അവധിക്കാല യാത്രകൾ ആസൂത്രണം ചെയ്യുന്നവർക്ക് യാത്രാ ഉപദേശങ്ങളുമായി കാനഡ

ഓട്ടവ: വിവിധ രാജ്യങ്ങളിലേക്ക് അവധിക്കാല യാത്രകൾ ആസൂത്രണം ചെയ്യുന്നവർക്ക് യാത്രാ ഉപദേശങ്ങൾ നൽകിയിരിക്കുകയാണ് കാനഡ. രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുമ്പോൾ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് എന്തെങ്കിലും യാത്രാ മുന്നറിയിപ്പുകൾ നിലനിൽക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ടത് നല്ലതാണെന്ന് അധികൃതർ പറയുന്നു. ലോകമെമ്പാടുമുള്ള നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ നിലവിൽ സുരക്ഷാ അപകടങ്ങൾ മുതൽ രാഷ്ട്രീയ അസ്ഥിരത വരെയുള്ള വിവിധ കാരണങ്ങളാൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. വിദേശത്തേക്ക് യാത്ര ചെയ്യുന്നവരാണെങ്കിൽ രജിസ്‌ട്രേഷൻ ഓഫ് കനേഡിയൻസ് എബ്രോഡ്(ROCA) യിൽ രജിസ്റ്റർ ചെയ്യാം. വിദേശത്തോ […]
കാനഡയിലെ വിവാഹമോചന നിരക്ക് കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ; ഗ്രേ വിവാഹമോചനങ്ങളുടെ എണ്ണം പതിറ്റാണ്ടുകളായി വർദ്ധിക്കുന്നു

ഓട്ടവ: കാനഡയിലെ വിവാഹമോചന നിരക്ക് കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തുമ്പോൾ, 50 വയസ്സിന് മുകളിലുള്ളവരുടെ വിവാഹമോചന നിരക്ക് കൂടുകയാണ്. ജി 7 രാജ്യങ്ങളിൽ കാനഡയിലാണ് ഏറ്റവും കുറഞ്ഞ രണ്ടാമത്തെ വിവാഹമോചന നിരക്ക്. എന്നാൽ 50 വയസ്സിനു മുകളിലുള്ള ദമ്പതികൾ വേർപിരിയുന്ന ഗ്രേ വിവാഹമോചനങ്ങളുടെ എണ്ണം പതിറ്റാണ്ടുകളായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു. കാനഡയിലെ പ്രായം കുറഞ്ഞവർ വിവാഹത്തിന് പകരം കോമൺ ലോ യൂണിയൻ, അഥവാ ലിവിങ് ടുഗെദർ പോലുള്ള ബന്ധങ്ങളാണ് തെരഞ്ഞെടുക്കുന്നത്. മാത്രമല്ല […]
സൈനിക നടപടിയിലൂടെ കാനഡയെ കൂട്ടിച്ചേർക്കാനുള്ള നടപടിക്ക് സാധ്യത വളരെ കുറവെന്ന് ഡോണൾഡ് ട്രംപ്

ഒട്ടാവ: സൈനിക നടപടിയിലൂടെ കാനഡയെ കൂട്ടിച്ചേർക്കാനുള്ള നടപടിക്ക് സാധ്യത വളരെ കുറവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. കാനഡയ്‌ക്കെതിരെ സൈനിക നടപടി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും സൈനിക നടപടിയിലൂടെ കാനഡയെ കൂട്ടിച്ചേർക്കാൻ ഒരു സാധ്യതയും ഇല്ലെന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ ഗ്രീൻലാൻഡിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം ആ സാധ്യത തള്ളിക്കളയുന്നില്ല. എൻബിസിയുടെ മീറ്റ് ദി പ്രസ് വിത്ത് ക്രിസ്റ്റൻ വെൽക്കറിന് ഞായറാഴ്ച നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിൻ്റെ പരാമർശം. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയും നിലവിലുള്ള വ്യാപാര തർക്കങ്ങളും മുതൽ അമേരിക്കയുടെ […]
കാട്ടുതീ: സ്റ്റർജൻ കൗണ്ടിയിൽ അടിയന്തരാവസ്ഥ

