newsroom@amcainnews.com

നാടുകടത്തല്‍ നയം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി: ട്രംപ്

വാഷിങ്ടൺ : കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുന്ന നയം ഇടക്കാല തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുന്ന നടപടികള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ട്രംപിന്‍റെ ഈ പരാമര്‍ശം. ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിട്ട തിരിച്ചടിക്ക് മറ്റൊരു കാരണം മോശം പ്രചാരണവും സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിലെ പിഴവുകളുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിബിഎസ് ന്യൂസിന്‍റെ ’60 മിനിറ്റ്‌സ്’ പ്രോഗ്രാമിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ കുടിയേറ്റ വിഷയത്തില്‍ കടുത്ത നിലപാടുകള്‍ സ്വീകരിച്ചിരുന്ന ട്രംപ്, അഭിമുഖത്തിന് പിന്നാലെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി കുടിയേറ്റ നിയന്ത്രണ നയങ്ങളുടെ കടുത്ത വക്താവായ സ്റ്റീഫന്‍ മില്ലറെ നിയമിച്ചിരുന്നു. ട്രംപിന്‍റെ വിശ്വസ്തനായ മില്ലര്‍ കൂട്ട നാടുകടത്തല്‍ നയങ്ങളുടെ പ്രധാന ശില്‍പ്പികളിലൊരാളാണ്. കുടിയേറ്റ നയത്തില്‍ അമിതമായ കടുത്ത നിലപാട് തിരിച്ചടിയായെന്ന് ട്രംപ് സമ്മതിച്ച സാഹചര്യത്തില്‍ മില്ലറുടെ നിയമനം പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

ഇതിനിടെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെതിരായ ഇംപീച്ച്മെൻ്റ് നീക്കവും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സജീവമാകുകയാണ്. ഹെഗ്‌സെത്തിന് വീണ്ടും ശക്തമായ പിന്തുണ പ്രഖ്യാപിച്ച ട്രംപ് അദ്ദേഹത്തെ സ്ഥാനത്ത് നിലനിര്‍ത്താനുള്ള നിലപാട് ആവര്‍ത്തിച്ചു. റിപ്പബ്ലിക്കന്‍ പ്രതിനിധി തോമസ് മാസി ഈ ആഴ്ച ഹെഗ്‌സെത്തിനെതിരെ ഇംപീച്ച്മെൻ്റ് വോട്ടെടുപ്പ് നടത്തുന്നതിനുള്ള പ്രമേയം അവതരിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവ് ഹക്കീം ജെഫ്രീസും നീക്കത്തിന് ശക്തമായ പിന്തുണ ലഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

You might also like
Indian market gains nearly 2%: Why global markets have rallied after Democrats won the US midterm elections?

ഇന്ത്യൻ വിപണിയിൽ ഏകദേശം 2% വർദ്ധനവ്: യുഎസ് മിഡ്‌ടേം തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ വിജയിച്ചതിന് ശേഷം ആഗോള വിപണികൾ ഉയർന്നത് എന്തുകൊണ്ട്?

Canada announces more than $15 million for Commonwealth and partner-country projects

കോമൺവെൽത്ത്, പങ്കാളിത്ത രാജ്യങ്ങൾക്കായി 15 ദശലക്ഷത്തിലധികം ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ച് കാനഡ

ജസ്റ്റിൻ ട്രൂഡോ ഓക്സ്ഫോർഡ് സർവകലാശാലയിൽ പുതിയ പദവിയിലേക്ക്

From rusty luxury dreams to China's first aircraft carrier

തുരുമ്പെടുത്ത ആഡംബര മോഹത്തിൽ നിന്ന് ചൈനയുടെ ആദ്യ വിമാനവാഹിനിക്കപ്പലിലേക്ക്!

'Amban' Makes History in Kerala: Actor Sajin Gopu Acquires Rare Jeep Wrangler Whitecap Edition

കേരളത്തിൽ ചരിത്രമെഴുതി ‘അമ്പാൻ’; അപൂർവ്വങ്ങളിൽ അപൂർവ്വമായ ജീപ്പ് റാങ്ഗ്ലർ വൈറ്റ്‌ക്യാപ് എഡിഷൻ സ്വന്തമാക്കി സജിൻ ഗോപു

Canada says midterms won't change trade stance, sees talks with US officials

യുഎസ് തെരഞ്ഞെടുപ്പ് ഫലം വ്യാപാര നിലപാടിൽ മാറ്റം വരുത്തില്ലെന്ന് കാനഡ; യുഎസ് ഉദ്യോഗസ്ഥരുമായി ഉടൻ ചർച്ച നടക്കും

Top Picks for You
Top Picks for You