newsroom@amcainnews.com

യൂറോപ്യൻ കോൺസുലേറ്റുകൾ അടച്ചുപൂട്ടും: യുഎസ്

വാഷിങ്ടൺ : ആഗോളതലത്തിൽ ജീവനക്കാരുടെ എണ്ണം കുറക്കാനായി യൂറോപ്പിലുള്ള തങ്ങളുടെ നിരവധി കോൺസുലേറ്റുകൾ അടച്ചുപൂട്ടുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പൂട്ടാൻ പരിഗണിക്കുന്ന ചെറിയ കോൺസുലേറ്റുകളുടെ പട്ടികയിൽ ജർമനിയിലെ ലീപ്സിഗ്, ഹാംബർഗ്, ഡസ്സൽഡോർഫ്, ഫ്രാൻസിലെ ബോർഡോ, സ്ട്രാസ്ബർഗ്, ഇറ്റലിയിലെ ഫ്ലോറൻസ് എന്നിവ ഉൾപ്പെടുന്നു. തുർക്കിയിലെ തെക്കുകിഴക്കൻ നഗരമായ ഗാസിയാൻടെപ്പിലെ തങ്ങളുടെ ശാഖ അടച്ചുപൂട്ടാൻ പദ്ധതിയിടുന്നതായി ഡിപ്പാർട്ട്മെന്റ് കോൺഗ്രസിനെ അറിയിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

മനുഷ്യാവകാശം, അഭയാർത്ഥി, ആഗോള നീതി, സ്ത്രീകളുടെ പ്രശ്‌നങ്ങൾ, മനുഷ്യക്കടത്ത് തടയാനുള്ള ശ്രമങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന യുഎസ് ആസ്ഥാനത്തുള്ള നിരവധി ഡിപ്പാർട്ട്‌മെൻ്റുകളെ ലയിപ്പിക്കാനും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ആലോചിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

You might also like

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

കാനഡ പിടിച്ചെടുക്കും: ഭീതി പടർത്തി ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ കത്ത് പുറത്ത്

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

കാനഡയിൽ ശൈത്യ-വസന്തകാലങ്ങളിൽ താപനില ഉയരാൻ സാധ്യത: റിപ്പോർട്ട്

ഇൻഫ്ലുവൻസ സീസൺ വരവായി: ആൽബർട്ടയിൽ ഫ്ലൂ വാക്സിൻ ബുക്കിങ് ഒക്ടോബർ 5 മുതൽ

Top Picks for You
Top Picks for You