റെഡ്‌വാട്ടർ പ്രൊവിൻഷ്യൽ റിക്രിയേഷൻ മേഖലയിൽ കാട്ടുതീ അനിയന്ത്രിതമായി പടർന്നു പിടിച്ചതോടെ സ്റ്റർജൻ കൗണ്ടിയിൽ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ആൽബർട്ട സർക്കാർ. RR205 മുതൽ വിക്ടോറിയ ട്രെയിൽ വരെയും ടൗൺഷിപ്പ് 574 മുതൽ RR205 വരെയും ടൗൺഷിപ്പ് 574 മുതൽ RR203 വരെയുമാണ് അടിയന്തരാവസ്ഥ നിലവിലുള്ളത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ റേഞ്ച് റോഡ് 212 നും 203 നും ഇടയിലുള്ള നദിയുടെ വടക്ക് ഭാഗത്താണ് ആദ്യം തീ പിടിച്ചത്. പിന്നീട് അതിവേഗം പടരുകയായിരുന്നുവെന്ന് അധികൃതർ പറയുന്നു. ഞായറാഴ്ച […]
മാൾട്ടൺ ഗുരുദ്വാരയിൽ ഹിന്ദു വിരുദ്ധ റാലി സംഘടിപ്പിച്ച് ഖലിസ്ഥാൻവാദികൾ

ഓട്ടവ : മാൾട്ടൺ ഗുരുദ്വാരയിൽ ഹിന്ദു വിരുദ്ധ റാലി സംഘടിപ്പിച്ച് പാകിസ്ഥാൻ ഫണ്ടിങ് നൽകുന്ന ഖലിസ്ഥാൻവാദികൾ. ഹിന്ദുക്കളെ നാടുകടത്താൻ കാനഡയോട് ആവശ്യപ്പെട്ട് നടത്തിയ പരേഡിൽ ഇന്ത്യൻ പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുടെ കോലവുമേന്തിയാണ് പ്രകോപനപരമായ റാലി നടത്തിയത്. മാർക്ക് കാർണി കാനഡയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റതിനുശേഷം ഖലിസ്ഥാൻ അനുകൂലികളുടെ ഇന്ത്യയ്‌ക്കെതിരായ ആദ്യത്തെ പ്രധാന പ്രകോപനമാണിത്.
മറുനാടൻ മലയാളി ഷാജൻ സ്കറിയ അറസ്റ്റിൽ; നടപടി മാഹി സ്വദേശിയായ യുവതി നൽകിയ അപകീർത്തി പരാതിയുമായി ബന്ധപ്പെട്ട്

തിരുവനന്തപുരം: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ. മാഹി സ്വദേശിയായ യുവതി നൽകിയ അപകീർത്തി പരാതിയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കുടപ്പനക്കുന്നിലെ വീട്ടിൽ നിന്നാണ് പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. തനിക്കെതിരെ വീഡിയോയിലൂടെ ലൈംഗികാധിക്ഷേപം നടത്തിയെന്നും അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചെന്നുമാണ് യുവതി പരാതി നൽകിയത്. കേസിൽ ജാമ്യാമില്ലാ വകുപ്പുകളടക്കം ചുമത്തിയിട്ടുണ്ട്. ഭാരതീയ ന്യായ് സംഹിതയിലെ 79ാം വകുപ്പ്, ഐടി നിയമത്തിലെ 120ാം വകുപ്പ്, കേരളാ പൊലീസ് ചട്ടങ്ങളും ചുമത്തിയാണ് പൊലീസ് […]
വിദേശ സിനിമകൾക്ക് 100 ശതമാനം നികുതി പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൻ: അമേരിക്കയ്ക്ക് പുറത്ത് ചിത്രീകരിക്കുന്ന വിദേശ സിനിമകൾക്കെല്ലാം 100 ശതമാനം നികുതി പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്.നികുതി പരിഷ്‌കരണത്തിന് വാണിജ്യ വകുപ്പിനും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രേഡ് റെപ്രസന്റേറ്റീവിനും അനുമതി നൽകിയതായി ട്രംപ് പ്രഖ്യാപിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. മറ്റ് രാജ്യങ്ങൾ അമേരിക്കൻ ചലച്ചിത്ര നിർമ്മാതാക്കളെയും സ്റ്റുഡിയോകളെയും രാജ്യത്ത് നിന്ന് അകറ്റുകയാണെന്ന് ട്രംപ് ആരോപിച്ചു. “അമേരിക്കയിലെ സിനിമാ വ്യവസായം വളരെ വേഗത്തിൽ മരണത്തിലേക്ക് നീങ്ങുകയാണ്. നമ്മുടെ ചലച്ചിത്ര നിർമ്മാതാക്കളെയും സ്റ്റുഡിയോകളെയും അമേരിക്കയിൽ നിന്ന് […]
ചൈനയിൽ ബോട്ടപകടം: 9 മരണം

