newsroom@amcainnews.com

നവജാത ശിശുവിന്റെ ദാരുണാന്ത്യം; പ്രസവിച്ചയുടൻ ക്രൂരമായി മർദ്ദിച്ച യുവതി അറസ്റ്റിൽ

Tragic Death of Newborn; Woman Arrested for Brutally Beating Baby Soon After Delivery

യുഎസിലെ മിസിസിപ്പിയിൽ പ്രസവിച്ച് മണിക്കൂറുകൾ മാത്രം കഴിഞ്ഞ, നവജാത ശിശുവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 25 കാരിയായ യുവതി അറസ്റ്റിലായി. ഒക്ടോബർ 18-നാണ് സ്മിത്ത് കൗണ്ടിയിലെ പോൾക്വിൽ എന്ന പ്രദേശത്ത് ഈ ദാരുണ സംഭവം നടന്നത്. ഷാന്റൽ ഷാരോൺ ജോർദാൻ എന്ന യുവതിയാണ് പിടിയിലായത്.

കുഞ്ഞിന് അടിയന്തര വൈദ്യസഹായം ആവശ്യപ്പെട്ട് യുവതി തന്നെയാണ് എമർജൻസി വിഭാഗത്തിൽ വിവരം അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ, ഗുരുതരാവസ്ഥയിലായിരുന്ന ചോരക്കുഞ്ഞിനെ ഉടൻതന്നെ ആംബുലൻസിൽ ജാക്‌സൺ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന് പെട്ടെന്ന് ശാരീരിക സങ്കീർണതകൾ ഉണ്ടാവുകയും, ജനനത്തിന് ശേഷം കുഞ്ഞിന് ക്രൂരമായ പരിക്കുകൾ ഏറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തുകയും ചെയ്തു. വിദഗ്ധ ചികിത്സ നൽകിയെങ്കിലും രണ്ടു ദിവസത്തിന് ശേഷം കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു എന്ന് സ്മിത്ത് കൗണ്ടി ഷെരീഫ് ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. തലയേറ്റ മർദനമാണ് മരണകാരണമെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

You might also like

ട്രംപ് ഭരണകൂടത്തിന് തിരിച്ചടി: വിദേശ വിദ്യാർത്ഥികൾക്കുള്ള വീസ നിയന്ത്രണം കോടതി റദ്ദാക്കി

ഇ-ബൈക്ക്- ഇ-സ്‌കൂട്ടറുകള്‍ നിരോധിച്ച് TTC

Bangladesh Garment Sector Strike: Factories Shut Down; Clashes Escalate

ബംഗ്ലദേശ് വസ്ത്രനിർമ്മാണ മേഖലയിലെ സമരം: ഫാക്ടറികൾ അടച്ചുപൂട്ടി; സംഘർഷം രൂക്ഷം

CUSAT Shines in Global Rankings; Tops QS Sustainability List in Kerala

ആഗോള റാങ്കിങ്ങുകളിൽ തിളങ്ങി കുസാറ്റ്; ക്യുഎസ് സസ്റ്റൈനബിലിറ്റി പട്ടികയിൽ കേരളത്തിൽ ഒന്നാമത്

Toronto’s new council is meeting for the first time. Here's who is new and what to expect

ടൊറന്റോയിലെ പുതിയ നഗരസഭാ കൗൺസിൽ അധികാരമേൽക്കുന്നു; പുതുമുഖങ്ങളെയും പരിചയസമ്പന്നരെയും അണിനിരത്തി ഒലിവിയ ചൗ

Expat youth who returned home for daughter's birthday celebration seriously injured after falling into manhole; suffers spinal fracture

മകളുടെ ജന്മദിനാഘോഷത്തിനായി നാട്ടിലെത്തിയ പ്രവാസി യുവാവ് ആൾനൂഴിയിൽ വീണ് ഗുരുതര പരിക്ക്; നട്ടെല്ലിന് പൊട്ടൽ

Top Picks for You
Top Picks for You