ഡാലസ് : ടെക്സസിലെ പ്രവാസി മലയാളികളുടെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബായ ‘ഫ്രണ്ട്സ് ഓഫ് ഡാലസ്’ (Friends of Dallas – FOD) 2027 വര്‍ഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. നവംബര്‍ 6 മുതല്‍ 8 വരെ ഓക്ലഹോമയില്‍ നടന്ന വാര്‍ഷിക സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായത്.
പുതിയ ഭാരവാഹികള്‍ (2027) : മാനേജര്‍: ഡോ. ഷിബു സാമുവല്‍, അസിസ്റ്റൻ്റ് മാനേജര്‍ : ജോഷ് ഷാജി, സെക്രട്ടറി : റെനി മാത്യു, ട്രഷറര്‍ : ബിനു വര്‍ഗീസ്, ടീം ക്യാപ്റ്റന്‍ : ബാബു സൈമണ്‍, വൈസ് ക്യാപ്റ്റന്‍ : ബിനു വര്‍ഗീസ്, ടീം കോര്‍ഡിനേറ്റര്‍ : അജു മാത്യു, മീഡിയ കോര്‍ഡിനേറ്റര്‍മാര്‍ : എബിന് വര്‍ഗീസ്, ബിനോയ് സാമുവല്‍.
ഉപദേശക സമിതി (അഡൈ്വസറി കമ്മിറ്റി) : സന്തോഷ് വടക്കേകുറ്റി, ബിജു തോമസ്, ജസ്റ്റിന് വര്‍ഗീസ്, ടോണി അലക്സാണ്ടര്‍, അലന് ജെയിംസ്, പ്രിന്‍സ് ജോസഫ്, മാത്യു സെബാസ്റ്റ്യന്‍ എന്നിവരും ക്ലബ്ബിന്റെ ഔദ്യോഗിക ഭരണസമിതി അംഗങ്ങളുമാണ് ഉപദേശക സമിതിയില്‍ ഉള്‍പ്പെടുന്നത്.







