newsroom@amcainnews.com

തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ നിങ്ങൾ യുഎസിൽനിന്ന് 21 ദശലക്ഷം ഡോളർ വാങ്ങിയോ ഇല്ലയോ? പ്രധാനമന്ത്രി മോദി പ്രതികരിക്കണം; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ്

ഡൽഹി: ഇന്ത്യൻ വോട്ടർമാരുടെ പങ്കാളിത്തം ഉയർത്താൻ യുഎസ് എയ്ഡിന്റെ 21 ദശലക്ഷം ഡോളർ പ്രധാനമന്ത്രിക്ക് നൽകിയെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരമാർശത്തിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ്. ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ നിങ്ങൾ യുഎസിൽ നിന്ന് 21 ദശലക്ഷം ഡോളർ വാങ്ങിയോ അതോ വാങ്ങിയില്ലേ, പ്രധാനമന്ത്രി മോദി പ്രതികരിക്കണമെന്ന് കോൺ​ഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.

രാഷ്ട്രീയ പാർട്ടികൾ, വ്യക്തികൾ എൻ ജി ഒ കൾ, സംഘടനകൾ എന്നിവയ്ക്ക് വികസന ഏജൻസികളിൽ നിന്നും സഹായ സംവിധാനങ്ങളിൽ നിന്നും ബഹുമുഖ ഫോറങ്ങളിൽ നിന്നും ലഭിച്ച ഫണ്ടുകളെക്കുറിച്ച് ധവള പത്രം തയ്യാറാക്കണമെന്ന ആവശ്യവും പാർട്ടി ആവർത്തിച്ചു. ധവള പത്രം യു എസ് എ ഐ ഡി ഫണ്ടിം​ഗിൽ മാത്രമല്ല., സർക്കാരുകൾക്കും വ്യക്തികൾക്കും ഇന്ത്യൻ നിയമപ്രകാരം മറ്റെല്ലാ സ്ഥാപനങ്ങൾക്കും ധനസഹായം നൽകുന്ന എല്ലാ ഏജൻസികൾക്കും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഖേര ആവശ്യപ്പെട്ടു.

അതേസമയം, ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾക്കായി അമേരിക്ക ഫണ്ട് നൽകിയെന്ന വിവാദത്തിനിടെ വിഷയത്തിൽ തുടർച്ചയായ നാലമത്തെ ദിവസവും ട്രംപ് ഇന്ത്യക്കെതിരെ രം​ഗത്തെത്തി. ഇന്ത്യയെ അവരുടെ തിര‍ഞ്ഞെടുപ്പുകളിൽ സഹായിക്കുന്നതിന് 18 മില്യൺ ഡോളകം ! എന്തൊരു നരകം ? പഴയ ബാലറ്റുകളിലേക്ക് എന്ത് കൊണ്ട് നമ്മൾ പോകുന്നില്ല. നമ്മുടെ തിര‍ഞ്ഞെടുപ്പുകളിൽ അവർ സഹായിക്കട്ടെ. വോട്ടർ ഐ ഡി നല്ലതല്ലേ, ഇന്ത്യക്ക് പണം ആവശ്യമില്ല, ട്രംപ് പറഞ്ഞു.

അവർ നമ്മളെ നന്നായി മുതലെടുക്കുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് ഈടാക്കുന് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നമ്മൾ എന്തെങ്കിലും വിൽക്കാൻ ശ്രമിക്കുമ്പോൾ 200 ശതമാനം താരിഫ് ഈടാക്കുന്നു. തുടർന്ന് അവരുടെ തിരഞ്ഞെടുപ്പുകളിൽ സഹായിക്കാൻ നമ്മൾ‌ അവർക്ക് ധാരാളം പണം നൽകുന്നുവെന്നും ട്രംപ് പറഞ്ഞു.

21 മില്യൺ ഡോളർ‌ എന്റെ സുഹൃത്ത് പ്രധാനമന്ത്രി മോദിക്ക് പോകുന്നുവെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് ആരോപിച്ചത്. റിപബ്ലിക്കൻ ​ഗവർണേഴ്സ് അസോസിയേഷനിൽ‌ നടത്തിയ പ്രസം​ഗത്തിലായിരുന്നു ട്രംപിന്റെ പരാമർശം. ബം​ഗ്ലാദേശിലെ സാഹചര്യം ശക്തിപ്പെടുത്തുന്നതിനായി 29 മില്യൺ ഡോളർ ധനസഹായം നൽകുന്നതിനെയും ട്രംപ് വിമർശിച്ചിരുന്നു.

You might also like
Passive Smoking: Growing Health Threat in India

പാസ്സീവ് സ്മോക്കിങ്: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യ ഭീഷണി

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കേന്ദ്രത്തില്‍ തകരാര്‍: യുഎസില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

സസ്കാച്വാനിൽ വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

Legend of the Music World: The Life of M.S. Subbulakshmi Becomes a Movie

സംഗീതലോകത്തെ ഇതിഹാസം: എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു

Top Picks for You
Top Picks for You