newsroom@amcainnews.com

ഗൂഗിൾമാപ്പിലും ഇനി മുതൽ ഗൾഫ് ഓഫ് അമേരിക്ക; ഗൾഫ് ഓഫ് മെക്‌സിക്കോയെ ഔദ്യോഗികമായി പുനർനാമകരണം ചെയ്തതിന് പിന്നാലെ ഗൂഗിൾ മാപ്പും പേരുമാറ്റി

ലൊസാഞ്ചലസ്: മെക്‌സിക്കൻ ഉൾക്കടലിനെ ‘ഗൾഫ് ഓഫ് അമേരിക്ക’ എന്ന് ഔദ്യോഗികമായി പുനർനാമകരണം ചെയ്തതിന് പിന്നാലെ പേരുമാറ്റി ഗൂഗിൾ മാപ്പും. ഗൾഫ് ഓഫ് മെക്‌സിക്കോയെ ഗൾഫ് ഓഫ് അമേരിക്ക എന്ന് ഔദ്യോഗികമായി പുനർനാമകരണം ചെയ്ത എക്‌സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചതിന് പിന്നാലെയാണ് ഗൂഗിൾ മാപ്പും പേരുമാറ്റിയത്.

‘ഔദ്യോഗിക സർക്കാർ സ്രോതസ്സുകളിൽ അപ്‌ഡേഷനുകൾ വരുമ്പോൾ പേരുമാറ്റങ്ങൾ പ്രയോഗിക്കുന്നത് വളരെക്കാലമായി നിലനിൽക്കുന്ന രീതിയാണെന്ന്’ ഗൂഗിൾ മുമ്പ് പറഞ്ഞിരുന്നു. എന്നാൽ ‘യുഎസിൽ ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്ന ആളുകൾക്ക് ‘ഗൾഫ് ഓഫ് അമേരിക്ക’ എന്നും മെക്സിക്കോയിലെ ആളുകൾക്ക് ‘ഗൾഫ് ഓഫ് മെക്സിക്കോ’ എന്നും കാണും. ഈ സ്ഥലങ്ങൾ ഒഴികെയുള്ള മറ്റെല്ലാവർക്കും രണ്ട് പേരുകളും കാണാനാകും.

ട്രംപിന്റെ ഉത്തരവിനെത്തുടർന്ന് രാജ്യത്തെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് മക്കിൻലിയുടെ പേരും ഡെനാലിയിൽ നിന്ന് മാറ്റുമെന്ന് ഗൂഗിൾ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. മുൻ പ്രസിഡന്റ് ബരാക് ഒബാമ 2015 ലാണ് മേഖലയിലെ തദ്ദേശീയ ജനതയ്ക്കുള്ള ആദരസൂചകമായി അലാസ്‌ക ലാൻഡ്മാർക്കിന്റെ പേര് ഡെനാലി എന്ന് പുനർനാമകരണം ചെയ്തത്. ട്രംപ് അധികാരമേറ്റതിന് തൊട്ടുപിന്നാലെ ഒപ്പുവച്ച എക്സിക്യൂട്ടീവ് ഉത്തരവിലാണ് രണ്ടു മാറ്റങ്ങളും ഉണ്ടായത്.

You might also like

വിഷാദ രോഗ, ഉറക്കക്കുറവിന്… സ്മാർട്ട്‌ഫോൺ ഉപയോഗം ഒരു ആസക്തി പോലെ; പലരുടെയും ദൈനംദിന ജീവിതത്തെ വരെ പ്രതികൂലമായി ബാധിക്കാൻ തുടങ്ങിയെന്ന് ഗവേഷകർ

കെനിയയിൽ വാഹനാപകടം: പ്രവാസി മലയാളികളുടെ പോസ്റ്റ്‌മോർട്ടം പൂര്‍ത്തിയായി

അഹമ്മദാബാദ് വിമാനാപകടം: പത്തനംതിട്ട സ്വദേശിനി രഞ്ജിതയ്ക്ക് ജീവൻ പൊലിഞ്ഞത് ജോലിയിൽ പ്രവേശിക്കാനായി യുകെയിലേക്കുള്ള ആദ്യ യാത്രയ്‌ക്കിടെ

മോസ്‌കോ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് റഷ്യ

സ്കൂളിൽ പോയ പതിനേഴുകാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു; കൂട്ടുകാരിയുടെ സുഹൃത്തിന്റെ സുഹൃത്തായ ‘കാമുകൻ’ അറസ്റ്റിൽ

ആണവ ഭീഷണികളില്‍ നിന്ന് മുക്തമായ ലോകം : അതാണ് മാര്‍പാപ്പ സ്വപ്നം

Top Picks for You
Top Picks for You