newsroom@amcainnews.com

ഗ്രിസ്‌ലി കരടിയുടെ ആക്രമണം: ബി.സി.യിൽ അമ്മയും മകളും കൊല്ലപ്പെട്ടു

വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിൽ കരടി ആക്രമണം തുടർക്കഥയാകുന്നു. ബിസിയിലെ ബെല്ല കൂളയ്ക്ക് സമീപം ഗ്രിസ്‌ലി കരടിയുടെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്. ആർട്ട് തെറാപ്പിസ്റ്റായ ജെനിഫർ ബാൽകാറാസ് (48), മകൾ സെല റീഡ് (19) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് ‘സ്നൂക്ക വെസ്റ്റ് ട്രെയിലിലൂടെ’ (Snooka West Trail) ഇരുവരും സാധാരണ നടത്തത്തിനായി പോയതായിരുന്നു. തിരിച്ചെത്താത്തതിനെത്തുടർന്ന്, ഞായറാഴ്ച കുടുംബാംഗങ്ങൾ ഇവരെ കാണാനില്ലെന്ന് അധികൃതരെ അറിയിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ബെല്ല കൂളയ്ക്ക് സമീപമുള്ള ഒരു ട്രയൽ ഹെഡിൽ (പാതയുടെ തുടക്കത്തിൽ) ഇവരുടെ വാഹനം കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച ‘സ്നൂക്ക ട്രയൽ’ (Snooka trail) പടിഞ്ഞാറൻ പാതയിൽ നിന്നും ജെനിഫറിന്‍റെ മൃതദേഹം കണ്ടെടുത്തു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മകൾ സെല റീഡിനെയും മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലത്തെ തെളിവുകളുടെ അടിസ്ഥാനത്തിൽ കരടിയുടെ ആക്രമണമാണെന്ന് കൺസർവേഷൻ ഓഫീസർ റിപ്പോർട്ട് ചെയ്തു.

കരടിയെ കണ്ടെത്തുന്നതിനായി കെണികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ഇതുവരെ ഒരു കരടിയെയും പിടികൂടാനായിട്ടില്ല. പിടികൂടുന്ന കരടിയാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചാൽ, പൊതുജന സുരക്ഷ കണക്കിലെടുത്ത് അതിനെ ദയാവധത്തിന് (euthanize) വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു.

You might also like

ബിസിയിൽ സിഖ് ആക്ടിവിസ്റ്റിന്‍റെ കാർ തീവെച്ച് നശിപ്പിച്ചു: അന്വേഷണം ഊർജ്ജിതമാക്കി സറേ പൊലീസ്

കനേഡിയൻ സമ്പദ്‌വ്യവസ്ഥ മന്ദഗതിയിൽ: ജിഡിപിയിൽ മാറ്റമില്ലെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ

Tedjo beat 2 incumbents in Mississauga's mayoral race. Here are his plans for the city

മിസിസാഗ തിരഞ്ഞെടുപ്പിൽ രണ്ട് പ്രമുഖരെ തോൽപ്പിച്ച് ടെഡ്ജോ; നഗരത്തിനായുള്ള പദ്ധതികൾ പ്രഖ്യാപിച്ചു

വെർജീനിയയിൽ തകർപ്പൻ വിജയം: ഇന്ത്യന്‍ വംശജൻ സുഹാസ് സുബ്രഹ്മണ്യം വീണ്ടും യുഎസ് കോണ്‍ഗ്രസിലേക്ക്

3-Year-Old Girl Climbs Onto Shed's Roof; Shocked Locals Relieved After Heroic Rescue!

ഷെഡിന്റെ മേൽക്കൂരയിൽ 3 വയസ്സുകാരി; അമ്പരന്ന് നാട്ടുകാർ, ഒടുവിൽ ആശ്വാസമായി സാഹസിക രക്ഷാപ്രവർത്തനം!

സുരക്ഷാ ആശങ്ക: കാനഡയിൽ വിറ്റഴിച്ച മൂന്ന് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

Top Picks for You
Top Picks for You