newsroom@amcainnews.com

അമേരിക്കൻ ഭരണകേന്ദ്രങ്ങളിൽ തരംഗമായി മലയാളി പെൺകരുത്ത്: ലോസാഞ്ചലസ് രാഷ്ട്രീയത്തിൽ പുതിയ ചരിത്രമെഴുതി നിത്യ രാമൻ

Malayali Woman Power Makes Waves in US Governance: Nithya Raman Scripts New History in Los Angeles Politics

അമേരിക്കൻ രാഷ്ട്രീയത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസി മലയാളിയാണ് നിത്യ രാമൻ. സാധാരണക്കാരുടെ ദൈനംദിന പ്രശ്നങ്ങളിൽ നേരിട്ടിറങ്ങി പരിഹാരം കാണാനും ഭരണസംവിധാനങ്ങളിലെ പോരായ്മകൾ തുറന്നുകാട്ടാനും നിത്യ കാണിച്ച ആർജ്ജവം ശ്രദ്ധേയമാണ്. തിരുവനന്തപുരം സ്വദേശികളായ ആർ. വെങ്കട്ടരാമന്റെയും സാധനയുടെയും മകളായ ഇവർ ഹാർവാർഡ് സർവകലാശാലയിൽ നിന്നാണ് സോഷ്യൽ സ്റ്റഡീസിൽ ബിരുദം നേടിയത്. തുടർന്ന് നഗരാസൂത്രണ മേഖലയിലേക്ക് കടന്ന നിത്യ, ടിവി രംഗത്ത് തിരക്കഥാകൃത്തും നിർമാതാവുമായ വാലി ചന്ദ്രശേഖരനെയാണ് വിവാഹം കഴിച്ചത്. കർണ, കാവ്യ എന്നീ ഇരട്ടക്കുട്ടികളുണ്ട്.

ഹാർവാർഡിലെ പഠനശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ ഇവർ ഡൽഹിയിലെ ചേരി പ്രദേശങ്ങളിലെ ജനജീവിതവും ചെന്നൈയിലെ സാമൂഹിക സാഹചര്യങ്ങളും അടുത്തറിഞ്ഞു പ്രവർത്തിച്ചു. തിരുവനന്തപുരത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പഠനങ്ങൾ നടത്തിയിട്ടുണ്ട്. പിന്നീട് 2013-ൽ അമേരിക്കയിൽ തിരിച്ചെത്തിയ നിത്യ, പ്രശസ്തമായ എം.ഐ.ടിയിൽ (MIT) നിന്ന് നഗരാസൂത്രണത്തിൽ ഉന്നതവിദ്യാഭ്യാസം നേടി. ലോസാഞ്ചലസ് സിറ്റി ഭരണകൂടത്തിൽ മാനേജ്‌മെന്റ് ട്രെയിനിയായി ജോലി ചെയ്യുന്നതിനിടയിലാണ് ഭവനരഹിതരുടെ പുനരധിവാസത്തിനായി സന്നദ്ധപ്രവർത്തനങ്ങൾ ആരംഭിക്കുന്നതും തുടർന്ന് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതും. 2020-ൽ ലോസാഞ്ചലസ് സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇവർ 2024-ൽ വീണ്ടും വിജയം ആവർത്തിച്ചു.

ലേബർ യൂണിയനുകളുടെയും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്കയുടെയും പിന്തുണയോടെയാണ് നിത്യ പൊതുരംഗത്ത് മുന്നേറിയത്. പരമ്പരാഗത വോട്ടുബാങ്കുകളെ ആശ്രയിക്കുന്ന മുതിർന്ന നേതാക്കൾക്ക് പകരം പുതിയ തലമുറയുടെയും (Gen Z) യുവാക്കളുടെയും പിന്തുണ ഉറപ്പാക്കാൻ നിത്യക്ക് കഴിഞ്ഞു. ക്യാമ്പസുകളിലും നഗരത്തിലെ സാംസ്കാരിക കേന്ദ്രങ്ങളിലും സജീവമായി എത്തിയാണ് ഇവർ പ്രചാരണം നടത്തിയത്. പാലിസേഡ്സ് തീപിടിത്ത സമയത്ത് നടത്തിയ മാതൃകാപരമായ ദുരിതാശ്വാസ പ്രവർത്തനങ്ങളും, ഹോളിവുഡ് താരങ്ങളടക്കമുള്ള പ്രമുഖരുടെ പിന്തുണയും നിത്യ രാമന്റെ രാഷ്ട്രീയ ജീവിതത്തിന് കൂടുതൽ ജനശ്രദ്ധ നേടിക്കൊടുത്തു.

You might also like
Nedumbassery car accident: Lower courts deny bail; accused move High Court seeking anticipatory bail

നെടുമ്പാശ്ശേരി കാറപകടം: കീഴ്‌ക്കോടതികൾ കൈവിട്ടു; മുൻകൂർ ജാമ്യം തേടി പ്രതികൾ ഹൈക്കോടതിയിലേക്ക്

വൻകൂവറിൽ ബാങ്ക് കൊള്ളയടി: ആൽബർട്ട സ്വദേശി അറസ്റ്റിൽ

Public Anger Against Residents' Association Governance: Apartment Owners Head to Queen's Park in Protest

റസിഡന്റ്സ് അസോസിയേഷൻ ഭരണത്തിനെതിരെ ജനരോഷം; അപ്പാർട്ട്മെന്റ് ഉടമകൾ ക്വീൻസ് പാർക്കിൽ പ്രക്ഷോഭത്തിലേക്ക്

വീസ നിയമങ്ങൾ കർശനമാക്കി ഓസ്ട്രേലിയ: ഇന്ത്യൻ അപേക്ഷകർക്ക് ബയോമെട്രിക് വിവരങ്ങൾ നിർബന്ധം

Victim of violent Bridle Path home invasion speaks out, says family is 'traumatized'

ടൊറന്റോയിലെ ബ്രൈഡൽ പാത്തിൽ ക്രൂരമായ ഭവനക്രമണം: കുടുംബം തീരാഭീതിയിലെന്ന് ഗൃഹനാഥൻ

The hospital was thrown into a spin; a young man who made 80 phone calls in 90 minutes was caught

ആശുപത്രിയെ വട്ടം ചുറ്റിച്ചു; 90 മിനിറ്റിൽ 80 ഫോൺ കോളുകൾ ചെയ്ത യുവാവിന് പിടിവീണു

Top Picks for You
Top Picks for You