newsroom@amcainnews.com

കൊച്ചി മെട്രോയിൽ ഇതാ ഒരു സുവർണ്ണാവസരം; ആകർഷകമായ ശമ്പളത്തോടെ ജോലിനേടാം… വിശദ വിവരങ്ങൾ…

കർഷകമായ ശമ്പളത്തോടെ കൊച്ചി മെട്രോയിൽ അവസരം. കൊച്ചി മെട്രോയിൽ ഒരു ജോലി ലഭിക്കുന്നത് ആഗ്രഹിച്ചിരുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാം. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ എം ആർ എൽ) എക്സിക്യൂട്ടീവ് (സിവിൽ) വാട്ടർ ട്രാൻസ്പോർട്ട് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഈ കാലയളവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കരാർ രണ്ട് വർഷത്തേയ്ക്ക് കൂടി നീട്ടാവുന്നതാണ്. ആകെ മൂന്ന് ഒഴിവുകളാണുള്ളത്.

ഉദ്യോഗാർത്ഥികൾക്കുള്ള പ്രായപരിധി 32 വയസാണ്. അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക് / ബി.ഇ ആണ് ആവശ്യമായ യോഗ്യത. അപേക്ഷക‍ർക്ക് അടിസ്ഥാന സൗകര്യ പദ്ധതികളുടെ സിവിൽ നിർമ്മാണത്തിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷൻ പരിചയം, സൈറ്റ് മേൽനോട്ടത്തിലും ബിൽ തയ്യാറാക്കലിലും കരാർ മാനേജ്മെന്റിലും അറിവ്, അല്ലെങ്കിൽ സമുദ്ര / കടൽത്തീര നിർമ്മാണ പ്രവർത്തനങ്ങൾ, ഡ്രെഡ്ജിംഗ്, നാവിഗേഷൻ ചാനൽ വികസനം എന്നിവയിൽ പരിചയം എന്നിവ ഉണ്ടായിരിക്കണം. 2025 മാർച്ച് 19 ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി.

ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ ഫോമിന്റെ ലിങ്ക് കെഎംആർഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ഫാക്സ്, ഇ-മെയിൽ ഉൾപ്പെടെ മറ്റേതെങ്കിലും മാർഗങ്ങളിലൂടെ സമർപ്പിക്കുന്ന അപേക്ഷകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സമയ പരിധിയ്ക്ക് ശേഷമോ ആവശ്യമായ രേഖകളില്ലാതെയോ ലഭിക്കുന്ന അപേക്ഷകളും പരിഗണിക്കില്ല. സപ്പോർട്ടിഗ് ഡോക്യുമെന്റുകളുടെ സ്കാൻ ചെയ്ത പകർപ്പ് അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്യണം.

എഴുത്ത് / ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് മേൽ പറഞ്ഞ ഒഴിവുകളിലേയ്ക്ക് അർഹരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. അപേക്ഷകരിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികളെ മാത്രമേ എഴുത്ത് / ഓൺലൈൻ പരീക്ഷയ്ക്ക് വിളിക്കുകയുള്ളൂ. കെഎംആർഎല്ലിൽ രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡി വഴി മാത്രമേ അറിയിപ്പുകൾ ഉണ്ടാകുകയുള്ളൂ. മറ്റൊരു തരത്തിലുള്ള ആശയവിനിമയ മാർഗങ്ങളും ഉണ്ടായിരിക്കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000 രൂപ മുതൽ 1,40,000 രൂപ വരെയായിരിക്കും ശമ്പളം.

You might also like
Attention those with head and nose injuries! Crucial information regarding amoebic meningoencephalitis has been released.

തലയ്ക്കും മൂക്കിനും പരുക്കേറ്റവർ ജാഗ്രത! അമീബിക് മസ്തിഷ്കജ്വരത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്

Promptly responding to a social media appeal; M.A. Yusuff Ali resolves the drinking water crisis of seven families in Wayanad

സമൂഹമാധ്യമത്തിലെ ഒരഭ്യർത്ഥനയ്ക്ക് പെട്ടെന്ന് തന്നെ മറുപടി നൽകി; വയനാട്ടിലെ ഏഴ് കുടുംബങ്ങളുടെ കുടിവെള്ള ദുരിതത്തിന് പരിഹാരം കണ്ട് എം.എ. യൂസഫലി

Five-month public struggle bears fruit; toxic waste soil being removed in Eriyad

അഞ്ച് മാസത്തെ ജനകീയ പോരാട്ടം ഫലം കണ്ടു; എറിയാടിൽ രാസമാലിന്യ മണ്ണ് നീക്കം ചെയ്യുന്നു

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

മിഷിഗണിൽ യുഎസ് സൈനിക F-16 യുദ്ധവിമാനം തകർന്നു വീണു: ജനങ്ങളെ ഒഴിപ്പിച്ചു

Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

Top Picks for You
Top Picks for You