newsroom@amcainnews.com

നവീകരണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മോൺട്രിയലിൽ വാടകക്കാർക്ക് ചൂടുവെള്ളവും വൈദ്യുതിയും ലഭിക്കുന്നില്ല

Montreal tenants without hot water, electricity during heated dispute over renovations

മോൺട്രിയലിലെ സെന്റ്-ലോറന്റ് ബറോയിലുള്ള നോർഗേറ്റ് അപ്പാർട്ട്മെന്റുകളിൽ അപ്പാർട്ട്മെന്റുകളുടെ നവീകരണ ജോലികളെച്ചൊല്ലി ഉടമകളും വാടകക്കാരും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. സെൻട്രൽ ഗ്യാസ് ഹീറ്റിങ് സിസ്റ്റം മാറ്റി വൈദ്യുതിയിലുള്ള സംവിധാനമാക്കാൻ പുതിയ ഉടമകൾ തീരുമാനിച്ചതിനെ തുടർന്നാണ് ഇവിടെ പ്രശ്നങ്ങൾ ആരംഭിച്ചത്. ഇത് വാടകക്കാരുടെ കരാർ വ്യവസ്ഥകളെ ബാധിക്കുമെന്നും ഭാവിയിൽ തങ്ങൾക്ക് താങ്ങാനാവാത്ത വൈദ്യുതി ബിൽ വരുമെന്നും ചൂണ്ടിക്കാട്ടി ഒരു വിഭാഗം വാടകക്കാർ ജോലികൾ തടസ്സപ്പെടുത്തുകയാണ്.

കെട്ടിടങ്ങളുടെ പുതിയ ഉടമകളായ ‘നോർഗേറ്റ് ക്യുബെക് ഇങ്ക്’ (Norgate Québec Inc.) പറയുന്നതനുസരിച്ച്, നിലവിലുള്ള ചൂടുവെള്ളം, ഹീറ്റിങ് സിസ്റ്റങ്ങൾ കാലഹരണപ്പെട്ടതാണെന്നും അവ മാറ്റേണ്ടതുണ്ടെന്നുമാണ്. എന്നാൽ വാടകയ്‌ക്കൊപ്പം ഹീറ്റിങ്, ചൂടുവെള്ള ചെലവുകൾ കൂടി വഹിക്കുന്ന നിലവിലെ കരാർ വ്യവസ്ഥ മാറ്റാനാണ് ഉടമകൾ ശ്രമിക്കുന്നതെന്ന് വാടകക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ‘കൊമിതെ ലോഗ്മെന്റ് സെന്റ്-ലോറന്റ്’ (Comité logement Saint-Laurent) ആരോപിക്കുന്നു. ഈ മാറ്റങ്ങൾ വരുമ്പോൾ വൈദ്യുതി ബിൽ തുക തങ്ങൾ തന്നെ അടക്കേണ്ടി വരുമെന്ന ആശങ്കയിലാണ് വാടകക്കാർ.

പണികൾ അനുവദിക്കാത്ത വാടകക്കാർക്ക് ദിവസേന 500 ഡോളർ പിഴ ഈടാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ചിലർക്ക് ചൂടുവെള്ളവും തപീകരണവും നഷ്ടപ്പെട്ടതായും വാടകക്കാർ പരാതിപ്പെടുന്നു. എന്നാൽ വാടകക്കാരെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പഴയ സംവിധാനങ്ങൾ മാറ്റാൻ ക്യുബെക്കിന്റെ ഹൗസിങ് ബോർഡിന്റെ (TAL) അനുമതി ആവശ്യമില്ലെന്നുമാണ് മാനേജ്മെന്റ് കമ്പനിയുടെ വാദം. ഈ നിയമപരമായ തർക്കങ്ങൾക്കിടയിൽ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് പ്രദേശത്തെ വാടകക്കാർ.

You might also like
Halifax-area hospitals see pest control budgets soar amid mice, pigeon infestations

ഹാലിഫാക്സ് മേഖലയിലെ ആശുപത്രികളിൽ എലി, പ്രാവ് എന്നിവയുടെ ശല്യം രൂക്ഷം; കീടനാശിനി ബജറ്റ് കുതിച്ചുയരുന്നു

കടുത്ത വരൾച്ച, കനത്ത ചൂട്: കാൽഗറിയിൽ തീപിടിത്ത സാധ്യതാ മുന്നറിയിപ്പ്

From rusty luxury dreams to China's first aircraft carrier

തുരുമ്പെടുത്ത ആഡംബര മോഹത്തിൽ നിന്ന് ചൈനയുടെ ആദ്യ വിമാനവാഹിനിക്കപ്പലിലേക്ക്!

മയക്കുമരുന്ന് കള്ളക്കടത്ത്: ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ കുറ്റക്കാരനെന്ന് കനേഡിയൻ കോടതി

Cheriyan Kuruvilla passes away; funeral on Saturday at Valanjavattom St. George Orthodox Church

ചെറിയാൻ കുരുവിള അന്തരിച്ചു; സംസ്കാരം ശനിയാഴ്ച വളഞ്ഞവട്ടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ

Death threat against Arvind Kejriwal and his daughter; gang demands Rs 7 crore, security tightened

അരവിന്ദ് കെജ്‌രിവാളിനും മകൾക്കുമെതിരെ വധഭീഷണി; 7 കോടി ആവശ്യപ്പെട്ട് സംഘം, സുരക്ഷ കർശനമാക്കി

Top Picks for You
Top Picks for You