newsroom@amcainnews.com

ട്രംപിനെ വധിക്കാന്‍ ഗൂഢാലോചന: പാക് പൗരന് 27 വര്‍ഷം തടവ്

വാഷിങ്ടൺ : യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പാകിസ്താന്‍ പൗരന് 27 വര്‍ഷത്തിലധികം തടവുശിക്ഷ. ആസിഫ് മര്‍ച്ചൻ്റ് എന്ന പാക് പൗരനാണ് ചൊവ്വാഴ്ച അമേരിക്കന്‍ കോടതി ശിക്ഷ വിധിച്ചത്. ഇറാന്‍റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് പ്രതികാരമായാണ് കൊലപാതക പദ്ധതി ആസൂത്രണം ചെയ്തതെന്ന് യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കി. 2020 ജനുവരിയില്‍ ഇറാഖിലെ ബാഗ്ദാദില്‍ നടന്ന അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തിലാണ് ഇറാന്‍റെ വിദേശ സൈനിക നീക്കങ്ങളുടെ തലവനായിരുന്ന ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്.

ഇറാനുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മര്‍ച്ചൻ്റ്, അമേരിക്കയിലെ ഒരു രാഷ്ട്രീയ നേതാവിനെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയോ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ കണ്ടെത്താന്‍ ശ്രമിച്ചതായി ബ്രൂക്ക്‌ലിന്‍ കോടതി കണ്ടെത്തി. ഇറാന്‍റെ തലസ്ഥാനമായ ടെഹ്‌റാനിലുള്ള കുടുംബത്തെ റെവല്യൂഷണറി ഗാര്‍ഡ്‌സിന്‍റെ ഭീഷണിയില്‍നിന്ന് രക്ഷിക്കാനാണ് താന്‍ ഗൂഢാലോചനയില്‍ പങ്കാളിയായതെന്ന് മര്‍ച്ചൻ്റ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ആരെയെങ്കിലും കൊല്ലുന്നതിന് മുമ്പ് താന്‍ പിടിക്കപ്പെടുമെന്നാണ് കരുതിയിരുന്നതെന്നും ഇയാൾ പറയുന്നു. പ്രത്യേകിച്ച് ഒരാളെ വധിക്കാന്‍ നിര്‍ദേശം ലഭിച്ചിരുന്നില്ലെന്നും എന്നാല്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഇറാനിലെ ബന്ധപ്പെടുന്നയാള്‍ മൂന്ന് പേരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നുവെന്നും മര്‍ച്ചൻ്റ് വെളിപ്പെടുത്തി. ട്രംപ്, മുന്‍ പ്രസിഡൻ്റ് ജോ ബൈഡന്‍, മുന്‍ യുഎന്‍ അംബാസഡര്‍ നിക്കി ഹേലി എന്നിവരായിരുന്നു അവര്‍.

എന്നാല്‍ ട്രംപിനെ ലക്ഷ്യമിട്ടുള്ള വധശ്രമ ഗൂഢാലോചന തന്നെയായിരുന്നു ഇതെന്ന് അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ച് വ്യക്തമാക്കി. അമേരിക്കന്‍ നേതാക്കള്‍ക്കെതിരായ വിദേശ ഭീകരവാദ ഗൂഢാലോചനകള്‍ അനുവദിക്കില്ലെന്നും ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മര്‍ച്ചൻ്റിന് ഇറാനുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ഇയാളുടെ ഗൂഢാലോചന ഇറാന്‍ ഭരണകൂടത്തിന്റെ പതിവ് പ്രവര്‍ത്തനരീതിക്ക് സമാനമാണെന്നും നേരത്തെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ആരോപിച്ചിരുന്നു.

You might also like
US, South Korea Ask Java Users To Install Security Updates Amid Flaws

സുരക്ഷാ വീഴ്ചകളെത്തുടർന്ന് ജാവ ഉപയോക്താക്കളോട് അടിയന്തരമായി അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യാൻ യുഎസും ദക്ഷിണ കൊറിയയും ആവശ്യപ്പെട്ടു

Canada’s auto sector faces its moment of truth

നിർണ്ണായക ഘട്ടത്തിൽ കാനഡയുടെ വാഹന വ്യവസായ മേഖല

വടക്കൻ ബിസിയിൽ സിഎൻ റെയിൽ ട്രെയിൻ പാളം തെറ്റി: രണ്ട് പേർ ആശുപത്രിയിൽ

സിഎഫ്ബി വെയ്ൻറൈറ്റിലെ തീപിടിത്തം: ചികിത്സയിലിരുന്ന സൈനികൻ മരിച്ചു

നിയന്ത്രണങ്ങൾ തിരിച്ചടിയാകുന്നു: അമേരിക്കയെയും ബ്രിട്ടനെയും കൈവിട്ട് വിദേശ വിദ്യാർത്ഥികൾ

യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂണിറ്റി യോഗം: മാർക്ക് കാർണി അയർലൻഡിൽ

Top Picks for You
Top Picks for You