newsroom@amcainnews.com

ശൈത്യകാല സീസൺ: മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കി എഡ്മിന്‍റൻ സിറ്റി

നഗരത്തിൽ മഞ്ഞുവീഴ്ചയ്ക്ക് തുടക്കമായതോടെ, മഞ്ഞും ഐസും നീക്കം ചെയ്യുന്ന പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തി എഡ്മിന്‍റൻ സിറ്റി. നവംബർ മൂന്ന് ചൊവ്വാഴ്ച മുതൽ, മഞ്ഞും ഐസും നീക്കം ചെയ്യുന്ന ജീവനക്കാർ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് പാർക്ക്‌സ് ആൻഡ് റോഡ്‌സ് സർവീസസ് ബ്രാഞ്ച് മാനേജർ കെയ്റ്റ്‌ലിൻ സെറെബെസ്കി അറിയിച്ചു. മഞ്ഞ് നീക്കം ചെയ്യുന്നതിൽ പ്രധാന റോഡുകൾ, പൊതുഗതാഗത പാതകൾ, ആളുകൾ കൂടുതലായി ഉപയോഗിക്കുന്ന നടപ്പാതകൾ എന്നിവയ്ക്ക് മുൻഗണന നൽകും. അതിനുശേഷമാണ് താമസസ്ഥലങ്ങളിലെ റോഡുകളിൽ (റെസിഡൻഷ്യൽ റോഡുകൾ) പ്രവർത്തിക്കുക. സുരക്ഷ, വാഹനങ്ങളുടെ വേഗം, ഗതാഗതത്തിരക്ക് തുടങ്ങിയ വിവിധ ഘടകങ്ങൾ പരിഗണിച്ചായിരിക്കും മഞ്ഞ് നീക്കം ചെയ്യൽ.

കൂടാതെ നഗരത്തിലെ പാർക്കിങ് നിരോധനം രണ്ട് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക. സാഹചര്യങ്ങൾക്കനുസരിച്ച് സാധാരണയായി നാല് മുതൽ അഞ്ച് ദിവസം വരെ നിരോധനം നീണ്ടുനിൽക്കും. ഒന്നാം ഘട്ട പാർക്കിങ് നിരോധനം പ്രധാന പാതകൾക്കും പൊതുഗതാഗത പാതകൾക്കും മാത്രമായിരിക്കും ബാധകമാകുക. ഇതിൽ പ്രധാന റോഡുകൾ, കണക്റ്റർ റോഡുകൾ, ബസ് റൂട്ടുകൾ, വാണിജ്യ മേഖലകൾ എന്നിവ ഉൾപ്പെടുന്നു. ഇവ തിരിച്ചറിയുന്നതിനായി വെള്ള നിറത്തിലുള്ള “സീസണൽ നോ പാർക്കിങ്” (Seasonal No Parking) ബോർഡുകൾ സ്ഥാപിക്കും. രണ്ടാം ഘട്ട പാർക്കിങ് നിരോധനം താമസസ്ഥലങ്ങളിലെയും വ്യാവസായിക മേഖലകളിലെയും റോഡുകൾക്ക് ബാധകമാണ്. ഇവിടെ മഞ്ഞ് പൂർണ്ണമായും നീക്കം ചെയ്യാൻ 14 ദിവസം വരെ എടുത്തേക്കാം.

You might also like

ചരിത്രം കുറിച്ച് ആൽബർട്ട: ഒപ്‌റ്റോമെട്രിസ്റ്റുകൾക്ക് ലേസർ ചികിത്സകൾ നടത്താൻ അനുമതി

ഒൻ്റാരിയോ മുനിസിപ്പൽ തിരഞ്ഞെടുപ്പ്: ടൊറൻ്റോ മേയറായി ഒലീവിയ ചൗ, മിസ്സിസാഗയിൽ ആൽവിൻ ടെഡ്ജോ

ചുവടുമാറ്റി ട്രംപ്: കാനഡ-യുഎസ് വ്യാപാര ചർച്ചകളിൽ നിർണ്ണായക പുരോഗതി

കനത്ത മഴ: യുഎസിന്‍റെ തെക്കുപടിഞ്ഞാറന്‍ മേഖലയിൽ പ്രളയഭീഷണി

Ontario will appoint hand-picked regional chairs within weeks. Critics call the move 'undemocratic'

ഒന്റാറിയോ മേഖല അധ്യക്ഷന്മാരെ സ്വന്തം താൽപ്പര്യപ്രകാരം തിരഞ്ഞെടുത്ത് ഏതാനും ആഴ്ചകൾക്കുള്ളിൽ നിയമിക്കും; നീക്കം ‘ജനാധിപത്യവിരുദ്ധം’ എന്ന് വിമർശകർ

ബിസിയിൽ സിഖ് ആക്ടിവിസ്റ്റിന്‍റെ കാർ തീവെച്ച് നശിപ്പിച്ചു: അന്വേഷണം ഊർജ്ജിതമാക്കി സറേ പൊലീസ്

Top Picks for You
Top Picks for You