newsroom@amcainnews.com

ബൈക്ക് കാറിലിടിച്ച് നിയന്ത്രണം വിട്ട് ആംബുലൻസിന് അടിയിലേക്ക് വീണ് കട്ടപ്പന സ്വദേശിയായ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കൊച്ചി: പെരുമ്പാവൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കട്ടപ്പന കൽത്തൊട്ടി സ്വദേശി കട്ടക്കയം വീട്ടിൽ പ്രവീൺ എബ്രഹാം (38) ആണ് മരിച്ചത്. എംസി റോഡിൽ ഇന്നലെ വൈകിട്ട് ആറിന് പെരുമ്പാവൂർ കാഞ്ഞിരക്കാടായിരുന്നു അപകടമുണ്ടായത്. പ്രവീൺ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിൽ ഇടിച്ച് നിയന്ത്രണം വിട്ട് എതിരെ വന്ന ആംബുലൻസിന് അടിയിലേക്ക് വീഴുകയായിരുന്നു. പ്രവീൺ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. സംസ്കാരം 16ന് രാവിലെ 10.30ന് കൽത്തൊട്ടി തിരുകുടുംബ ദേവാലയത്തിൽ. ഭാര്യ: ജെസ്ന കുര്യാക്കോസ്. ഒരു മകൾ ഉണ്ട്.

You might also like

കാനഡയിൽ വാഹന തൊഴിലാളികളുടെ കരാർ ചർച്ചകൾക്ക് തുടക്കം: ആദ്യ ചർച്ച ഫോർഡ് മോട്ടോർ കമ്പനിയുമായി

മൂന്ന് സിംഹക്കുട്ടികളെ വളർത്തിയ നായ; വർഷങ്ങൾക്ക് ശേഷം ആ സിംഹക്കൂടിന് മുന്നിൽ വെച്ച് ആരും പ്രതീക്ഷിക്കാത്തത് സംഭവിച്ചപ്പോൾ…

കാനഡ സ്ട്രോങ് പാസ്: സൗജന്യ പ്രവേശനം ഒരുക്കി ബാൻഫ് നാഷണൽ പാർക്ക്

പുതിയ ആരോഗ്യനയം സെപ്റ്റംബർ മുതൽ: ആൽബർട്ട സർക്കാർ

സംഘർഷം ഒഴിയുന്നുവോ? മോദിയെ കാനഡയിലേക്ക് ക്ഷണിച്ച് കാർണി

തകർച്ചയുടെ നിഴലിൽ മീൻമുട്ടി ഹൈഡൽ ടൂറിസം കേന്ദ്രം: അധികൃതരുടെ അനാസ്ഥയും നാട്ടുകാരുടെ പ്രതിഷേധവും

Top Picks for You
Top Picks for You