയാണ്. സൗത്ത് സസ്‌ക്കാച്ചെവൻ നദിക്കരയിലുള്ള ആവാസവ്യവസ്ഥകളിലും, മെനിബേറീസ് ഹിൽസ്, ചിൻ കൂലി/ ഫോർട്ടി മൈൽ കൂലി കോംപ്ലക്‌സ്, മിൽക്ക് റിവർ എന്നിവടങ്ങളിലാണ് സാധാരണയായി കണ്ടുവരുന്നത്. ഇവ അസാധാരണമായ പ്രതിരോധം തീർക്കുന്നതിന് പേരുകേട്ടതാണ്. കണ്ണിൽ നിന്നും രക്തം ചീറ്റിയാണ് ശത്രുക്കളെ ഇവ പ്രതിരോധിക്കുന്നത്.

ഇവയുടെ കണ്ണിന് താഴെയുള്ള കലകളായ ഓക്കുലാർ സൈനസുകളിൽ രക്തം നിറച്ചാണ് പ്രതിരോധ സംവിധാനം സൃഷ്ടിക്കുന്നത്. ആസ്‌ക് നേച്ചർ പ്രകാരം, കണ്ണുകളുടെ ഉപരിതലത്തിൽ നിന്ന് പൊടിയും കണികകളും നീക്കം ചെയ്യുന്നതിനും ഈ രീതി ഇവ ഉപയോഗിക്കുന്നു. ആൽബെർട്ടയിൽ ഇവയുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരികയാണ്. 2022 ൽ നേച്ചർ കൺസർവെൻസി ഓഫ് കാനഡ(NCC)യിലെ ഗവേഷകർ എട്ട് പല്ലികളെ കണ്ടെത്തിയിരുന്നു. ഇതുവരെ കണ്ടെത്തിയതിൽ വെച്ച് റെക്കോർഡ് എണ്ണമാണിത്.

You might also like
Should Indian students abandon the 'American Dream' amid F-1 visa volatility? 4 things immigration experts suggest

F-1 വിസയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ‘അമേരിക്കൻ സ്വപ്നം’ ഉപേക്ഷിക്കേണ്ടിവരുമോ? കുടിയേറ്റ വിദഗ്ധർ നിർദ്ദേശിക്കുന്ന 4 കാര്യങ്ങൾ

EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

കാൽഗറിയിൽ മലയാളി ജിജു മാത്യു നിര്യാതനായി

When the Himalayas melt: Will India's economic stability be upended?

ഹിമാലയം ഉരുകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകിടംമറിയുമോ?

Promptly responding to a social media appeal; M.A. Yusuff Ali resolves the drinking water crisis of seven families in Wayanad

സമൂഹമാധ്യമത്തിലെ ഒരഭ്യർത്ഥനയ്ക്ക് പെട്ടെന്ന് തന്നെ മറുപടി നൽകി; വയനാട്ടിലെ ഏഴ് കുടുംബങ്ങളുടെ കുടിവെള്ള ദുരിതത്തിന് പരിഹാരം കണ്ട് എം.എ. യൂസഫലി

Malayalam film 'Haaf' makes history at the Toronto International Film Festival

ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി മലയാള ചിത്രം ‘ഹാഫ്’

Top Picks for You
Top Picks for You