newsroom@amcainnews.com

കാനഡ-യുഎസ് വ്യാപാര ചർച്ച സജീവം: മാർക്ക് കാർണി

സെൻ്റ് ജോൺസ് : പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷം, യുഎസുമായുള്ള വ്യാപാര ചർച്ച കൂടുതൽ സജീവമായതായി പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. എന്നാൽ, ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിലും വ്യാപാര കരാർ നടപടികൾ പൂർത്തിയായിട്ടില്ലെന്നും കാർണി പറഞ്ഞു. ആൻ്റിഗ്വ ആൻഡ് ബാർബുഡയിലെ സെൻ്റ് ജോൺസിൽ ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാഷ, സംസ്കാരം, മറ്റ് വിപണികളുമായി വ്യാപാര കരാറുകളിൽ ഏർപ്പെടാനുള്ള കാനഡയുടെ അവകാശം തുടങ്ങിയ വിഷയങ്ങളിൽ, കാനഡ നേരത്തെ കർശനമായ നിലപാടുകൾ സ്വീകരിച്ചിരുന്നെങ്കിലും, ഇപ്പോൾ അവ ചർച്ചാവിഷയങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടതായി കാർണി വ്യക്തമാക്കി. അതേസമയം കാനഡയുമായുള്ള കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന് ചൊവ്വാഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. “കാനഡ വളരെ നല്ലൊരു പങ്കാളിയാണ്. ഞങ്ങൾ ഉടൻ തന്നെ കാനഡയുമായി ഒരു കരാറിൽ ഒപ്പുവെക്കും. അതൊരു മികച്ച കരാറായിരിക്കും,” അദ്ദേഹം പറഞ്ഞു.

You might also like

വൻകൂവറിൽ ബാങ്ക് കൊള്ളയടി: ആൽബർട്ട സ്വദേശി അറസ്റ്റിൽ

ഓറിഗനിൽ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

കനേഡിയൻ സമ്പദ്‌വ്യവസ്ഥ മന്ദഗതിയിൽ: ജിഡിപിയിൽ മാറ്റമില്ലെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ

Canadian Crime Stoppers Association advises chapters to accept tips by phone only

ഓൺലൈൻ വിവരശേഖരണം നിർത്തിവെക്കാൻ കനേഡിയൻ ക്രൈം സ്റ്റോപ്പേഴ്സ് നിർദ്ദേശം; ഫോൺ വഴി മാത്രം വിവരങ്ങൾ സ്വീകരിക്കും

Police stunned when opening the petrol tank; tried to smuggle lakhs in hawala money

പെട്രോൾ ടാങ്ക് തുറന്നപ്പോൾ ഞെട്ടലിൽ പൊലീസ്; കടത്താൻ ശ്രമിച്ചത് ലക്ഷങ്ങളുടെ കുഴൽപ്പണം

ജൂലിയാന സ്ട്രാറ്റണിന് ചരിത്രവിജയം: ഇല്ലിനോയിയിൽ സെനറ്റ് സീറ്റ് നിലനിർത്തി ഡെമോക്രാറ്റുകൾ

Top Picks for You
Top Picks for You