newsroom@amcainnews.com

ഡ്രൈവിങ് ലൈസൻസിംഗ് പ്രക്രിയയിൽ വിപുലമായ മാറ്റങ്ങളുമായി ബ്രിട്ടിഷ് കൊളംബിയ; ക്ലാസ് 5 ലൈസൻസ് നേടുന്നതിനാവശ്യമായ പ്രത്യേക മാനദണ്ഡങ്ങൾ നീക്കും

വൻകൂവർ: ഡ്രൈവിങ് ലൈസൻസിംഗ് പ്രക്രിയയിൽ വിപുലമായ മാറ്റങ്ങളുമായി ബ്രിട്ടിഷ് കൊളംബിയ. രണ്ടാമത്തെ റോഡ് ടെസ്റ്റ് ഒഴിവാക്കുക, പുതിയ ഡ്രൈവർമാർക്കുള്ള നിയന്ത്രണ കാലയളവ് നീട്ടിക തുടങ്ങി നിരവധി മാറ്റങ്ങളുമായാണ് പുതിയ ഡ്രൈവിങ് ലൈസൻസിംഗ് പ്രവിശ്യാ നടപ്പിലാക്കുന്നത്. ക്ലാസ് 5 ലൈസൻസ് നേടുന്നതിനാവശ്യമായ പ്രത്യേക മാനദണ്ഡങ്ങൾ നീക്കം ചെയ്യുമെന്ന് സർക്കാർ ബുധനാഴ്ച പ്രഖ്യാപിച്ചു. പകരം ക്ലാസ് 5 ലൈസൻസിലേക്ക് മാറാൻ യോഗ്യതയുള്ള ഡ്രൈവർമാർക്ക് 12 മാസത്തെ പുതിയ നിയന്ത്രണ കാലയളവ് കൊണ്ടുവരും. ഈ കാലയളവിൽ അവർ സുരക്ഷിതമായാണ് ഡ്രൈവിങ് നടത്തുന്നതെന്ന് അധികൃതർക്ക് ബോധ്യപ്പെടേണ്ടതായുണ്ട്.

ഈ മാറ്റങ്ങൾ വഴി അപകട സാധ്യത കുറയ്ക്കുമെന്നും, റോഡ് സുരക്ഷ വർധിക്കുമെന്നും റോഡ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുമെന്നും സർക്കാർ വ്യക്തമാക്കി. അതേസമയം, ഡ്രൈവിങ് ടെസ്റ്റ് ബുക്ക് ചെയ്തതിന് പിന്നാലെ ടെസ്റ്റിനായി മാസങ്ങൾ കാത്തിരിക്കേണ്ടവന്നവരോട് കഴിഞ്ഞ ആഴ്ച, ഐസിബിസി ക്ഷമാപണം നടത്തിയിരുന്നു.

നിലവിലെ രീതി

നിലവിൽ ബ്രിട്ടിഷ് കൊളംബിയയിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കണമെങ്കിൽ രണ്ട് റോഡ് ടെസ്റ്റുകളിൽ പാസ്സാകണം. ക്ലാസ് 7 പരീക്ഷ പാസ്സാകണം, പിന്നീട് ‘നോവീസ്’ ഘട്ടത്തിലേയ്ക്ക് പ്രവേശിക്കുന്നു അത് 24 മാസം നീണ്ടുനിൽക്കും പിന്നീട് ലൈസൻസ് ലഭിക്കുന്നതിന് (ക്ലാസ് 5 ) റോഡ് ടെസ്റ്റ് പൂർത്തിയാക്കണം.

പുതിയ രീതി

പുതിയ നിയന്ത്രണങ്ങൾ പ്രകാരം ക്ലാസ് 5 പരീക്ഷ പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകത നീക്കം ചെയ്യുമെന്നാണ് പ്രവിശ്യാ പറയുന്നത്. പകരം, ലൈസൻസ് നേടുന്നതിന് അപേക്ഷകർ 12 മാസത്തെ പുതിയ നിയന്ത്രണ കാലയളവ് പൂർത്തിയാക്കുകയും ക്ലീൻ ഡ്രൈവിങ് റെക്കോർഡ് നിലനിർത്തുകയും ചെയ്യേണ്ടതുണ്ട്.

You might also like

കാൽഗറിയിൽ മലയാളി ജിജു മാത്യു നിര്യാതനായി

അലർജി സാധ്യത: ഹെയ്ൻസ് മയോണൈസ് തിരിച്ചുവിളിച്ച് CFIA

യുവാക്കൾക്ക് തൊഴിൽ പരിശീലനം: വൻ പദ്ധതിയുമായി കാർണി സർക്കാർ

Legal immigration to the US in crisis: Report shows new policies creating major impact

യു.എസിലെ നിയമപരമായ കുടിയേറ്റം പ്രതിസന്ധിയിൽ: പുതിയ നയങ്ങൾ വലിയ ആഘാതം സൃഷ്ടിക്കുന്നതായി റിപ്പോർട്ട്

Governor General to undertake first official visit to Ontario

ഒന്റാരിയോയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തി കാനഡ ഗവർണർ ജനറൽ

Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

Top Picks for You
Top Picks for You