newsroom@amcainnews.com

കാനഡ പോസ്റ്റ്- യൂണിയൻ ചർച്ച: വരാനിരിക്കുന്നത് സമരമോ?

ടൊറൻ്റോ : കാനഡ പോസ്റ്റും തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിയനും തമ്മിലുള്ള ചർച്ച കരാർ കാലാവധി അവസാനിക്കാനിരിക്കെ കഴിഞ്ഞയാഴ്ച പുനരാരംഭിച്ചു. മെയ് 22-നാണ് നിലവിലെ തൊഴിൽ കരാർ അവസാനിക്കുന്നത്. ആ തീയതിക്കുള്ളിൽ കരാറിലെത്തിയില്ലെങ്കിൽ, പതിനായിരക്കണക്കിന് പോസ്റ്റൽ ജീവനക്കാർ വീണ്ടും സമരത്തിലേക്ക് നീങ്ങാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. 2024 നവംബറിലാണ് ഇതിനുമുൻപ് കാനഡ പോസ്റ്റിൽ സമരം നടന്നത്. ഇരു വിഭാഗവും ധാരണയിലെത്താത്തതിനെ തുടർന്ന് ഒരു മാസത്തോളം സമരം നീണ്ടുനിന്നു. പിന്നീട് കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡ് ഇടപെട്ടാണ് ജീവനക്കാരെ തിരികെ ജോലിയിൽ പ്രവേശിപ്പിച്ചത്.

കാനഡ പോസ്റ്റിന്‍റെ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്ന് കാൾട്ടൺ യൂണിവേഴ്സിറ്റി പ്രൊഫസർ ഇയാൻ ലീ അഭിപ്രായപ്പെട്ടു. ആളുകൾ കത്തുകൾ അയക്കുന്നത് കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം. മെയ് 15-ന് കാനഡ പോസ്റ്റിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവിടും. വലിയ നഗരങ്ങളിൽ കാനഡ പോസ്റ്റിന് ഭാവിയില്ലെന്നും ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലും അവർക്ക് സാധ്യതയുണ്ടെന്നും ഇയാൻ ലീ പറയുന്നു. സ്വകാര്യ കൊറിയർ കമ്പനികൾ പോകാത്ത ഇടങ്ങളിൽ കാനഡ പോസ്റ്റ് സേവനം നൽകുന്നത് തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, കാനഡ പോസ്റ്റ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക് പോകുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഉപയോക്താക്കൾ പറയുന്നു.

You might also like

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

ലൊസാഞ്ചലസിലെ വയോജന കേന്ദ്രത്തില്‍ വെടിവെപ്പ്; മൂന്ന് ജീവനക്കാര്‍ക്ക് പരുക്ക്, സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

കാനഡ പിടിച്ചെടുക്കും: ഭീതി പടർത്തി ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ കത്ത് പുറത്ത്

കാലിഫോർണിയയില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

Brutal stray dog attack while playing in the courtyard; 6th-grade student's finger bitten off

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണം; ആറാം ക്ലാസ് വിദ്യാർത്ഥിയുടെ വിരൽ കടിച്ചെടുത്തു

കാനഡയിൽ നിന്ന് വേർപിരിഞ്ഞാൽ ആൽബർട്ടയ്ക്ക് വൻ സാമ്പത്തിക ബാധ്യത: പുതിയ റിപ്പോർട്ട്

Top Picks for You
Top Picks for You