newsroom@amcainnews.com

നോർത്ത് കാരൊലൈന സീറ്റ് പിടിച്ചെടുത്ത് ഡെമോക്രാറ്റ്സ്: റീകൗണ്ടിങിലും ചക്ക് ഹബ്ബാര്‍ഡിന് ജയം

നോർത്ത് കാരൊലൈന : യുഎസിലെ നോർത്ത് കാരൊലൈന അഞ്ചാം കോണ്‍ഗ്രസ് മണ്ഡലത്തില്‍ നടന്ന റീ കൗണ്ടങിലും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ചക്ക് ഹബ്ബാര്‍ഡിന് വിജയം. ദീര്‍ഘകാലമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയായിരുന്ന വിര്‍ജീനിയ ഫോക്‌സിനെ പരാജയപ്പെടുത്തിയാണ് ഹബ്ബാര്‍ഡ് ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ കഴിഞ്ഞ 30 വര്‍ഷത്തിനിടെ ജനപ്രതിനിധിസഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭൂരിപക്ഷത്തിന് വഴിയൊരുങ്ങി. ഹബ്ബാര്‍ഡിന്‍റെ വിജയം ഔദ്യോഗികമായതോടെ 1992-നു ശേഷം ജനപ്രതിനിധിസഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ബില്‍ ക്ലിന്‍റണ്‍ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട സമയത്ത് ഡെമോക്രാറ്റുകള്‍ 258 സീറ്റുകള്‍ നേടിയിരുന്നു. മൂന്ന് പതിറ്റാണ്ടിനു ശേഷമുള്ള ഈ നേട്ടം പാര്‍ട്ടിക്ക് പുതിയ കോണ്‍ഗ്രസില്‍ നിര്‍ണായക രാഷ്ട്രീയ മേല്‍ക്കൈ നല്‍കുമെന്നാണ് വിലയിരുത്തല്‍.

99 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഹബ്ബാര്‍ഡിന് 48.7 ശതമാനവും ഫോക്‌സിന് 48.6 ശതമാനവും വോട്ടുകളാണ് ലഭിച്ചത്. ഇരുവരും തമ്മിലുള്ള വ്യത്യാസം മൂന്നൂറിൽ താഴെ വോട്ടുകള്‍ മാത്രമാണ്. പരാജയം ഉറപ്പായതോടെ വോട്ടെണ്ണല്‍ പുനഃപരിശോധന ആവശ്യപ്പെട്ടിരുന്ന ഫോക്‌സ് വിജയാശംസകള്‍ അറിയിച്ചതായി ഹബ്ബാര്‍ഡ് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. മുന്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ ഹബ്ബാര്‍ഡ് 2024ലെ തിരഞ്ഞെടുപ്പിലും ഫോക്‌സിനെതിരെ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.

ഈ വര്‍ഷം നോർത്ത് കാരൊലൈനയില്‍ ഡെമോക്രാറ്റുകള്‍ക്ക് മികച്ച മുന്നേറ്റമാണ് നടത്തിയത്. ഹബ്ബാര്‍ഡിന്‍റെ വിജയത്തിന് പുറമെ മുന്‍ ഗവര്‍ണര്‍ റോയ് കൂപ്പറും യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിരമിക്കുന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍ തോം ടില്ലിസിന്‍റെ സീറ്റാണ് കൂപ്പര്‍ പിടിച്ചെടുത്തത്. ജനപ്രതിനിധിസഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് 258 സീറ്റുകളും റിപ്പബ്ലിക്കന്‍മാര്‍ക്ക് 173 സീറ്റുകളുമാണുള്ളത്. നാല് മണ്ഡലങ്ങളിലെ ഫലം കൂടി പുറത്തുവരാനുണ്ട്.

You might also like

യുഎസിൽ സാങ്കേതിക തകരാർ തുടർക്കഥ: ആപ്പിളും പണിമുടക്കി

Iran's 'dirty bomb' threat in Washington? US security agencies on high alert

വാഷിങ്ടനിൽ ഇറാന്റെ ‘ഡേർട്ടി ബോംബ്’ ഭീഷണി: അതീവ ജാഗ്രതയിൽ യുഎസ് സുരക്ഷാ ഏജൻസികൾ

ബർലിങ്‌ടണിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു

Winter tightens its grip on Ooty; a great time for visitors to enjoy

ഊട്ടിയിൽ തണുപ്പുകാലം പിടിമുറുക്കുന്നു; സന്ദർശകർക്ക് ആസ്വദിക്കാൻ പറ്റിയ സമയം

ആൽബർട്ടയിൽ യുവതിയെ ബന്ദിയാക്കി ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യൻ യുവാവ് അറസ്റ്റിൽ

Massive drop in the gold market; prices in the state fall to December 2025 levels, likely to drop further

സ്വർണ്ണവിപണിയിൽ വൻ ഇടിവ്; സംസ്ഥാനത്ത് വില 2025 ഡിസംബറിലെ നിലവാരത്തിലേക്ക് താഴ്ന്നു, ഇനിയും കുറയാൻ സാധ്യത

Top Picks for You
Top Picks for You