newsroom@amcainnews.com

കാനഡയിൽ ഇനി തെരഞ്ഞെടുപ്പ് കാലം; ഫെഡറൽ തിരഞ്ഞെടുപ്പ് ഏപ്രിൽ 28ന്

ഓട്ടവ: കാനഡയുടെ അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പ് ഏപ്രിൽ 28 തിങ്കളാഴ്ച നടക്കുമെന്ന് റിപ്പോർട്ട്. ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ പ്രധാനമന്ത്രി മാർക്ക് കാർണി ഞായറാഴ്ച ഗവർണർ ജനറൽ മേരി സൈമണെ സന്ദർശിക്കും. തുടർന്ന് അദ്ദേഹം ഗവർണർ ജനറലിനോട് പാർലമെൻ്റ് പിരിച്ചുവിടാൻ ആവശ്യപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.

ഇലക്ഷൻ കാനഡ നിയമപ്രകാരം, ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുറഞ്ഞത് 37 ദിവസം ആവശ്യമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസവും തിരഞ്ഞെടുപ്പ് ദിനവും ഈ കാലയളവിൻറെ ഭാഗമായി കണക്കാക്കും. ഈസ്റ്റർ വാരാന്ത്യത്തിൽ മുൻകൂർ വോട്ടെടുപ്പ് നടക്കുമെന്നാണ് ഇതിനർത്ഥം. ഇതോടെ കനേഡിയൻ നിയമപ്രകാരം അനുവദനീയമായ ഏറ്റവും കുറഞ്ഞ പ്രചാരണ കാലയളവ് കാർണി തിരഞ്ഞെടുത്തുവെന്നാണ് ഏപ്രിൽ 28 എന്ന തീയതി അർത്ഥമാക്കുന്നത്. 2021 വേനൽക്കാലത്ത് നടന്ന അവസാന ഫെഡറൽ തിരഞ്ഞെടുപ്പും 37 ദിവസ പ്രചാരണ കാലയളവിലുള്ളതായിരുന്നു.

അതേസമയം, ജനുവരി 6-ന് മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജി പ്രഖ്യാപനത്തിന് ശേഷം – പാർലമെൻ്റ് തിങ്കളാഴ്‌ച കൂടാനിരിക്കെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. ഇതിലൂടെ ഔദ്യോഗിക പ്രതിപക്ഷ പാർട്ടിയായ കൺസർവേറ്റീവ് പാർട്ടിയുടെ അവിശ്വാസ പ്രമേയത്തെ നേരിടാതെ രക്ഷപ്പെടാൻ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് സാധിക്കും. കാർണി നിലവിൽ ഹൗസ് ഓഫ് കോമൺസിൽ അംഗം അല്ലെന്നുള്ളതും ശ്രദ്ധേയമാണ്.

You might also like

‘ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ കാനഡ സ്‌ട്രോങ് പാസ്’ പ്രോഗ്രാം ജൂണ്‍ 20 മുതല്‍ നിലവില്‍ വരും

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കാന്‍ പദ്ധതിയുമായി ഡോണള്‍ഡ് ട്രംപ്

ജി 7 ഉച്ചകോടിക്ക് സമാപനം: മാർക്ക് കാർണിയെ പ്രശംസിച്ച്‌ ലോക നേതാക്കൾ

പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ റഷ്യയിലേക്ക് തിരിച്ച് ഇറാന്‍ വിദേശ്യകാര്യ മന്ത്രി

മലയാളി പര്‍വതാരോഹകന്‍ നോര്‍ത്ത് അമേരിക്കയിലെ പര്‍വതത്തില്‍ കുടുങ്ങി

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: കാനഡയില്‍ ഇന്ധനവില കുതിച്ചുയരുന്നു

Top Picks for You
Top Picks for You