newsroom@amcainnews.com

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപ് വിരുദ്ധ തരംഗം: ഡെമോക്രാറ്റുകൾ മുന്നേറുന്നു

വാഷിങ്ടൺ : ഇറാനുമായുള്ള യുദ്ധം, ഉയരുന്ന പണപ്പെരുപ്പം, റെക്കോര്‍ഡ് ഉയരത്തിലെത്തിയ ഇന്ധനവില എന്നിവ തിരിച്ചടിയായപ്പോൾ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് അടിപതറുന്നു. യുഎസ് കോൺഗ്രസിൽ പ്രതിപക്ഷ പാർട്ടിയായ ഡെമാക്രാറ്റുകൾ ഭൂരിപക്ഷം നേടുമെന്നു പ്രാരംഭ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ റിപ്പബ്ലിക്കൻ പാർട്ടിക്ക് മേധാവിത്വമുള്ള സ്റ്റേറ്റുകളിലും ഡെമോക്രാറ്റുകൾ മുന്നേറുന്നതായി സൂചന. ഒഹായോയിൽ ഇന്ത്യൻ വംശജനും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഗവർണർ സ്ഥാനാർത്ഥിയുമായ വിവേക് രാമസ്വാമി പിന്നിലെന്ന് റിപ്പോർട്ടുകളുണ്ട്.

ഇടക്കാല തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി പുറത്തുവന്ന സർവേകളിൽ ഇറാനെതിരായ യുദ്ധം തെറ്റായ നടപടിയാണെന്ന് വോട്ടർമാർ പ്രതികരിച്ചിരുന്നു. അസോസിയേറ്റഡ് പ്രസ് (എപി) സർവേ പ്രകാരം, ഇറാനെതിരെ സൈനിക നടപടിയെ പത്തിൽ ആറ് വോട്ടർമാരും എതിർത്തിരുന്നു. കൂടാതെ ആർക്ക് വോട്ട് ചെയ്യണം എന്നതിൽ ഇറാൻ യുദ്ധം നിർണായക ഘടകമാണെന്നും വോട്ടർമാർ സൂചിപ്പിച്ചു. അതേസമയം, ജീവിതച്ചെലവിൽ ഉണ്ടായ വർധന, അഴിമതി എന്നിവയും വോട്ടർമാരെ സ്വാധീനിച്ചതായി സർവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

You might also like
DoorDash buys Instacart for $17B in massive food delivery merger

വൻകിട ഭക്ഷ്യവിതരണ ലയനം: ഇൻസ്റ്റാകാർട്ടിനെ 17 ബില്യൺ ഡോളറിന് സ്വന്തമാക്കി ഡോർഡാഷ്

സുരക്ഷാ ആശങ്ക: കാനഡയിൽ വിറ്റഴിച്ച മൂന്ന് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

കെബെക്കിൽ ഹാലോവീൻ ചോക്ലേറ്റുകളിൽ സൂചികളും ലോഹപ്പിന്നും: ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

Tedjo beat 2 incumbents in Mississauga's mayoral race. Here are his plans for the city

മിസിസാഗ തിരഞ്ഞെടുപ്പിൽ രണ്ട് പ്രമുഖരെ തോൽപ്പിച്ച് ടെഡ്ജോ; നഗരത്തിനായുള്ള പദ്ധതികൾ പ്രഖ്യാപിച്ചു

Ontario pauses some funding for skills training for unemployed people, according to career colleges

സ്വകാര്യ കോളേജുകളുടെ അറിയിപ്പനുസരിച്ച്, തൊഴിൽരഹിതർക്കുള്ള തൊഴിൽ പരിശീലന ഫണ്ട് ഒന്റാറിയോ താൽക്കാലികമായി നിർത്തിവെച്ചു

ജൂലിയാന സ്ട്രാറ്റണിന് ചരിത്രവിജയം: ഇല്ലിനോയിയിൽ സെനറ്റ് സീറ്റ് നിലനിർത്തി ഡെമോക്രാറ്റുകൾ

Top Picks for You
Top Picks for You