newsroom@amcainnews.com

ചരിത്രം കുറിച്ച് എതിഹാദ്: കാൽഗറി-അബുദാബി പുതിയ സർവീസ് ആരംഭിച്ചു

കാനഡയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കും ഇന്ത്യയിലേക്കും പറക്കാൻ ഒരുങ്ങുന്നവർക്കൊരു സന്തോഷവാർത്ത. വെസ്റ്റേൺ കാനഡയിലുള്ളവർക്ക് കണക്റ്റിങ് ഫ്ലൈറ്റുകളെ ആശ്രയിക്കാതെ നേരിട്ട് യു.എ.ഇ.യിലേക്കും, അവിടെനിന്ന് ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കും എളുപ്പത്തിൽ യാത്ര ചെയ്യാൻ അവസരമൊരുക്കുകയാണ് എതിഹാദ് എയർവേസ്. വെസ്റ്റേൺ കാനഡയും യു.എ.ഇ.യും തമ്മിൽ ബന്ധിപ്പിക്കുന്ന ആദ്യത്തെ നേരിട്ടുള്ള വ്യോമപാതയായി കാൽഗറി-അബുദാബി പുതിയ നേരിട്ടുള്ള സർവീസ് ആരംഭിച്ചിരിക്കുകയാണ് എതിഹാദ് എയർവേസ്. കാൽഗറി ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്നും ഒക്ടോബർ 25 ഞായറാഴ്ച അബുദാബിയിലേക്ക് ബിസിനസ്സ്, ഇക്കോണമി ക്ലാസുകളുള്ള അത്യാധുനിക ബോയിങ് 787-9 ഡ്രീംലൈനർ വിമാനം പറന്നുയർന്നു.

ആഴ്ചയിൽ 4 ദിവസങ്ങളിൽ (ചൊവ്വാഴ്ച, വ്യാഴാഴ്ച, ശനിയാഴ്ച, ഞായറാഴ്ച) ഈ റൂട്ടിൽ വിമാനങ്ങൾ സർവീസ് നടത്തുമെന്ന് എതിഹാദ് എയർവേസ് അറിയിച്ചു. അബുദാബിയിൽ നിന്നും പുലർച്ചെ 2:25-ന് പുറപ്പെടുന്ന വിമാനം അടുത്ത ദിവസം രാവിലെ ഏഴിന് കാൽഗറിയിൽ എത്തും. (യാത്രാ സമയം: 14 മണിക്കൂർ 35 മിനിറ്റ്). തുടർന്ന് കാൽഗറിയിൽ നിന്നും ഉച്ചക്ക് ഒരു മണിക്ക് പുറപ്പെടുന്ന വിമാനം അടുത്ത ദിവസം ഉച്ചക്ക് 12:55-ന് അബുദാബിയിൽ എത്തിച്ചേരും. (യാത്രാ സമയം: 13 മണിക്കൂർ 55 മിനിറ്റ്).

കാൽഗറിയിൽ നിന്നും അബുദാബിയിലേക്കുള്ള പുതിയ ഫ്ലൈറ്റ് ആരംഭിച്ചതോടെ കാനഡയിലുള്ള മലയാളികൾക്ക് ഇനി എളുപ്പത്തിൽ നാട്ടിലെത്താം. കാൽഗറിയിൽ നിന്നും എതിഹാദ് ഫ്ലൈറ്റിൽ കയറി അബുദാബിയിലെത്തി, അവിടെ നിന്നും വളരെ കുറഞ്ഞ ലേഓവർ സമയത്തിനുള്ളിൽ കൊച്ചി, കോഴിക്കോട്, അല്ലെങ്കിൽ തിരുവനന്തപുരം ഫ്ലൈറ്റുകളിലേക്ക് കണക്ട് ചെയ്യാൻ സാധിക്കും.

You might also like

സൈബര്‍ സുരക്ഷാ ഭീഷണി; ഫെഡറൽ വെബ്സൈറ്റുകൾ ഓഫ്‌ലൈൻ ആക്കി കാനഡ

B.C. Conservatives return to power after 93 years in historic election victory

93 വർഷങ്ങൾക്ക് ശേഷം ചരിത്രപരമായ തിരഞ്ഞെടുപ്പ് വിജയത്തോടെ ബി.സി. കൺസർവേറ്റീവുകൾ വീണ്ടും അധികാരത്തിലേക്ക്

Stabbed man dies after party in Mississauga industrial building: police

മിസിസാഗയിലെ വ്യവസായ സമുച്ചയത്തിലെ പാർട്ടിക്ക് ശേഷം കുത്തേറ്റ് പരിക്കേറ്റയാൾ മരിച്ചു

Carney’s high popularity, referendum win, and a new right-of-centre party could help Liberals win 10-15 more seats in Alberta in next election, say some politicos

കാർണിയുടെ ജനപ്രീതി, റഫറണ്ടം വിജയം, പുതിയ വലതുപക്ഷ പാർട്ടി: അടുത്ത തിരഞ്ഞെടുപ്പിൽ ആൽബർട്ടയിൽ ലിബറലുകൾക്ക് 10-15 സീറ്റുകൾ വരെ കൂടുതൽ ലഭിച്ചേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകർ

Teachers, education workers rally in Toronto calling for more funding for education

വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ ഫണ്ട് നൽകണം; ടൊറോന്റോയിൽ അധ്യാപകരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും കൂറ്റൻ റാലി

US–Pak ties will not affect India; Don't compare Trump with the Nixon era, says Marco Rubio

യുഎസ്–പാക്ക് ബന്ധം ഇന്ത്യയെ ബാധിക്കില്ല; നിക്സന്റെ കാലവുമായി ട്രംപിനെ താരതമ്യം ചെയ്യരുതെന്ന് മാർക്കോ റൂബിയോ

Top Picks for You
Top Picks for You