newsroom@amcainnews.com

ഭാവിയുടെ പ്രതിസന്ധികളെ നേരിടാൻ കുട്ടിശാസ്ത്രജ്ഞർ; അതിജീവനത്തിന്റെ പുതുവഴികളുമായി കോട്ടയം ജില്ലാ ശാസ്ത്രമേള

Child scientists to face future crises; Kottayam District Science Fair with new paths of survival

കോട്ടയത്ത് നടന്ന ജില്ലാ ശാസ്ത്രമേള വ്യത്യസ്തമായ ആശയങ്ങളാലും അതിജീവന മാതൃകകളാലും ശ്രദ്ധേയമായി. സാധാരണ സ്മാർട്ട് ഉപകരണങ്ങളിൽ മാത്രം ഒതുങ്ങാതെ, ഭാവിയുടെ പ്രതിസന്ധികളെ നേരിടാനുള്ള ശാസ്ത്രീയ വഴികളാണ് കുട്ടിപ്രതിഭകൾ മേളയിൽ അവതരിപ്പിച്ചത്. ഭക്ഷണം, ജലം, വൈദ്യുതി എന്നിവയുടെ ലഭ്യതക്കുറവ് തുടങ്ങിയ ഗുരുതരമായ വിഷയങ്ങളെ നേരിടാനുള്ള ആശയങ്ങൾ മേളയിൽ പ്രധാന ചർച്ചാവിഷയമായി.

മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളായ കൃപ മരിയ ജയ്സണും അൽഫോൻസ ജേക്കബും ചേർന്ന് ജൈവമാലിന്യ പ്രശ്നത്തിനും പവർ കട്ടിനും ഒരേസമയം പരിഹാരം കണ്ടെത്തി. ജൈവമാലിന്യങ്ങളെ മീഥൈൽ, ഹൈഡ്രജൻ എന്നിവയാക്കി മാറ്റി, ആ ഹൈഡ്രജൻ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന നൂതന മാതൃകയാണ് ഇവർ അവതരിപ്പിച്ചത്. വയലാ ജിവിഎച്ച്എസ്എസിലെ അതുൽദേവ് സുധീഷും എം.എസ്. ഗോകുലും ചേർന്ന് അവതരിപ്പിച്ച ഹൈടെക് നാഷണൽ പെർമിറ്റ് ലോറി മേളയിലെ പ്രധാന ആകർഷണമായി മാറി. പാസ്‌വേഡ് സുരക്ഷ, താപനില ഉയരുമ്പോൾ കൃത്രിമ മഴ, ഗ്യാസ് ചോർച്ച അറിയാനുള്ള സെൻസർ, ഡ്രൈവർ മദ്യപിച്ചാൽ വാഹനം സ്റ്റാർട്ട് ആകാതിരിക്കൽ തുടങ്ങി പത്തോളം അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഈ ലോറിയിൽ സജ്ജീകരിച്ചിട്ടുള്ളത്. ഹയർസെക്കൻഡറി വിഭാഗം വർക്കിങ് മോഡൽ മത്സരത്തിൽ ഇവർ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

മണ്ണിടിച്ചിൽ ദുരന്തങ്ങളും അവയെ പ്രതിരോധിക്കുന്ന മലനിരകളും ഒരേ ഫ്രെയിമിൽ അവതരിപ്പിച്ച മണർകാട് സെന്റ് മേരീസ് എച്ച്എസ്എസ് സ്കൂളിലെ വിദ്യാർത്ഥികളുടെ മാതൃകയും ഏറെ ശ്രദ്ധിക്കപ്പെട്ടു. മുളങ്കാടുകളും രാമച്ചക്കാടുകളും വളർത്തി മണ്ണിടിച്ചിൽ തടയുന്ന പരമ്പരാഗത രീതിക്കൊപ്പം കൃത്യമായ ഓട സംവിധാനവും കയ്യാല കൃഷിയും ഉൾപ്പെടുത്തിയുള്ള ഈ മാതൃക ‘സ്റ്റിൽ മോഡൽ ഓൺ ദി സ്പോർട്ട്’ ഇനത്തിലാണ് അവതരിപ്പിച്ചത്.

You might also like
Thomas John Passes Away in Yonkers at the Age of 96

യോങ്കേഴ്‌സിൽ തോമസ് ജോൺ അന്തരിച്ചു; അന്ത്യം 96-ാം വയസ്സിൽ

കാൽഗറിയിൽ ദീപാവലി ആഘോഷിച്ച് പ്രീമിയർ ഡാനിയേൽ സ്മിത്ത്

Despite Democrats’ sweeping midterm wins, Carney says Trump remains central to Canada-US trade talks

ഡെമോക്രാറ്റുകളുടെ വൻ വിജയത്തിനുശേഷവും കാനഡ-യു.എസ് വ്യാപാര ചർച്ചകളിൽ ഡൊണാൾഡ് ട്രംപ് തന്നെ പ്രധാനം: മാർക്ക് കാർണി

No knowledge of Sanskrit, Sangh links the sole qualification: Opposition comes down heavily against VC appointment

സംസ്കൃതമറിയില്ല, യോഗ്യത സംഘബന്ധം മാത്രം’: വി.സി നിയമനത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം

'Call 911 if spotted, do not attempt to take photos': Hunt continues for armed suspect in Oklahoma

കണ്ടാൽ 911ൽ വിളിക്കുക, ഫോട്ടോയെടുക്കാൻ നിൽക്കരുത്’: ഒാക്‌ലഹോമയിൽ ആയുധധാരിക്കായി തെരച്ചിൽ തുടരുന്നു

‘ചാരവിവാദം’; എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ്ങ് പുറത്തേക്ക്

Top Picks for You
Top Picks for You