ഓസ്ട്രേലിയൻ പ്രഫഷനൽ ഗുസ്തി താരം ബ്രോൺസൺ റീഡ് (ജെർമെയ്ൻ ഹേലി, 38) അന്തരിച്ചു. വേൾഡ് റെസ്ലിങ് എന്റർടൈൻമെൻ്റ് (WWE) താരമായ ബ്രോൺസണിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് സൗദി അറേബ്യയിൽ നടന്ന ക്രൗൺ ജുവൽ മത്സരത്തിനിടെ ഗുരുതരമായി പരുക്കേറ്റിരുന്നു. എന്നാൽ, ഈ പരുക്കുകളാണോ മരണകാരണമായത് എന്ന് വ്യക്തമല്ല. റീഡിന്റെ മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ WWE വെളിപ്പെടുത്തിയിട്ടില്ല.
റീഡ്, 2019 മുതൽ 2021 വരെയും, പിന്നീട് ഒരു വർഷത്തിന് ശേഷം മരണം വരെയും ഡബ്ല്യുഡബ്ല്യുഇയിൽ (WWE) ഭാഗമായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ മരിക്കുന്ന രണ്ടാമത്തെ ഗുസ്തി താരമാണ് റീഡ്. സെപ്റ്റംബറിൽ, ഇംഗ്ലീഷ് ഗുസ്തി താരം ബെഞ്ചമിൻ സാറ്റർലി 40-ാം വയസ്സിൽ അന്തരിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണകാരണമോ സാഹചര്യങ്ങളോ വെളിപ്പെടുത്തിയിരുന്നില്ല.








