newsroom@amcainnews.com

ചൈനയിൽ ബോട്ടപകടം: 9 മരണം

ചൈനയിൽ വു നദിയിൽ ബോട്ട്‌ മറിഞ്ഞുണ്ടായ അപകടത്തിൽ 9 പേർ മരിച്ചു. ഒരാളെ കാണാതായതായും റിപ്പോർട്ടുണ്ട്. രക്ഷപ്പെടുത്തിയ 70 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈനയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ഗുയിഷോയിൽ ഞായർ ഉച്ചകഴിഞ്ഞായിരുന്നു അപകടം. നാല്‌ യാത്രാ ബോട്ടുകളിലായി സഞ്ചരിച്ചിരുന്ന 84 പേരാണ്‌ വെള്ളത്തിൽ വീണത്.

ചൈനയിലെ ഏറ്റവും നീളം കൂടിയ രണ്ട് നദികളിൽ ഒന്നായ യാങ്‌സിയുടെ പോഷകനദിയാണ് വു. നദിയിൽ മഴയും ആലിപ്പഴ വർഷവും ശക്തമായ കാറ്റുമുണ്ടായതിനെ തുടർന്നാണ് ബോട്ടുകൾ മറിഞ്ഞത്.

You might also like

എസ്‌എഫ്‌ഐ സമരത്തിലെ ബ്ലേഡ് പ്രയോഗം: സമഗ്രമായ അന്വേഷണം നടത്തുമെന്ന് രമേശ് ചെന്നിത്തല

കാനഡയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വർധിക്കുന്നു: റിപ്പോർട്ട്

ആൽബർട്ട സ്വതന്ത്ര രാജ്യമാകണം: ക്യാമ്പയിന് ആരംഭിച്ച് വിഘടനവാദികൾ

വൈറ്റ് ഹൗസിലെ യുഎഫ്‌സി പരിപാടിക്കിടെ ആക്രമണത്തിന് നീക്കം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കുതിച്ചുയർന്ന് ഇന്ധനവില: മേയിൽ വാർഷിക പണപ്പെരുപ്പ നിരക്ക് 3.2%

വേനൽക്കാലമെത്തി, നദികളിലിറങ്ങുന്നവർ ജാഗ്രത പാലിക്കണം: കാൽഗറി പൊലീസ്

Top Picks for You
Top Picks for You