newsroom@amcainnews.com

ആത്മീയ സംഗമത്തിന് ഒരുങ്ങി കാൽഗറി; രണ്ടാം PCIC കോൺഫറൻസ് 13 മുതൽ 16 വരെ

പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് ഇൻഡോ-കനേഡിയൻസ് (PCIC) സംഘടിപ്പിക്കുന്ന രണ്ടാമത് PCIC കോൺഫറൻസ് ഓഗസ്റ്റ് 13 മുതൽ 16 വരെ കാൽഗറിയിൽ നടക്കും. ബെസ്റ്റ് വെസ്റ്റേൺ പ്രീമിയർ കാൽഗറി പ്ലാസ ഹോട്ടൽ & കോൺഫറൻസ് സെന്‍റർ ആണ് സമ്മേളന വേദി. “Not by might nor by power but by My Spirit” — സെഖര്യാവ് 4:6 എന്ന വചനമാണ് ഈ വർഷത്തെ കോൺഫറൻസിന്‍റെ പ്രമേയം.

നാലുദിവസം നീണ്ടുനിൽക്കുന്ന ആത്മീയ സംഗമത്തിൽ പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ ഫെയ്ത്ത് ബ്ലെസൺ, പാസ്റ്റർ ജോഷ് മാത്യു, ഡോ. ദീപക് മാത്യു എന്നിവർ ദൈവവചന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഡോ. ടോം ഫിലിപ്പ് തോമസും PCIC ക്വയറും ആരാധനയ്ക്ക് നേതൃത്വം നൽകും. കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇന്ത്യൻ പെന്തെക്കോസ്ത് വിശ്വാസികൾ ഒരുമിച്ചുകൂടുന്ന സമ്മേളനത്തിൽ വചനശുശ്രൂഷ, ആരാധന, ആത്മീയ കൂട്ടായ്മ തുടങ്ങിയ പരിപാടികൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് നാഷണൽ കൺവീനർ റവ. ഡോ. വിൽസൺ കടവിലിനെ +1 780-977-3374 എന്ന നമ്പറിൽ ബന്ധപ്പെടാം.

You might also like

സമാധാന നൊബേല്‍ പുരസ്‌കാര ആവശ്യവുമായി ട്രംപ് വീണ്ടും രംഗത്ത്

Carney to make first bilateral visit by a Canadian PM to Turkey

കനേഡിയൻ പ്രധാനമന്ത്രി ടർക്കിയിലേക്ക്: കാർണി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം

Commercial vessel master fined $30,000 for illegal prawn fishing activities

അനധികൃത ചെമ്മീൻ പിടുത്തം: വാണിജ്യ ബോട്ട് ക്യാപ്റ്റന് 30,000 ഡോളർ പിഴ

‘Isaias’ Intensifies Across the US; El Niño Offers Little Relief as Oil Prices Jump and Markets Tumble

ഐസയാസ്’ യുഎസിൽ കൂടുതൽ ശക്തമാകുന്നു; എൽ-നിനോയ്ക്ക് കാര്യമായ തടയാനാകാതെ വന്നതോടെ എണ്ണവില കുതിച്ചുയർന്നു, വിപണികൾ ഇടിഞ്ഞു

ബ്രിട്ടിഷ് എഴുത്തുകാരൻ ജെഫ്രി ആർചർ അന്തരിച്ചു

സ്വകാര്യ കരിയർ കോളേജുകളിലെ OSAP ക്രമക്കേട്; അന്വേഷണത്തിന് OPP

Top Picks for You
Top Picks for You