newsroom@amcainnews.com

ബംഗ്ലദേശ് വസ്ത്രനിർമ്മാണ മേഖലയിലെ സമരം: ഫാക്ടറികൾ അടച്ചുപൂട്ടി; സംഘർഷം രൂക്ഷം

Bangladesh Garment Sector Strike: Factories Shut Down; Clashes Escalate

ധാക്ക: ബംഗ്ലദേശിൽ മിനിമം വേതന വർദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളികൾ നടത്തിവരുന്ന സമരം ശക്തവും അക്രമാസക്തവുമായതിനെ തുടർന്ന് 13 റെഡിമെയ്ഡ് വസ്ത്ര ഫാക്ടറികൾ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. കൂടാതെ 5 ഫാക്ടറികൾക്ക് ഒരു ദിവസത്തെ അവധിയും നൽകിയിട്ടുണ്ട്. തൊഴിലാളികളുടെ വേതനവർദ്ധനവ് ചർച്ച ചെയ്യുന്നതിനായി വേജ് ബോർഡ് ഇന്ന് യോഗം ചേരുന്നുണ്ട്. ഈ മാസാവസാനത്തോടെ പുതിയ വേതന നിരക്ക് സംബന്ധിച്ച ശുപാർശ നൽകുമെന്നും, ഡിസംബറോടെ പുതിയ നിരക്കുകൾ നിലവിൽ വരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസം ഗാസിപുരിലെ കോനബാരി, മൗചക് എന്നീ മേഖലകളിൽ സമരക്കാരെ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഈ മാസം ആദ്യമാണ് തൊഴിലാളികൾ മിനിമം വേതന വർദ്ധനവ് ആവശ്യപ്പെട്ട് സമരം ആരംഭിച്ചത്. എന്നാൽ സമരം അക്രമാസക്തമായതോടെ പ്രതിഷേധക്കാർ പൊലീസ് വാനുകൾക്കും ബസുകൾക്കും തീയിട്ടു. ഇതിനിടയിൽ, സമരക്കാരെ നേരിടാനായി ഭരണകക്ഷിയായ ബിഎൻപിയുടെ (BNP) പ്രവർത്തകർ കുറുവടികളുമായി തെരുവിലിറങ്ങിയത് സ്ഥിതി കൂടുതൽ വഷളാക്കുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.

ഈ സമരത്തിന് പിന്നിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും അനുയായികളുമാണെന്നും, സർക്കാരിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നുമാണ് ഉയർന്നുവരുന്ന ആരോപണം. ലോകത്ത് ഏറ്റവും കൂടുതൽ വസ്ത്രങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ചൈനയ്ക്ക് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് ബംഗ്ലദേശ്. രാജ്യത്തെ കയറ്റുമതി വരുമാനത്തിന്റെ 80 ശതമാനവും നൽകുന്ന ഈ വസ്ത്രനിർമ്മാണ മേഖലയിൽ ഏകദേശം 40 ലക്ഷത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. കൂടാതെ, ലോകപ്രശസ്തമായ പല രാജ്യാന്തര ഫാഷൻ ബ്രാന്റുകൾക്കും ആവശ്യമായ വസ്ത്രങ്ങൾ എത്തിച്ചു നൽകുന്നതും ബംഗ്ലദേശിൽ നിന്നാണ്.

You might also like

ട്രംപിനെ വധിക്കാന്‍ ഗൂഢാലോചന: പാക് പൗരന് 27 വര്‍ഷം തടവ്

ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിൽ; പ്രധാന തർക്കങ്ങൾ പരിഹരിച്ചതായി എസ്. ജയശങ്കർ

Nicholas Herring wins the $100K Giller Prize for novel Your Breath in Charcoal

2026-ലെ ഗില്ലർ പുരസ്കാരം ‘യുവർ ബ്രെത്ത് ഇൻ ചാർക്കോൾ’ എന്ന നോവലിലൂടെ നിക്കോളാസ് ഹെറിംഗ് സ്വന്തമാക്കി

Public can now visit Kejriwal's luxury residence with tickets; Delhi government to open 'Sheesh Mahal'

കേജ്‌രിവാളിന്റെ ആഡംബര വസതി ഇനി പൊതുജനങ്ങൾക്ക് ടിക്കറ്റെടുത്ത് കാണാം; ‘ശീഷ്മഹൽ’ തുറന്നുകൊടുക്കാൻ ഡൽഹി സർക്കാർ

യുഎസില്‍ അഞ്ചാംപനി പടരുന്നു; രോഗബാധിതരുടെ എണ്ണം 5,400 കടന്നു, മരണം പത്തായി

Toronto children’s hospital launches new program feeding caretakers during stays

ടൊറന്റോ ചിൽഡ്രൻസ് ഹോസ്പിറ്റൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഭക്ഷണ ലഭ്യമാക്കുന്നതിനായി പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നു

Top Picks for You
Top Picks for You