newsroom@amcainnews.com

പുതിയ GST പേയ്‌മെൻ്റ് വർധന വരുന്നു, ജൂലൈ മുതൽ; 2025ൽ എത്ര GST പേയ്‌മെൻ്റ് ലഭിക്കും?

ഓട്ടവ: കാനഡക്കാർക്ക് ഒരു സന്തോഷവാർത്ത. 2025ൽ പുതിയ GST പേയ്‌മെൻ്റ് വർധന വരുന്നു. 2024-ലെ നികുതി റിട്ടേണിനെ അടിസ്ഥാനമാക്കി, പുതിയ GST പേയ്മെൻ്റുകൾ ജൂലൈയിൽ കനേഡിയൻ പൗരന്മാരുടെ പോക്കറ്റുകളിലേക്ക് എത്തും. കുറഞ്ഞ വരുമാനമുള്ള വ്യക്തികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിന് ഉദ്ദേശിച്ചുള്ള നികുതി രഹിത ത്രൈമാസ പേയ്‌മെൻ്റാണ് ചരക്ക് സേവന നികുതി/ഹാർമോണൈസ്ഡ് സെയിൽസ് ടാക്സ് (ജിഎസ്ടി/എച്ച്എസ്ടി). സ്ഥിര താമസക്കാർ, അഭയാർത്ഥികൾ, താൽക്കാലിക താമസക്കാർ (ഉദാ. രാജ്യാന്തര വിദ്യാർത്ഥികൾ, വർക്ക് പെർമിറ്റ് ഉടമകൾ) എന്നിവരുൾപ്പെടെ പുതുതായി വരുന്നവർക്കും GST പേയ്‌മെൻ്റിന് അർഹതയുണ്ട്.

വർഷത്തിൽ നാല് തവണയാണ് പേയ്മെൻ്റുകൾ വിതരണം ചെയ്യുന്നത്. മുൻവർഷത്തെ ആദായനികുതി റിട്ടേൺ അടിസ്ഥാനമാക്കിയാണ് തുക നിശ്ചയിക്കുക. യോഗ്യരായ കനേഡിയൻ പൗരന്മാർക്കും അവരുടെ പങ്കാളിക്കും / പൊതു നിയമ പങ്കാളിക്കും 19 വയസ്സിന് താഴെയുള്ള കുട്ടികൾക്കും പേയ്മെൻ്റ് ലഭിക്കും. ഓരോ വർഷവും, ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കി, പണപ്പെരുപ്പം കണക്കിലെടുത്ത് CRA ആനുകൂല്യ പേയ്മെൻ്റുകൾ ക്രമീകരിക്കുന്നു. 2024-നെ അപേക്ഷിച്ച് 2025-ൽ, GST/HST പേയ്‌മെൻ്റിൽ 2.7% വർധന ഉണ്ടാകും. ഇത് കഴിഞ്ഞ വർഷത്തെ 4.7% കുതിച്ചുചാട്ടത്തേക്കാൾ ചെറുതാണെങ്കിലും, യോഗ്യരായ കനേഡിയൻ പൗരന്മാർക്ക് ആശ്വാസം നൽകും. ഏപ്രിൽ 4, ജൂലൈ 4, ഒക്ടോബർ 3 എന്നീ തീയതികളിലാണ് 2025-ൽ GST പേയ്മെൻ്റ് വിതരണം ചെയ്യുക.

2025-ൽ എത്ര GST പേയ്‌മെൻ്റ് ലഭിക്കും?

അവിവാഹിതരായ വ്യക്തികൾ : പ്രതിവർഷം 349 ഡോളർ വരെ (2024-ൽ 340 ഡോളർ)
കുട്ടികൾ : പ്രതിവർഷം 184 ഡോളർ വരെ (2024-ൽ 179 ഡോളർ)
ദമ്പതികൾ : പ്രതിവർഷം 698 ഡോളർ വരെ
സിംഗിൾ സപ്ലിമെൻ്റ് : യോഗ്യരായ കുറഞ്ഞ വരുമാനമുള്ള സിംഗിൾസിന് പ്രതിവർഷം 184 ഡോളർ വരെ

You might also like

കാനഡയിലെ എതിരാളികളെ നേരിടാൻ ക്രിമിനല്‍ ഗ്രൂപ്പുകളെ ഉപയോഗിച്ച് വിദേശ സര്‍ക്കാരുകള്‍: CSIS

ലോറൻസ് ബിഷ്‌ണോയി സംഘത്തെ ഭീകരവാദ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി

ഇഷ്ടപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കാൻ അനുവദിച്ചില്ല; അമ്മയുടെ തല ചുമരിൽ ഇടിച്ചു കൊലപ്പെടുത്തി, മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു; മകന് ജീവപര്യന്തം

ചൂട് കൂടുന്നു: കെബെക്കില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

കാനഡയിൽ പതിനേഴുകാരിയായ ഇന്ത്യൻ വിദ്യാർഥിനി മരിച്ച നിലയിൽ; മരിച്ചത് യൂണിവേഴ്‌സിറ്റി ഓഫ് കാൽഗറിയിലെ വിദ്യാർഥിയായ ഡൽഹി സ്വദേശിനി

കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പു ഫലം ഇന്ന്; കൂട്ടിയും കിഴിച്ചും പ്രതീക്ഷയോടെ മുന്നണികൾ, 8.30ന് ആദ്യ സൂചനകൾ ലഭിക്കും

Top Picks for You
Top Picks for You