newsroom@amcainnews.com

ഐപിഎസ് തലപ്പത്ത് അപ്രതീക്ഷിതമായുണ്ടായ മാറ്റത്തിന്റെ കാരണമെന്ത്? ചർച്ചകൾ മുറുകുന്നു; വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയുടെ കസേര തെറിച്ചതിന് പിന്നിൽ ദിവ്യക്കെതിരായ അന്വേഷണമോ?

തിരുവനന്തപുരം: ഒന്നരമാസത്തിനുശേഷം പുതിയ പൊലീസ് മേധാവി വരാനിരിക്കെ ഐപിഎസ് തലപ്പത്ത് അപ്രതീക്ഷിതമായുണ്ടായ മാറ്റത്തിന്റെ കാരണമെന്തെന്ന ചർച്ചകൾ മുറുകുന്നു. വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയെ ആ സ്ഥാനത്തുനിന്നു മാറ്റാൻവേണ്ടി നടപ്പാക്കിയ സ്ഥലംമാറ്റമെന്നാണു പ്രചരിക്കുന്നത്. വിജിലൻസിൽ മികച്ച പ്രകടനം നടത്തുകയും സർക്കാരിന്റെ വിശ്വസ്തനായി അറിയപ്പെടുകയും ചെയ്ത യോഗേഷ് ഗുപ്തയെ മാറ്റിയതിനു പിന്നിൽ പല കാരണങ്ങളാണു കേൾക്കുന്നത്.

കണ്ണൂരിലെ സിപിഎം നേതാവ് പി.പി. ദിവ്യയുടെ ബെനാമി ഇടപാടു സംബന്ധിച്ച പരാതിയിലെ പ്രാഥമിക അന്വേഷണവും തുടർ നടപടിയുമാണ് കാരണങ്ങളിലൊന്നായി പ്രചരിക്കുന്നത്. വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയപ്പോൾ അകമ്പടി ഡ്യൂട്ടിക്കു നിയോഗിച്ചിരുന്ന വിജിലൻസ് എസ്പിയെ വിട്ടില്ലെന്നതും കാരണമായി പറയപ്പെടുന്നു. പകരം മറ്റൊരു എസ്പിയെ അയച്ചതു പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗം ചീഫ് സെക്രട്ടറിയെ അറിയിച്ചതായും ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷനൽ സെക്രട്ടറി തുടങ്ങിയവർ നടപടി ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കുന്നവരുടെ പട്ടികയിലുള്ളയാളാണു യോഗേഷ് ഗുപ്ത. രണ്ടാഴ്ച മുൻപ് അഗ്നിരക്ഷാസേനാ മേധാവിയായി നിയമിക്കപ്പെട്ട മനോജ് ഏബ്രഹാമിനെയാണു പകരം വിജിലൻസ് ഡയറക്ടറാക്കിയത്. ഐജി മുതൽ ഡിജിപി വരെയുള്ള ഒൻപത് ഐപിഎസ് ഉന്നതരെ മാറ്റിയ തീരുമാനം ഉത്തരവു വരുന്നതുവരെ അതീവ രഹസ്യവുമായിരുന്നു. ഒൻപതു മാസം മുൻപു മാത്രമാണു യോഗേഷ് ഗുപ്ത വിജിലൻസ് മേധാവിയായത്. വിജിലൻസ് ആസ്ഥാനത്തു കെട്ടിക്കിടന്ന ആയിരത്തിലേറെ ഫയലുകൾ ഇതിനിടെ തീർപ്പാക്കി. കഴിഞ്ഞ നാലു മാസത്തിനിടെ മാത്രം നാൽപതിലേറെ കൈക്കൂലി ട്രാപ്പുകൾ നടത്തി. എഡിജിപി എം.ആർ. അജിത്കുമാറിന്റെ അനധികൃത സ്വത്തുസമ്പാദനം സംബന്ധിച്ച പരാതി അന്വേഷിച്ചതും അജിത്കുമാറിനു ക്ലീൻചിറ്റ് നൽകുന്ന റിപ്പോർട്ട് സർക്കാരിനു നൽകിയതും യോഗേഷ് ഗുപ്തയാണ്.

കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണു കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായശേഷം, 2021ൽ രൂപീകരിക്കപ്പെട്ട കണ്ണൂർ മാങ്ങാട്ടുപറമ്പ് ആസ്ഥാനമായ കമ്പനിക്കു കോടികളുടെ പ്രവൃത്തികൾ അനധികൃതമായി കരാർ നൽകിയെന്നും ഈ കമ്പനി ദിവ്യയുടെ ബെനാമിയാണെന്നുമാണു പരാതിയിലെ ആരോപണങ്ങളിലൊന്ന്. കമ്പനിയുടെ ഡയറക്ടറും ദിവ്യയുടെ ഭർത്താവും ചേർന്നു കണ്ണൂരിലെ ടൂറിസം കേന്ദ്രമായ പാലക്കയം തട്ടിൽ നാലേക്കറോളം ഭൂമി വാങ്ങിയെന്നും ഇതിലുണ്ട്. കണ്ണൂർ ടൗണിൽ കെട്ടിടനിർമാണം സാധ്യമല്ലാത്ത സ്ഥലത്ത് സ്വകാര്യ വ്യക്തികളിൽനിന്നു ന്യായവിലയെക്കാൾ അധികം നൽകി ജില്ലാ പഞ്ചായത്ത് സ്ഥലംവാങ്ങിയതിൽ അഴിമതിയുണ്ടെന്നായിരുന്നു മറ്റൊരു ആരോപണം.

You might also like

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

Trump threatens EU over 'hostile' Canada association plan

കാനഡയുടെ യൂറോപ്യൻ യൂണിയൻ അസോസിയേറ്റ് അംഗത്വ പ്ലാനിൽ യൂറോപ്പിന് മുന്നറിയിപ്പുമായി ട്രംപ്; വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണി

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

6 AM layoff email: Massive cuts at Oracle; 'Today is your last working day'

രാവിലെ 6 മണിയുടെ ലേഓഫ് ഇമെയിൽ: ഒറാക്കിളിൽ വൻ വെട്ടിച്ചുരുക്കൽ; ‘ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തി ദിവസം’

ഓഗസ്റ്റിൽ പണപ്പെരുപ്പം മൂന്ന് ശതമാനമായി തുടരുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

പൊതുസ്ഥാപനങ്ങളിൽ പ്രാർത്ഥന വിലക്കുമായി ക്യുബെക്ക്: നിയമം പ്രാബല്യത്തിൽ

Top Picks for You
Top Picks for You