ലിസ്ബൺ : മലയാളി യുവാവ് പോർച്ചുഗലിൽ അപകടത്തിൽ മരിച്ചു. കോതമംഗലം ചെങ്കര മുത്തലത്തോട്ടത്തിൽ കുര്യാക്കോസിന്റെയും ലീലയുടെയും മകൻ ബോണി ബേസിൽ കുര്യൻ (36) ആണ് മുറിയിലെ ഹീറ്റർ പൊട്ടിത്തെറിച്ച് മരിച്ചത്. ശനിയാഴ്ചയാണു സംഭവം.
കഠിനമായ തണുപ്പിൽ നിന്നു രക്ഷ നേടാനാണു മുറിയിൽ ഹീറ്റർ പ്രവർത്തിപ്പിച്ചിരുന്നത്. ബോണി മാത്രമാണു മുറിയിലുണ്ടായിരുന്നത്. നാല് വർഷമായി ബോണി പോർച്ചുഗലിൽ ജോലി ചെയ്യുകയാണ്. പിആർ നേടാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് അപകടം. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.








