newsroom@amcainnews.com

അടിസ്ഥാനരഹിതമായ വാർത്ത പിൻവലിച്ച് നിരുപാധികം മാപ്പു പറയണം; പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിന് വക്കീൽ നോട്ടീസ് അയച്ച് മാത്യു കുഴൽനാടൻ

കൊച്ചി: പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിന് വക്കീൽ നോട്ടീസ് അയച്ച് മാത്യു കുഴൽനാടൻ എംഎൽഎ. തനിക്കെതിരെ നൽകിയ അടിസ്ഥാനരഹിതമായ വാർത്ത പിൻവലിച്ച് നിരുപാധികം മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ എംഎൽഎ വക്കീൽ നോട്ടീസ് അയച്ചത്. ഒരാഴ്ചയ്ക്കകം നടപടി ഉണ്ടായില്ലെങ്കിൽ സിവിൽ, ക്രിമിനൽ മാനനഷ്ട കേസുമായി മുന്നോട്ടു പോകുമെന്നും വക്കീൽ നോട്ടീസിൽ മാത്യു കുഴൽനാടൻ മുന്നറിയിപ്പ് നൽകി.

പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണൻ മാത്യു കുഴൽനാടിന് ഏഴു ലക്ഷം രൂപ നൽകി എന്നായിരുന്നു റിപ്പോർട്ടർ ചാനലിൽ വന്ന വാർത്ത. വാർത്താ അടിസ്ഥാനവിഹിതമാണെന്ന് നേരത്തെ തന്നെ മാത്യു കുഴൽനാടൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വക്കീൽ നോട്ടീസ് അയച്ചത്. മാത്യു കുഴൽനാടന് പണം കൊടുത്തിട്ടില്ലെന്ന് അനന്തുകൃഷ്ണനും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നു.

You might also like
The burning realities of generational shift: The silent crises faced by the American Malayali community

തലമുറ മാറ്റത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ: അമേരിക്കൻ മലയാളി സമൂഹം നേരിടുന്ന നിശബ്ദ പ്രതിസന്ധികൾ

Illegal after-hours business operation disrupted following community safety complaints

സമൂഹത്തിന്റെ സുരക്ഷാ ആശങ്കകളെത്തുടർന്ന് അനധികൃതമായി പ്രവർത്തിച്ച സ്ഥാപനം ഓട്ടവയിൽ പൂട്ടിച്ചു

Canadian Home Sales Slide Down Slightly in August

കനേഡിയൻ ഭവന വിൽപ്പനയിൽ ചെറിയ ഇടിവ് : CREA Report

Brazil - India Football Match: Kochi Metro with special services

ബ്രസീൽ – ഇന്ത്യ ഫുട്ബോൾ മത്സരം: കാണികൾക്കായി പ്രത്യേക സർവീസുകളുമായി കൊച്ചി മെട്രോ

സൂക്ഷിച്ചില്ലെങ്കിൽ വിസ റദ്ദായേക്കാം; താമസസ്ഥലം മാറിയാൽ പോസ്റ്റ് ഓഫീസ് അറിയിപ്പ് മാത്രം പോര: USCIS

Learn Power BI for a high-paying career

ഉയർന്ന ശമ്പളമുള്ള കരിയറിനായി പവർ ബിഐ പഠിക്കാം

Top Picks for You
Top Picks for You