newsroom@amcainnews.com

വെർജീനിയയിൽ തകർപ്പൻ വിജയം: ഇന്ത്യന്‍ വംശജൻ സുഹാസ് സുബ്രഹ്മണ്യം വീണ്ടും യുഎസ് കോണ്‍ഗ്രസിലേക്ക്

വെർജീനിയ : ഇന്ത്യന്‍ വംശജനായ ഡെമോക്രാറ്റിക് നേതാവ് സുഹാസ് സുബ്രഹ്മണ്യം വെർജീനിയയിൽ വീണ്ടും വിജയിച്ചു. 61.5 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് മുന്‍ പ്രസിഡൻ്റ് ബറാക് ഒബാമയുടെ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുള്ള സുബ്രഹ്മണ്യം റിപ്പബ്ലിക്കന്‍ സ്ഥാനാർത്ഥി ഡേവ് ബെക്ക്വിത്തിനെ പരാജയപ്പെടുത്തിയത്. 40 വയസ്സുകാരനായ സുബ്രഹ്മണ്യം 2024-ലാണ് ആദ്യമായി ജനപ്രതിനിധിസഭയിലെത്തിയത്.

2019-ല്‍ വെർജീനിയ ജനറല്‍ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സുബ്രഹ്മണ്യം തുടര്‍ച്ചയായി രണ്ട് തവണ നിയമസഭാംഗമായി പ്രവര്‍ത്തിച്ചു. പിന്നീട് വെർജീനിയ സ്റ്റേറ്റ് സെനറ്റിലും അംഗമായി. 2024-ല്‍ യുഎസ് ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ദേശീയ രാഷ്ട്രീയത്തിലെത്തി. ഇപ്പോഴത്തെ വിജയത്തോടെ അമേരിക്കന്‍ കോണ്‍ഗ്രസിലെ ഇന്ത്യന്‍ വംശജരുടെ സാന്നിധ്യം വീണ്ടും ശ്രദ്ധേയമാക്കിയിരിക്കുകയാണ് സുഹാസ് സുബ്രഹ്മണ്യം.

You might also like

ഇടക്കാല തിരഞ്ഞെടുപ്പ്: പ്രചാരണ റാലികള്‍ റദ്ദാക്കി ട്രംപ്

Carney hosts EU leaders as Trump pushes Canada toward Europe, but membership label faces resistance

ട്രംപ് കാനഡയെ യൂറോപ്പിലേക്ക് തള്ളിയിടുമ്പോഴും അംഗത്വ പദവിയിൽ എതിർപ്പ്; യൂറോപ്യൻ യൂണിയൻ നേതാക്കൾക്ക് ആതിഥ്യമരുളി കാർണി

10 students suspended at Lévis, Que., high school for posting AI-altered images of staff

അധ്യാപകരുടെ എ.ഐ (AI) ചിത്രങ്ങൾ പ്രചരിപ്പിച്ചു: ക്യുബെക്കിലെ ഹെ സ്കൂളിൽ 10 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: നിരവധി ഇന്ത്യന്‍ വംശജര്‍ മത്സരരംഗത്ത്

ട്രാൻസ്‌പോർട്ട് കാറ്റഗറി എക്സ്പ്രസ് എൻട്രി ഡ്രോ: 150 പേർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

Tampering led to boat carrying North Vancouver students running aground: investigation

നോർത്ത് വാൻകൂവറിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബോട്ട് നിലയുറപ്പിച്ചതിന് കാരണം അട്ടിമറിയെന്ന് അന്വേഷണ റിപ്പോർട്ട്

Top Picks for You
Top Picks for You