newsroom@amcainnews.com

യുഎസിലെ ഹോസ്റ്റല്‍ മുറിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍ കണ്ടെത്തി

ഒഹായോ : അമേരിക്കയിലെ ഒഹായോയില്‍ ഉപരിപഠനത്തിനെത്തിയ തെലങ്കാന സ്വദേശിയായ വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലയില്‍ മല്ലിയാല്‍ മണ്ഡലത്തിലെ രാമന്നപേട്ട് സ്വദേശിയായ ഋഷി റെഡ്ഡി (22) യെയാണ് നവംബര്‍ 7-ന് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബി.ടെക് പഠനം പൂര്‍ത്തിയാക്കിയ ഋഷി, ബിരുദാനന്തര ബിരുദ പഠനത്തിനായാണ് ഒഹായോയിലെത്തിയത്. സുഹൃത്തുക്കളാണ് മരണവിവരം കുടുംബാംഗങ്ങളെ അറിയിച്ചത്.

മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഒഹായോയിലെ അധികൃതര്‍ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. മരണത്തിന്‍റെ സാഹചര്യങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നരസിംഹ റെഡ്ഡി-ഹേമ എന്നിവരാണ് മാതാപിതാക്കള്‍. ഇവരും അമേരിക്കയില്‍ താമസിക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

You might also like
Engaging & Dramatic: "Japan Shaken by Earthquake: Damaged Tracks and Panicking Crowds Force Slowdown of Bullet Trains"

കുലുങ്ങിവിറച്ച് ജപ്പാൻ: ട്രാക്കുകൾ തകർന്നു, നെട്ടോട്ടമോടി ജനങ്ങൾ; ബുളളറ്റ് ട്രെയിനുകളുടെ വേഗത നിയന്ത്രിച്ച് അധികൃതർ

വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ് പുറത്തേയ്ക്ക്: സ്റ്റീഫൻ മില്ലർ പുതിയ ചീഫ്

കാനഡയിൽ ചരിത്രം കുറിച്ച് പ്രഥമ പരുമല പദയാത്ര: മുപ്പതിലധികം വിശ്വാസികൾ പങ്കെടുത്തു

Friend reacts to Learjet co-pilot Nathalia Filgueiras’ haunting last words before deadly crash

മരണത്തിന് കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് ലിയർജെറ്റ് സഹ-പൈലറ്റ് നതാലിയ ഫിൽഗ്വേരാസ് പറഞ്ഞ വിറങ്ങലിപ്പിക്കുന്ന അവസാന വാക്കുകളെക്കുറിച്ച് സുഹൃത്ത്

ശക്തമായ കൊടുങ്കാറ്റ്: ബി.സി.യിൽ വാഹനങ്ങൾക്ക് മുകളിൽ മരം വീണ് ഒരാൾ മരിച്ചു

വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷത്തില്‍ പങ്കെടുത്ത് ഡോണൾഡ് ട്രംപ്

Top Picks for You
Top Picks for You