newsroom@amcainnews.com

പ്രതീക്ഷയേകി ആൽബർട്ടയിലെ ഭവനവിപണി: വീടുകളുടെ വിലയും വിൽപ്പനയും വർധിക്കുമെന്ന് പ്രവചനം

എഡ്മിന്‍റൻ : കാനഡയിലെ മറ്റ് പ്രവിശ്യകളുമായി താരതമ്യം ചെയ്യുമ്പോൾ ആൽബർട്ടയിലെ ഭവനവിപണി അടുത്ത വർഷം കൂടുതൽ ശക്തമായി തിരിച്ചുവരുമെന്ന് പുതിയ റിപ്പോർട്ട്. എണ്ണ-വാതക മേഖലയിലെ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും ആൽബർട്ടയുടെ സമ്പദ്‌വ്യവസ്ഥയെയും ഭവനവിപണിയെയും ശക്തമായി നിലനിർത്തുമെന്നും ആൽബർട്ട റിയൽ എസ്റ്റേറ്റ് അസോസിയേഷൻ (AREA) പറയുന്നു. വിപണിയിൽ വീടുകളുടെ ലഭ്യത (Inventory) ഉയർന്നതിനാൽ വീട് വാങ്ങാൻ ഒരുങ്ങുന്നവർക്ക് വിലപേശാൻ കൂടുതൽ അവസരങ്ങളുണ്ടാകും. അതേസമയം അടുത്ത വർഷം തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനത്തിൽ നിന്ന് 6.2 ശതമാനമായി കുറയുമെന്നും ഏജൻസി പ്രവചിക്കുന്നു.

2027-ൽ പ്രവിശ്യയിൽ വീടുകളുടെ വിൽപ്പനയിലും ശരാശരി വിലയിലും വർധനയുണ്ടാകുമെന്ന് AREA പ്രവചിക്കുന്നു. എന്നാൽ, ജനസംഖ്യാ വളർച്ചയിലുണ്ടായ നേരിയ കുറവും വിപണിയിൽ അധികമായി എത്തിയ വീടുകളും കാരണം പുതിയ വീടുകളുടെ നിർമ്മാണം (Housing starts) 21.2% കുറയാൻ സാധ്യതയുണ്ടെന്നും ഏജൻസി റിപ്പോർട്ട് ചെയ്തു. 2026-നെ അപേക്ഷിച്ച് 2.4% വർധനയിൽ 2027-ൽ പ്രവിശ്യയിൽ ഏകദേശം 69,200 വീടുകൾ വിറ്റഴിക്കപ്പെടുമെന്നാണ് അസോസിയേഷൻ പ്രവചിക്കുന്നത്. അടുത്ത വർഷം വീടുകളുടെ വിൽപ്പന 2.4% വർധിക്കുമെന്നും ഡിറ്റാച്ച്ഡ് വീടുകളുടെ ശരാശരി വില 631,000 ഡോളറായി ഉയരുമെന്നും പ്രവചിക്കപ്പെടുന്നു. അപ്പാർട്ട്മെൻ്റ് വിൽപ്പനയിൽ 10.4% വളർച്ചയുണ്ടാകാം.

പ്രവിശ്യാ തലസ്ഥാനമായ എഡ്മിന്‍റനിൽ അടുത്ത വർഷം 16,400 വീടുകൾ വിറ്റഴിക്കപ്പെടുമെന്ന് പ്രവചിക്കപ്പെടുന്നു (2026-നേക്കാൾ 3.5 ശതമാനം കൂടുതൽ). കൂടാതെ ജനസംഖ്യയിൽ 1.8 ശതമാനം വളർച്ചയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

You might also like
Gordie Howe bridge surpasses 1M vehicle crossings while other bridges, tunnel lose traffic

ഗോർഡി ഹോവ് അന്താരാഷ്ട്ര പാലം കടന്ന വാഹനങ്ങളുടെ എണ്ണം 10 ലക്ഷം കവിഞ്ഞു; മറ്റ് പാലങ്ങളിലും തുരങ്കത്തിലും ഗതാഗതം കുറഞ്ഞു

Jill Dunlop, Ontario's colleges and universities minister until 2024, refuses to answer OSAP questions

ഒന്റാറിയോ സ്റ്റുഡന്റ് അസിസ്റ്റൻസ് പ്രോഗ്രാം (OSAP) വിവാദം: ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി മുൻ മന്ത്രി ജിൽ ഡൺലപ്പ്

കാലിഫോർണിയയിൽ സംഗീതനിശയ്ക്കിടെ വെടിവെപ്പ്; 9 പേർക്ക് പരുക്ക്

പ്രെയ്‌റികളിൽ മഞ്ഞുവീഴ്ച, ഒൻ്റാരിയോയിൽ കനത്ത ചൂട്: ജാഗ്രതാ നിർദ്ദേശം

Bus loses control and plunges into gorge in Uttarakhand; eight killed tragically

ഉത്തരാഖണ്ഡിൽ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞു; എട്ട് പേർക്ക് ദാരുണാന്ത്യം

‘മേയ്ഡേ’: അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം ഫീനിക്‌സില്‍ തിരിച്ചിറക്കി

Top Picks for You
Top Picks for You