ചൈനയിൽ വു നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 9 പേർ മരിച്ചു. ഒരാളെ കാണാതായതായും റിപ്പോർട്ടുണ്ട്. രക്ഷപ്പെടുത്തിയ 70 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈനയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ഗുയിഷോയിൽ ഞായർ ഉച്ചകഴിഞ്ഞായിരുന്നു അപകടം. നാല് യാത്രാ ബോട്ടുകളിലായി സഞ്ചരിച്ചിരുന്ന 84 പേരാണ് വെള്ളത്തിൽ വീണത്. ചൈനയിലെ ഏറ്റവും നീളം കൂടിയ രണ്ട് നദികളിൽ ഒന്നായ യാങ്‌സിയുടെ പോഷകനദിയാണ് വു. നദിയിൽ മഴയും ആലിപ്പഴ വർഷവും ശക്തമായ കാറ്റുമുണ്ടായതിനെ തുടർന്നാണ് ബോട്ടുകൾ മറിഞ്ഞത്.
കാട്ടുതീ പടരുന്നു: ആൽബർട്ട ഗ്രാന്റ് പ്രെയറിയിൽ ആളുകളെ ഒഴുപ്പിക്കുന്നു

അതിവേഗം പടരുന്ന നിയന്ത്രണാതീതമായ കാട്ടുതീ കാരണം ആൽബർട്ട ഗ്രാൻഡ് പ്രേരിയിൽ നിന്നും ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയതായി സിവിൽ ഉദ്യോഗസ്ഥരും പൊലീസും അറിയിച്ചു. ടൗൺഷിപ്പ് റോഡ് 710 മുതൽ 27 വരെ അവന്യൂവിനു തെക്കും റേഞ്ച് റോഡ് 64 മുതൽ ഹൈവേ 40 വരെയുള്ള കിഴക്കുഭാഗത്തുമുള്ള എല്ലാവരും “ഉടൻ ഒഴിഞ്ഞുപോകണമെന്ന്” ഞായറാഴ്ച ഉച്ചകഴിഞ്ഞ് ആൽബർട്ട സർക്കാർ നിർദ്ദേശിച്ചു. റോഡുകൾ അടച്ചിട്ടുണ്ടെന്നും വഴി തിരിച്ചുവിടുകയാണെന്നും പൊലീസ് അറിയിച്ചു. നഗരത്തിൽ നിന്നും ഒഴിപ്പിക്കുന്നവർ പ്രധാനപ്പെട്ട രേഖകൾ, മരുന്നുകൾ എന്നിവ കൈവശം കരുതണമെന്നും […]
ഡാനിയൽ സ്മിത്ത് രാഷ്ട്രീയ നേട്ടത്തിനായി വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നു; ആരോപണവുമായി എൻഡിപി

ഹ്രസ്വകാല രാഷ്ട്രീയ നേട്ടത്തിനായി പ്രീമിയർ ഡാനിയേൽ സ്മിത്ത് വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആൽബർട്ട എൻഡിപി ലീഡർ നഹീദ് നെൻഷി. ദേശീയ ഐക്യത്തെ തകർക്കുന്ന, സ്മിത്ത് സർക്കാർ അവതരിപ്പിച്ച പുതിയ നിയമനിർമ്മാണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആൽബർട്ട ഏകീകൃത കാനഡയിൽ തുടരുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് പറയുന്നുണ്ടെങ്കിലും അതിൽ ആത്മാർത്ഥതയില്ലെന്ന് നഹീദ് നെൻഷി കുറ്റപ്പെടുത്തി. വിഘടനവാദത്തെ അപലപിക്കുന്നുണ്ടെങ്കിലും സ്മിത്ത് തന്‍റെ നിലപാട് വ്യക്തമാക്കണമെന്നും എൻഡിപി ലീഡർ പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനുതകുന്ന, അപകടകരമായ സംഘടിതവും ആസൂത്രിതവുമായ നിയമസഭയ്ക്ക് പുറത്ത് നടത്തിയ വിഘടനവാദ […]