newsroom@amcainnews.com

അഭിമാനനിമിഷം, ഇന്ത്യയുടെ ആദ്യ ബഹിരാകാശ റോബോട്ടിക് പ്രവർത്തനക്ഷമമായി; വീഡിയോ പങ്കുവെച്ച് ഐഎസ്ആർഒ

ബെംഗളൂരു: ബഹിരാകാശ റോബോട്ടിക്സ് രംഗത്ത് ചരിത്രമെഴുതി ഇന്ത്യ. ‘സ്പേഡെക്‌സ്’ ദൗത്യത്തിനൊപ്പം ഇന്ത്യ വിക്ഷേപിച്ച റോബോട്ടിക് ആം (യന്ത്രകൈ) പ്രവർത്തനക്ഷമമായി. ഇന്ത്യയുടെ ആദ്യത്തെ സ്പേസ് റോബോട്ടിക് ആം എന്ന വിശേഷണത്തോടെ യന്ത്രകൈയുടെ വീഡിയോ ഐഎസ്ആർഒ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ചു. ബഹിരാകാശ മാലിന്യങ്ങളെ പിടികൂടാൻ വേണ്ടിയാണ് ഈ യന്ത്രകൈ ഇസ്രൊ വികസിപ്പിച്ചത്.

ബഹിരാകാശത്ത് റോബോട്ടിക് സംവിധാനം വിന്യസിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന അജയ്യരുടെ പട്ടികയിലേക്ക് ഇന്ത്യയും എത്തിയിരിക്കുകയാണ്. ഐഎസ്ആർഒയുടെ ചരിത്രത്തിലെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്‌സിനൊപ്പം വിക്ഷേപിച്ച സ്പേസ് റോബോട്ടിക് ആം പ്രവർത്തനക്ഷമമായി. സ്പേഡെക്‌സ് ഇരട്ട ഉപഗ്രഹങ്ങളെയും വഹിച്ചുയർന്ന പിഎസ്എൽവി-സി 60 റോക്കറ്റിനൊപ്പമുണ്ടായിരുന്ന POEM-4ലാണ് ഈ റോബോട്ടിക് ആം ഘടിപ്പിച്ചിരുന്നത്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഇസ്രൊ തദ്ദേശീയമായി നിർമിച്ചതാണ് ഈ യന്ത്രകൈ. ബഹിരാകാശ റോബോട്ടിക്സ് രംഗത്ത് ഇന്ത്യയുടെ പതാകവാഹക പരീക്ഷണമായി ഈ റോബോട്ടിക് ആം മാറുമെന്നുറപ്പ്.

2024 ഡിസംബർ 30നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്ന് ഐഎസ്ആർഒ സ്പേസ് ഡോക്കിംഗ് പരീക്ഷണത്തിനായി രണ്ട് സ്പേഡെക്‌സ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. പിഎസ്എൽവി റോക്കറ്റിൻറെ നാലാം ഘട്ടത്തെ ബഹിരാകാശത്ത് നിലനിർത്തി ചെറു പരീക്ഷണങ്ങൾ നടത്താൻ അവസരം നൽകുന്ന പോയം പദ്ധതിയുടെ ഭാഗമായി ഇസ്രൊ അയച്ച 24 ചെറു പരീക്ഷണങ്ങളിലൊന്നാണ് ഈ യന്ത്രകൈ. ഇതിന് പുറമെ ബഹിരാകാശത്ത് വിത്ത് മുളപ്പിക്കുന്ന ക്രോപ്സും തിരുവനന്തപുരം ഐഐഎസ്‌ടി വിദ്യാർഥികൾ നിർമിച്ച പൈലറ്റ് ടു അഥവാ ഗ്രേസ് എന്ന പേ ലോഡും പരീക്ഷണങ്ങളുടെ ഭാഗമാണ്.

ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി ഏഴിന് തന്നെ നടക്കും. രാവിലെ ഒമ്പതിനും പത്തിനുമിടയിലാകും ഉപഗ്രഹങ്ങൾ ഒന്നാകുക. ബെംഗളൂരുവിലെ ഇസ്ട്രാക്കിൽ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. സ്പേസ് ഡോക്കിംഗ് സാങ്കേതികവിദ്യ നിലവിൽ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് മാത്രമേ വിജയിപ്പിക്കാനായിട്ടുള്ളൂ. അതിനാൽതന്നെ വളരെ ആകാംക്ഷയോടെയാണ് ശാസ്ത്രലോകം ഇസ്രൊയുടെ ഡോക്കിംഗ് പരീക്ഷണത്തിനായി കാത്തിരിക്കുന്നത്.

You might also like

ട്രംപിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ വെടിയേറ്റ ആള്‍ മരിച്ചു

Baji Odamveli's book 'American Malayali Ezhuthineyum Ezhuthukare Ariyam' will be released on September 26.

ബാജി ഓടംവേലിയുടെ ‘അമേരിക്കൻ മലയാളി എഴുത്തിനെയും എഴുത്തുകാരെ അറിയാം’ പുസ്തകം സെപ്റ്റംബർ 26-ന് പ്രകാശനം ചെയ്യും

Trump extends $100K H-1B fee for another year — What it means for

ട്രംപ് H-1B വിസ ഫീസ് ($100,000) ഒരു വർഷത്തേക്ക് കൂടി നീട്ടി — ഇതിന്റെ അർത്ഥം എന്താണ്?

Protest against media ban: TV channels boycott White House event

മാധ്യമവിലക്കിൽ പ്രതിഷേധം: വൈറ്റ് ഹൗസ് ചടങ്ങ് ചാനലുകൾ ബഹിഷ്കരിച്ചു

Election Ottawa 2026 O-Train rolling into Orléans East-Cumberland but voters wary transit will improve

ഒട്ടാവ തിരഞ്ഞെടുപ്പ് 2026: ഓർലിയൻസ് ഈസ്റ്റ്-കംബർലൻഡിലേക്ക് ഒ-ട്രെയിൻ എത്തുന്നു, യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുമെന്ന കാര്യത്തിൽ ആശങ്കയോടെ വോട്ടർമാർ

ടൊറൻ്റോ മേയർ തിരഞ്ഞെടുപ്പ്: ഒലീവിയ ചൗന് വ്യക്തമായ മേൽക്കൈയെന്ന് സൂചന

Top Picks for You
Top Picks for You