newsroom@amcainnews.com

ജീവിതം മടുത്തുവെന്ന് സമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തു; ട്രെയിനിനു മുന്നിൽ ചാടി ഏവിയേഷൻ ട്രെയിനർ ജീവനൊടുക്കി

Posted a Video on Social Media Saying Life is Weary; Aviation Trainer Dies by Suicide by Jumping in Front of a Train

മാനസികസമ്മർദ്ദവും വിഷാദരോഗവും കാരണം ജീവിതം മടുത്തുവെന്ന് വ്യക്തമാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ശേഷം അധ്യാപകൻ റെയിൽവേ ട്രാക്കിൽ ചാടി ജീവനൊടുക്കി. നഗരൂർ വെള്ളല്ലൂർ സ്വദേശിയും ഏവിയേഷൻ ട്രെയിനറുമായ ജോഷ്മിൻ (36) ആണ് ഇന്നലെ രാത്രി ചിറയിൻകീഴിൽ ട്രെയിൻ തട്ടി മരിച്ചത്. മഞ്ചാടിമൂട് റെയിൽവേ ഗേറ്റിനു സമീപം രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

വാഹനം ഗേറ്റിനടുത്ത് നിർത്തിയിട്ട ശേഷം ഇയാൾ ട്രാക്കിലേക്ക് നടന്നു കയറുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. മരണത്തിന് തൊട്ടുമുൻപ് താൻ അനുഭവിക്കുന്ന മാനസിക വിഷമങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോ ജോഷ്മിൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നതായി സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ട്. അവിവാഹിതനായ ഇയാൾ കഴക്കൂട്ടം കുളത്തൂരിലെ വാടകവീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.

You might also like

ന്യൂയോര്‍ക്കില്‍ 30 വര്‍ഷത്തിനിടെ ആദ്യമായി അഞ്ചാംപനി മരണം

യൂറോപ്പിൽ ഫ്രീസർ സൈബർ ആക്രമണം: മുന്നറിയിപ്പ് നൽകി കാനഡ

കാലിഫോർണിയയിൽ നിന്ന് കാണാതായ ഇന്ത്യൻ വംശജയുടെ മൃതദേഹം കനാലിൽ കണ്ടെത്തി

Family of First Nation woman who died after being denied medical travel asks OPP to launch investigation

ഓപ്പൺ ഹാർട്ട് സർജറിക്ക് ശേഷം ചികിത്സായാത്ര നിഷേധിക്കപ്പെട്ടു; ഫസ്റ്റ് നേഷൻ വനിതയുടെ മരണത്തിൽ പോലീസന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ISIS ബന്ധം: ആൽബർട്ടയിൽ കൗമാരക്കാരൻ അറസ്റ്റിൽ

ജോര്‍ജിയയില്‍ ചരിത്രവിജയം; കീഷ ലാന്‍സ് ബോട്ടംസ് ഗവര്‍ണര്‍

Top Picks for You
Top Picks for You