newsroom@amcainnews.com

ആൽബർട്ടയിൽ വാഹന മോഷണം പെരുകുന്നു: മുന്നറിയിപ്പ് നൽകി RCMP

എഡ്മിന്‍റൻ : പ്രവിശ്യയിലുടനീളം വാഹന മോഷണക്കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വാഹന ഉടമകൾ വാഹനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ആൽബർട്ട RCMP നിർദ്ദേശിച്ചു. നവംബർ മാസത്തിൽ മാത്രം 18 വാഹനങ്ങൾ മോഷ്ടിക്കപ്പെട്ടതായി അധികൃതർ അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട മോഷണങ്ങളിൽ 11 എണ്ണവും വാഹനങ്ങൾ ലോക്ക് ചെയ്യാത്തതുകൊണ്ടാണ് സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. ബാക്കി ഏഴ് സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

വാഹന മോഷണ സാധ്യത കുറയ്ക്കുന്നതിനായി സുരക്ഷാ നിർദ്ദേശങ്ങൾ ഇതാ :

ലോക്ക് ചെയ്യാത്ത വാഹനങ്ങളിലാണ് മോഷണങ്ങൾ കൂടുതലായും നടക്കുന്നതിനാൽ എപ്പോഴും വാഹനം ലോക്ക് ചെയ്യുക. വാഹനത്തിന്‍റെ ഡോറുകളും വിൻഡോകളും കൃത്യമായി ലോക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. വാഹനത്തിനുള്ളിൽ താക്കോലുകൾ (keys/key fob) സൂക്ഷിക്കരുത്. വിലപിടിപ്പുള്ള വസ്തുക്കൾ വാഹനത്തിൽ സൂക്ഷിച്ചാൽ അവ പുറത്തുനിന്ന് കാണാത്ത രീതിയിൽ വെക്കണം. ഗാരേജ് ഡോർ ഓപ്പണറുകൾ വാഹനത്തിൽ നിന്ന് നീക്കം ചെയ്യുക. ഇവ ഉപയോഗിച്ച് കുറ്റവാളികൾക്ക് നിങ്ങളുടെ വീട്ടിലേക്ക് പ്രവേശനം ലഭിക്കാൻ സാധ്യതയുണ്ട്. വാഹനം സ്റ്റാർട്ട് ചെയ്ത അവസ്ഥയിൽ, ആരും ഇല്ലാതെ ഉപേക്ഷിച്ചു പോകരുത്. താക്കോൽ ഉള്ളിൽ വെച്ച് സ്റ്റാർട്ട് ചെയ്ത നിലയിലുള്ള വാഹനങ്ങൾ മോഷ്ടിക്കാൻ എളുപ്പമാണ്. സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പ്രാദേശിക പൊലീസിനെ അറിയിക്കുക.

You might also like

മാർക്ക് കാർണിക്കെതിരെ വധഭീഷണി: കുറ്റം സമ്മതിച്ച് കാൽഗറി സ്വദേശി

ബജറ്റ് തർക്കം രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്: അമേരിക്ക വീണ്ടും അടച്ചുപൂട്ടല്‍ ഭീഷണിയിൽ

Nikhil Gupta sentenced to over 19 years in prison for plot to kill U.S.-Canadian activist

യുഎസ്-കനേഡിയൻ ആക്ടിവിസ്റ്റിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നിഖിൽ ഗുപ്തയ്ക്ക് 19 വർഷത്തിലധികം തടവ്

ആൽബർട്ടയിൽ യുവതിയെ ബന്ദിയാക്കി ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യൻ യുവാവ് അറസ്റ്റിൽ

Bird Flu Strikes Again, Dealing a Blow to Farmers Eyeing Christmas Market

ക്രിസ്മസ് വിപണി പ്രതീക്ഷിച്ചിരുന്ന കർഷകർക്ക് തിരിച്ചടിയായി വീണ്ടും പക്ഷിപ്പനി

Padmaja Venugopal resigns from the BJP due to ideological differences

ആശയപരമായ ഭിന്നതകളെത്തുടർന്ന് പത്മജ വേണുഗോപാൽ ബിജെപിയിൽ നിന്നും രാജിവച്ചു

Top Picks for You
Top Picks for You