അലർജി സാധ്യതയെ തുടർന്ന് കാനഡയിൽ വിൽക്കുന്ന ചിക്കൻ ബർഗറുകൾ തിരിച്ചുവിളിച്ചു. ലീഡ്‌ബെറ്റർ ഫുഡ്‌സിന്‍റെ കോംപ്ലിമെൻ്റ്സ് സ്മാഷ്ഡ് 100% ചിക്കൻ ബർഗറുകളാണ് ബാധിച്ച ഉൽപ്പന്നങ്ങൾ. ഇവയിൽ മുട്ട അടങ്ങിയിട്ടുണ്ടെന്നും ചില ആളുകൾക്ക് അവ അലർജിക്ക് കാരണമാകാമെന്നും നേഡിയൻ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. ബാധിച്ച ഉൽപ്പന്നങ്ങൾ 680 ഗ്രാം പാക്കേജുകളിലാണ് വിപണിയിൽ എത്തിയിരുന്നത്.
ഈ ചിക്കൻ ബർഗറുകൾ ഉപയോഗിക്കരുത്, വിൽക്കരുത്, വിളമ്പരുത്, വിതരണം ചെയ്യരുത്, ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു. ഈ ഉൽപ്പന്നം കഴിച്ചതുമായി ബന്ധപ്പെട്ട് നിലവിൽ ആർക്കും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ലഭിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് 1-613-773-2342 എന്ന നമ്പറിൽ ടെലിഫോൺ വഴിയോ information@inspection.gc.ca എന്ന ഇമെയിൽ വിലാസത്തിലോ CFIA-യെ ബന്ധപ്പെടാം.







ട്രംപിന്റെ ‘മോശം’ പ്രതികരണത്തിൽ മറുപടിയുമായി കാർണി: പ്രതിരോധിക്കുന്നത് തൊഴിലാളികളുടെ താല്പര്യങ്ങളെയെന്ന് വിശദീകരണം