newsroom@amcainnews.com

ലൊസാഞ്ചലസ് സെൻ്റ് അല്‍ഫോന്‍സാ പള്ളി രജതജൂബിലി ആഘോഷങ്ങള്‍ നാളെ; മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മികൻ

ലൊസാഞ്ചലസ് : സെൻ്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തോലിക്കാ ഇടവകയുടെ (215 N Macneil St, San Fernando, CA 91340) മിഷന്‍ രജതജൂബിലി (2001-2026) ആഘോഷങ്ങള്‍ നാളെ (നവംബര്‍ 28 ശനിയാഴ്ച) വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു.

രജത ജൂബിലി ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. ജെയിംസ് നിരപ്പേൽ നേതൃത്വം നൽകും. നവംബർ 28 ശനിയാഴ്ച വൈകുന്നേരം മൂന്നിന് ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയോടെ രജത ജൂബിലി ചടങ്ങുകള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വൈകുന്നേരം 6:45-ന് ജൂബിലി സമ്മേളനവും ഇടവകാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും. ചടങ്ങിൽ ഇടവകയുടെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ പ്രഥമ മിഷന്‍ ഡയറക്ടര്‍ ഫാ. പോള്‍ കോട്ടയ്ക്കല്‍, മുന്‍ വികാരിമാരായ ഫാ. കുര്യാക്കോസ് വടാന, ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, റവ. ഡോ. സെബാസ്റ്റ്യന്‍ വലിയപറമ്പില്‍ എന്നിവരുടെ സേവനങ്ങള്‍ ജൂബിലി വേളയില്‍ അനുസ്മരിക്കും.

ജൂബിലി ആഘോഷങ്ങളില്‍ ബിഷപ്പ് മാര്‍. ജോയ് ആലപ്പാട്ടിനൊപ്പം, ഇടവക വികാരി ഫാ. ജയിംസ് നിരപ്പേല്‍, ഫാ. കുര്യാക്കോസ് വടാന, ഫാ. ക്രിസ്റ്റി പറമ്പുകാട്ടില്‍, ഫാ. ദേവസ്യ പൈനാടത്ത്, ഫാ. ഷിൻ്റോ സെബാസ്റ്റ്യന്‍, ഫാ. ദിലീപ് സെബാസ്റ്റ്യന്‍, ഫാ. മാര്‍ട്ടിന്‍ വരിക്കാനാനിക്കല്‍, ഫാ. നോബര്‍ട്ട് ജോസഫ് തുടങ്ങിയർ സഹകാര്‍മികരാകും. ഇടവക ട്രസ്റ്റിമാരായ സോണി അറയ്ക്കല്‍, ഷെല്ലി മേച്ചേരി, കുര്യന്‍ പാലിയേക്കര, കുര്യന്‍ മറ്റപ്പള്ളി, സെക്രട്ടറി റിബി സുരേഷ് എന്നിവരും, ജൂബിലി കണ്‍വീനര്‍ ടോമി പൊട്ടുകളത്തിന്‍റെ നേതൃത്വത്തിലുള്ള വിവിധ സബ് കമ്മിറ്റികളുമാണ് ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

You might also like
Vehicle ticketed in Toronto minutes after rush hour sign change — and driver is not happy

തിരക്കേറിയ സമയത്തെ ട്രാഫിക് ബോർഡ് മാറ്റിയതിന് മിനിറ്റുകൾക്കുള്ളിൽ ടൊറന്റോയിൽ വാഹനത്തിന് പിഴ; പ്രതിഷേധവുമായി ഡ്രൈവർ

കർശനമായ വീസ നിയമങ്ങളും ഗ്രീൻ കാർഡ് കാത്തിരിപ്പും: യുഎസിനോട് വിടപറഞ്ഞ് ഇന്ത്യൻ പ്രൊഫഷണലുകൾ

California warns of flooding as King Tides peak over Thanksgiving

താങ്ക്സ്ഗിവിംഗ് ദിനങ്ങളിൽ കിംഗ് ടൈഡുകൾ (ശക്തമായ വേലിയേറ്റം) മൂർദ്ധന്യത്തിലെത്തുന്നതിനാൽ കാലിഫോർണിയയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്

Attempt to run over youths with a lorry for questioning the dumping of toilet waste

ശുചിമുറി മാലിന്യം തള്ളുന്നത് ചോദ്യം ചെയ്ത യുവാക്കളെ ലോറിയിടിപ്പിക്കാൻ ശ്രമം

Party says Democratic candidates must reject 'dark money' to participate in 2028 debates.

2028-ലെ സംവാദങ്ങളിൽ പങ്കെടുക്കാൻ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾ ‘ഡാർക്ക് മണി’ നിരസിക്കണമെന്ന് പാർട്ടി

സിഐഎയുടെ കമ്പ്യൂട്ടര്‍ സംവിധാനത്തിൽ സൈബർ ആക്രമണം

Top Picks for You
Top Picks for You