newsroom@amcainnews.com

മയക്കുമരുന്ന് കള്ളക്കടത്ത്: ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ കുറ്റക്കാരനെന്ന് കനേഡിയൻ കോടതി

ടൊറൻ്റോ : കാനഡയിലേക്ക് 4 ദശലക്ഷം ഡോളർ മൂല്യമുള്ള കൊക്കെയ്ൻ കടത്തിയ ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മയക്കുമരുന്ന് ഇറക്കുമതി ചെയ്തതിനും, വിൽപനയ്ക്കായി കൈവശം വെച്ചതും ഉൾപ്പെടെ നിരവധി കേസുകളിൽ 33 വയസ്സുള്ള രഞ്ജിത്ത് സിങ്ങാണ് രണ്ടു വർഷം മുമ്പ് അറസ്റ്റിലായത്. 2024 ഏപ്രിൽ 26-നാണ് സംഭവം.

കാനഡയിലെ ബ്ലൂ വാട്ടർ ബ്രിഡ്ജിന് സമീപം രഞ്ജിത് സിങ് ഓടിച്ചിരുന്ന ട്രക്കിൽ നിന്നും രണ്ട് പെട്ടികളിലായി 3.6 ദശലക്ഷം മുതൽ 4.8 ദശലക്ഷം ഡോളർ മൂല്യമുള്ള 40 കിലോഗ്രാം കൊക്കെയ്ൻ കണ്ടെത്തിയതിനെ തുടർന്നാണ് രഞ്ജിത് സിങ്ങിനെതിരെ കേസെടുത്തത്. ജൂണിൽ മൂന്നാഴ്ച സാർനിയ വിചാരണ നടന്നു. തുടർന്നാണ് ജൂറിയുടെ സഹായമില്ലാതെ തെളിവുകൾ പരിശോധിച്ച സുപ്പീരിയർ കോടതി ജസ്റ്റിസ് സ്കോട്ട് പ്രാറ്റ്, തിങ്കളാഴ്ച വിധി പ്രഖ്യാപിച്ചത്.

ഇല്ലിനോയിയിലെ ചന്നഹോണിലുള്ള ‘പൈലറ്റ് ട്രാവൽ സെന്‍ററിൽ’ മറ്റൊരു ട്രക്കിൽ നിന്ന് രഞ്ജിത് സിങ് കൊക്കെയ്ൻ പാക്കറ്റുകൾ കൈപ്പറ്റിയെന്നും, തുടർന്ന് ഇല്ലിനോയിയിലെ ഷോർവുഡിലുള്ള ‘ഹോം ഡിപ്പോ’യിൽ നിന്ന് കാർഡ്ബോർഡ് പെട്ടികൾ വാങ്ങി അതിൽ മയക്കുമരുന്ന് നിറച്ചുവെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. പിന്നീട് മിഷിഗണിലെ ലാൻസിങ്ങിലുള്ള സാൻഡേഴ്സ് റോഡിലെ ഒരു യാർഡിൽ വെച്ച്, ഈ പെട്ടികൾ രഞ്ജിത്തിന്‍റെ ട്രെയിലറിലേക്ക് മാറ്റുകയായിരുന്നു. മറ്റ് സാധനങ്ങൾക്കൊപ്പം ഈ പെട്ടികളും ഒരു പലറ്റിൽ (pallet) കെട്ടിവെച്ച നിലയിലാണ് കണ്ടെത്തിയത്.

അതേസമയം ഈ ആരോപണങ്ങൾ നിഷേധിച്ച രഞ്ജിത് മയക്കുമരുന്ന് തന്‍റെ ട്രക്കിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയ കാര്യം സമ്മതിച്ചെങ്കിലും എങ്ങനെയാണ് അവ ട്രക്കിൽ എത്തിയതെന്ന് തനിക്കറിയില്ലെന്ന് മൊഴി നൽകി. കമ്പനി ഉടമയുടെ നിർദ്ദേശപ്രകാരമാണ് ‘ഹോം ഡിപ്പോ’യിൽ നിന്ന് പെട്ടികൾ വാങ്ങിയതെന്നും, അവ മിഷിഗണിലെ യാർഡിൽ മറ്റൊരു ട്രക്കിനടുത്ത് വെച്ചുവെന്നും സിങ് നൽകിയ മൊഴിയിൽ പറയുന്നു.

എന്നാൽ, സിങ്ങിന്‍റെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് ജസ്റ്റിസ് പ്രാറ്റ് ചൂണ്ടിക്കാട്ടി. കൂടാതെ രഞ്ജിത്തിന്‍റെ വാദങ്ങൾ വിശ്വസനീയമല്ലെന്നും ജസ്റ്റിസ് വ്യക്തമാക്കി. കാനഡയിലേക്ക് പ്രവേശിക്കുമ്പോൾ അവ രഞ്ജിത്തിന്‍റെ കൈവശമുണ്ടായിരുന്നുവെന്നും, ട്രെയിലറിൽ ലഹരിമരുന്ന് ഉണ്ടെന്ന് അയാൾക്ക് അറിയാമായിരുന്നുവെന്നും കോടതി വിധിയിൽ ജഡ്ജി പറയുന്നു.

You might also like
Owners of homes atop northeastern Ontario gold deposit in shock over a mine that may never be built

വടക്കുകിഴക്കൻ ഒന്റാറിയോയിലെ സ്വർണ്ണ നിക്ഷേപത്തിന് മുകളിൽ വീടുള്ള ഉടമസ്ഥർ ആഘാതത്തിൽ; ഒരിക്കലും നിർമ്മിച്ചേക്കാനിടയില്ലാത്ത ഖനിക്കെതിരെ ആശങ്ക

ട്രംപിന് ആശ്വാസം: പീറ്റ് ഹെഗ്‌സെത്തിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം തള്ളി യുഎസ് ജനപ്രതിനിധി സഭ

Texas data centers face uncertain future after Hinojosa wins governor’s race

ഗവർണർ തിരഞ്ഞെടുപ്പിൽ ഹിനോജോസ വിജയിച്ചതോടെ ടെക്സസിലെ ഡാറ്റാ സെന്ററുകളുടെ ഭാവി അനിശ്ചിതത്വത്തിൽ

France makes last-minute G7 ministerial location switch amid protest movement

പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെ ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗവേദി അവസാന നിമിഷം മാറ്റി ഫ്രാൻസ്

3-storey under-construction building collapses near Delhi's Chawri Bazaar Metro station; several feared trapped

ഡൽഹിയിലെ ചാവ്രി ബസാർ മെട്രോ സ്റ്റേഷന് സമീപം നിർമ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

Good news for aquarium enthusiasts: A new water-purifying plant discovered in the Wayanad hills

അക്വേറിയം സ്നേഹികൾക്ക് സന്തോഷവാർത്ത; വയനാടൻ മലനിരകളിൽ വെള്ളം ശുദ്ധീകരിക്കുന്ന പുതിയ ചെടി കണ്ടെത്തി

Top Picks for You
Top Picks for You