newsroom@amcainnews.com

ടിന്നിലടച്ച പച്ചക്കറി ഇറക്കുമതിക്ക് നിയന്ത്രണം: പുതിയ താരിഫ് ഏർപ്പെടുത്തി കാനഡ

ഓട്ടവ : ടിന്നിലടച്ച പച്ചക്കറി ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണങ്ങളും തീരുവകളും ഏർപ്പെടുത്തി കാനഡ സർക്കാർ. ഈ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി വർധിച്ചത് ആഭ്യന്തര ഉൽപ്പാദകർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതായുള്ള കനേഡിയൻ ഇന്‍റർനാഷണൽ ട്രേഡ് ട്രൈബ്യൂണലിന്‍റെ കണ്ടെത്തലിനെ തുടർന്നാണ് നടപടി. ഇറക്കുമതി നിയന്ത്രണങ്ങളുടെ ഭാഗമായി ആദ്യ വർഷം 13,000,000 കിലോഗ്രാം എന്ന പരിധിയിൽ ഒരു ‘താരിഫ് റേറ്റ് ക്വോട്ട’ (tariff rate quota) നിശ്ചയിച്ചതായി ധനകാര്യ വകുപ്പ് അറിയിച്ചു. ഈ ക്വോട്ട പരിധിക്ക് മുകളിലുള്ള ഇറക്കുമതിക്ക് 50% തീരുവ ചുമത്തുമെന്നും ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു.

അതേസമയം ക്വോട്ട പരിധിയിൽ വരുന്ന ഇറക്കുമതിക്ക് ഈ തീരുവ ബാധകമായിരിക്കില്ല. ക്വോട്ട പരിധി ക്രമേണ വർധിപ്പിച്ച് 13,500,000 കിലോഗ്രാമിന് അല്പം മുകളിലെത്തുമെന്നും, അതേസമയം ക്വോട്ടയ്ക്ക് മുകളിലുള്ള ഇറക്കുമതിക്കുള്ള തീരുവ 40 ശതമാനമായി കുറയുമെന്നും ഫെഡറൽ സർക്കാർ വ്യക്തമാക്കി.

ഈ ‘താരിഫ് റേറ്റ് ക്വോട്ട’ സംവിധാനം 2029 ജൂൺ 17 വരെ പ്രാബല്യത്തിലുണ്ടാകും. മെക്സിക്കോ, ചിലി, ഇസ്രയേൽ, കൊളംബിയ, കൊറിയ, പനാമ, പെറു, കൂടാതെ ചില വികസ്വര രാജ്യങ്ങൾ എന്നിവ ഒഴികെയുള്ള എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക് ഇത് ബാധകമായിരിക്കും. അതേസമയം അമേരിക്ക, യൂറോപ്യൻ യൂണിയൻ, തായ്‌ലൻഡ് എന്നീ രാജ്യങ്ങൾക്ക് പ്രത്യേക ക്വോട്ടയായിരിക്കും.

You might also like
California Attorney General says Huang's reinstatement changes nothing

ഹുവങ്ങിനെ തിരിച്ചെടുത്തതുകൊണ്ട് ഒന്നും മാറുന്നില്ലെന്ന് കാലിഫോർണിയ അറ്റോർണി ജനറൽ

Major violations are taking place under the guise of street food stall (thattukada) licenses at Kozhikode Beach!

കോഴിക്കോട് ബീച്ചിലെ തട്ടുകട ലൈസൻസിന്റെ മറവിൽ നടക്കുന്നത് വൻ നിയമലംഘനങ്ങൾ!

City of Mississauga to implement hiring restrictions effective immediately

മിസിസാഗ നഗരസഭയിൽ നിയമന നിയന്ത്രണങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും

No more struggling for food; free food distribution initiative at the children's hospital

ഭക്ഷണത്തിനായി ഇനി ബുദ്ധിമുട്ടേണ്ട; കുട്ടികളുടെ ആശുപത്രിയിൽ സൗജന്യ ഭക്ഷണവിതരണ പദ്ധതി

കാലിഫോർണിയയിൽ സംഗീതനിശയ്ക്കിടെ വെടിവെപ്പ്; 9 പേർക്ക് പരുക്ക്

വിനിപെഗ്-ഈസ്റ്റേൺ കാനഡ സർവീസ് പുനഃരാരംഭിക്കാൻ വെസ്റ്റ്‌ജെറ്റ്

Top Picks for You
Top Picks for You