newsroom@amcainnews.com

കോട്ടയം നഴ്സിങ് കോളേജ് റാഗിങ്: പ്രിൻസിപ്പാളിനും അസി. പ്രഫസർക്കും സസ്പെൻഷൻ

കോട്ടയം: കോട്ടയം സർക്കാർ നഴ്‌സിങ് കോളേജ് ഹോസ്റ്റലിൽ നടന്ന റാഗിങുമായി ബന്ധപ്പെട്ട് കോളേജ് അധികൃതർക്കെതിരെ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. സുലേഖ എ.ടി., അസി. വാർഡൻറെ ചുമതലയുള്ള അസി. പ്രൊഫസർ അജീഷ് പി മാണി എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.

കോളേജ് ഹോസ്റ്റലിലെ റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഹോസ്റ്റലിലെ ഹൗസ് കീപ്പർ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിർദേശം നൽകി ഉത്തരവായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൻറെ നിർദേശത്തെ തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി.

കോട്ടയത്തെ നേഴ്സിങ് കോളേജിലെ റാഗിംഗ് അതിക്രൂരമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. റാഗിങ്ങിന്റെ ആദ്യ സെക്കൻഡുകൾ കാണുമ്പോൾ തന്നെ അതിക്രൂരമാണ്. വീഡിയോ മുഴുവൻ കാണാൻ പോലും എനിക്ക് കഴിഞ്ഞില്ല. സസ്പെൻഷനിൽ ഒതുങ്ങേണ്ട വിഷയം അല്ല. കുട്ടികളെ പുറത്താക്കുന്ന കാര്യം ഉൾപ്പെടെ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. റാഗിങ് അറിഞ്ഞില്ലെന്ന സ്കൂൾ അധികൃതരുടെ വിശദീകരണം തൃപ്തികരമല്ല. സിസിടിവി ക്യാമറകൾ ഉൾപ്പെടെ കോറിഡോറിൽ ഉണ്ട്. എന്തുകൊണ്ട് അറിയാതെ പോയി. സീനിയർ വിദ്യാർഥികൾ എന്തിനു ജൂനിയർ വിദ്യാർത്ഥിളുടെ മുറിയിൽ പോകണം. അതും ഒരിക്കൽ അല്ല. മൂന്നു മാസത്തോളം പീഡനം ഉണ്ടായെന്നും മന്ത്രി പറഞ്ഞു.

You might also like
Brutal stray dog attack while playing in the courtyard; 6th-grade student's finger bitten off

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണം; ആറാം ക്ലാസ് വിദ്യാർത്ഥിയുടെ വിരൽ കടിച്ചെടുത്തു

Canada takes next step towards future GlobalEye capability

ഭാവിയിലെ ഗ്ലോബൽ ഐ (GlobalEye) സംവിധാനത്തിനായി അടുത്ത ഘട്ടം സ്വീകരിച്ച് കാനഡ

ടൊറൻ്റോയിൽ വൻ മയക്കുമരുന്ന് വേട്ട: 57 കിലോ കൊക്കെയ്നും ഹാഷിഷും പിടികൂടി

ആൽബർട്ട റഫറണ്ടം: ഇലക്ഷൻസ് അൽബർട്ടയിൽ രജിസ്റ്റർ ചെയ്ത് ഫോറെവർ കാനഡ

Historic Bilateral Visit Between Canada and Viet Nam

കാനഡ-വിയറ്റ്നാം ചരിത്രപരമായ ഉഭയകക്ഷി സന്ദർശനം

Trump says Russia ‘lost control of its Diesel Oil Industry’ after Ukraine drone attacks, calls for end to ‘ridiculous’ war

ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് റഷ്യയുടെ ഡീസൽ എണ്ണ വ്യവസായത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ട്രംപ്; ‘പരിഹാസ്യമായ’ യുദ്ധം അവസാനിപ്പിക്കണമെന്ന് ആഹ്വാനം

Top Picks for You
Top Picks for You