newsroom@amcainnews.com

അമേരിക്ക യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രകൃതി വാതകത്തിൻ്റെ നല്ലൊരു പങ്കും കാനഡയിൽനിന്ന്! അമേരിക്കക്കാർ കനേഡിയൻ പ്രകൃതിവാതകം കയറ്റുമതി ചെയ്ത് ലാഭമുണ്ടാക്കുകയാണെന്ന് പോളിഷ് അംബാസിഡർ

അമേരിക്ക യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രകൃതി വാതകത്തിൻ്റെ നല്ലൊരു പങ്കും കാനഡയിൽ നിന്നുള്ളതാണെന്ന് പോളിഷ് അംബാസിഡർ. അമേരിക്കക്കാർ കനേഡിയൻ പ്രകൃതിവാതകം കയറ്റുമതി ചെയ്ത് ലാഭമുണ്ടാക്കുകയാണെന്നും അംബാസിഡർ പറയുന്നു. യൂറോപ്പിലേക്ക് പ്രകൃതിവാതകം കയറ്റുമതി ചെയ്യുന്നതിൽ കാനഡ വീഴ്ച വരുത്തിയെന്ന വിമർശനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കാനഡയിലെ പോളിഷ് അംബാസഡറുടെ പ്രതികരണം.

ധാരാളം കനേഡിയൻ വാതകം യൂറോപ്പിലേക്ക് എത്തുന്നുണ്ട്. എന്നാൽ അത് അമേരിക്ക വഴി ആണെന്ന് പോളിഷ് അംബാസഡർ വിറ്റോൾഡ് ഡിസിയേൽസ്കി പറഞ്ഞു. അമേരിക്കയിൽ നിന്ന് യൂറോപ്പിലേക്കും പോളണ്ടിലേക്കും വരുന്ന എൽഎൻജിയിൽ കൂടുതലും കാനഡയിൽ നിന്നുള്ളതാണ്. പക്ഷേ അത് വളരെ ഉയർന്ന വിലയ്ക്കാണ് വിൽക്കുന്നത്. കനേഡിയൻ എൽഎൻജിക്ക് പോളണ്ടിൽ ഡിമാൻഡ് ഉണ്ടോ എന്ന് ചോദ്യത്തിനുള്ള മറുപടി ആയിട്ടായിരുന്നു വിറ്റോൾഡ് ഡിസിയേൽസ്കിയുടെ പ്രതികരണം.

പിന്നാലെ കൺസർവേറ്റീവ് നേതാവ് പിയറി പൊയ്‌ലിവ്രെ പരാമർശം ഏറ്റെടുത്തു. കനേഡിയൻ എൽഎൻജി മേഖലയ്ക്ക് മുൻഗണന നൽകുന്നതിൽ പരാജയപ്പെട്ടതിന് മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ കാനഡയുടെ ഊർജ്ജ മന്ത്രി ടിം ഹോഡ്സൺ കഴിഞ്ഞ ദിവസം പരസ്യമായി വിമർശിച്ചിരുന്നു. അതിന് പിറകെയാണ് പോളണ്ട് അംബാസിഡറുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

You might also like
US says Chinese actions off Taiwan are 'deeply destabilising'

തായ്‌വാനൊപ്പമുള്ള ചൈനയുടെ നീക്കങ്ങൾ ‘തീവ്രമായ അസ്ഥിരത’ സൃഷ്ടിക്കുന്നതാണെന്ന് യു.എസ്

കേരള അസോസിയേഷൻ ഓഫ് ഡാലസ് വാർഷിക പിക്‌നിക് ഒക്ടോബർ 10ന്

യു എസ്-റഷ്യ ഇന്ധന കരാർ യുക്രെയ്ന്‍ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി: മാർക്ക് കാർണി

"Nations Unite Against Iran; Joint Coalition of 29 Countries Issues Strong Warning"

ഇറാനെതിരെ ഒന്നടങ്കം ലോകരാഷ്ട്രങ്ങൾ; ശക്തമായ മുന്നറിയിപ്പുമായി 29 രാജ്യങ്ങൾ അടങ്ങിയ സംയുക്ത കൂട്ടായ്മ

സ്വകാര്യ കരിയർ കോളേജുകളിലെ OSAP ക്രമക്കേട്; അന്വേഷണത്തിന് OPP

വ്യാപാര സഹകരണം ശക്തമാക്കാൻ കാനഡ: മന്ത്രി അനിത ആനന്ദ് ഇന്ത്യയിലേക്ക്

Top Picks for You
Top Picks for You