ഫിലഡൽഫിയ : ഹെവന്‍ലി ബീറ്റ്സ് യുഎസ്എയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘നിന് സ്നേഹം’ ക്രിസ്തീയ സംഗീതസന്ധ്യ നവംബര്‍ 20 വെള്ളിയാഴ്ച വൈകിട്ട് 5.30ന് ഫിലഡൽഫിയയില് നടക്കും. ഹെവന്‍ലി ബീറ്റ്സിന്റെ 15 വര്‍ഷത്തെ സംഗീതശുശ്രൂഷയുടെ ആഘോഷം കൂടിയായ പരിപാടിയില്‍ പ്രവേശനം സൗജന്യമാണ്.
ഫിലഡൽഫിയ ടാബര്‍നാക്കിള്‍ ചര്‍ച്ച് ഓഫ് ഗോഡിൽ (10111 Verree Road & Red Lion Road, Philadelphia, PA 19116) നടക്കുന്ന സംഗീതസന്ധ്യയ്ക്ക് പ്രശസ്ത ക്രിസ്തീയ ഗായകന് സാംസണ് ചെങ്ങന്നൂരും സാംസണ് ഹെവന്‍ലി ബീറ്റ്സും സംഘവും നേതൃത്വം നല്‍കും. മഞ്ജു, സിജി മാത്യൂസ്, ജിൻ്റു സിബിന്, ഡെന്നി, ലിന്‍സി എന്നിവരും ഗാനങ്ങള്‍ ആലപിക്കും. കീബോര്‍ഡില്‍ ജാക്ക് ബിജു, ഡ്രംസില്‍ ഷോണ്‍ ബിജു, ഗിറ്റാറില്‍ സുമിത് സാം, സിയോണ്‍ സുജോയ് എന്നിവര്‍ സംഗീതമൊരുക്കും.
സംഗീതസന്ധ്യയിലേക്ക് ഫിലഡല്ഫിയയിലെയും സമീപപ്രദേശങ്ങളിലെയും വിശ്വാസികളെയും സംഗീതപ്രേമികളെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഡോ. മാത്യു ഫിലിപ്പ് (267-475-2222), മാത്യു സാമുവല്‍ (215-850-7348), സൂസന് സാംസണ് (267-469-1892), ഷിബു വി. കൊച്ചുമാടം (215-758-6629), ജോമോന് ജോണ്‍ (215-876-7968).








