newsroom@amcainnews.com

വർണവിസ്മയം തീർക്കാൻ ലീഗ് സിറ്റി മലയാളി സമാജം: ‘വിന്‍റർ ബെൽസ് 2026’ ഡിസംബർ 26-ന്

നോർത്ത് അമേരിക്കയിലെ ഏറ്റവും മികച്ച മലയാളി ആഘോഷങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ‘വിന്‍റർ ബെൽസ് 2026’ ഡിസംബർ 26 ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ രാത്രി 10 മണി വരെ ലീഗ് സിറ്റിയിലെ ജോണി അരോൾഫോ സിവിക് സെന്‍ററിൽ അരങ്ങേറും. ലീഗ് സിറ്റി മലയാളി സമാജം (MSOLC) സംഘടിപ്പിക്കുന്ന ക്രിസ്മസ്–പുതുവത്സര മഹോത്സവം ഇത്തവണ കൂടുതൽ വിപുലമായ ഒരുക്കങ്ങളോടെയും വൈവിധ്യമാർന്ന കലാപരിപാടികളോടെയുമാണ് സംഘടിപ്പിക്കുന്നത്.

മലയാളികളുടെ കലാസാംസ്കാരിക പാരമ്പര്യവും ക്രിസ്മസ് ആഘോഷങ്ങളുടെ വർണാഭമായ അന്തരീക്ഷവും സമന്വയിപ്പിക്കുന്ന വിപുലമായ കലാവിരുന്നാണ് ഈ വർഷം ഒരുക്കുന്നത്. കുട്ടികളും യുവജനങ്ങളും മുതിർന്നവരും പങ്കെടുക്കുന്ന വിവിധ കലാപരിപാടികൾക്കൊപ്പം ആകർഷകമായ നൃത്താവിഷ്കാരങ്ങൾ, സംഗീതപരിപാടികൾ, ക്രിസ്മസ് ആഘോഷങ്ങൾ, പ്രത്യേക വിനോദപരിപാടികൾ എന്നിവയും വേദിയെ സജീവമാക്കും.

ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിലൊന്നായി വർണാഭമായ ഫാഷൻ ഷോയും അരങ്ങേറും. പ്രാദേശിക കലാപ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാനുള്ള മികച്ച അവസരം ഒരുക്കുന്നതിനൊപ്പം പ്രൊഫഷണൽ കലാകാരന്മാരുടെ സംഗീത–നൃത്ത പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.

ലീഗ് സിറ്റി മലയാളി സമാജത്തിലെ (MSOLC) അംഗങ്ങൾക്കും പ്രത്യേകമായി ക്ഷണിക്കപ്പെട്ട അതിഥികൾക്കും മാത്രമായിരിക്കും പരിപാടിയിൽ പ്രവേശനം അനുവദിക്കുക എന്ന് സംഘാടകർ അറിയിച്ചു. വിന്‍റർ ബെൽസ് 2026 വിജയകരമാക്കുന്നതിനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. കലാപരിപാടികൾ, ഫാഷൻ ഷോ, ഭക്ഷണവിതരണം, വേദിയുടെ അലങ്കാരം, ശബ്ദ–വെളിച്ച സംവിധാനങ്ങൾ, അതിഥികളുടെ സ്വീകരണം, പാർക്കിംഗ് തുടങ്ങിയവ ഏകോപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

കൂടുതൽ വിവരങ്ങൾക്ക് : ബിജോ സെബാസ്റ്റ്യൻ (പ്രസിഡൻ്റ്) 409-256-6427, ഡോ. ജേക്കബ് തെരുവത്ത് (സെക്രട്ടറി) 240-426-1845, റോബി തോമസ് (ട്രഷറർ) 917-301-4570.

You might also like
Arnab Heading for the Coast: Cyclone Rages at 140 km/h; Heavy Rain Likely in Kerala as Well

അർണബ് തീരത്തേക്ക്: കലിതുള്ളി 140 കി.മീ വേഗത്തിൽ ചുഴലിക്കാറ്റ്; കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത

യുഎസിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ വരവിൽ തുടർച്ചയായ മൂന്നാം വർഷവും വൻ ഇടിവ്

Canadian who stole a Las Vegas flamingo after drinking '30 to 40' beers convicted of animal cruelty

’30 മുതൽ 40 വരെ’ ബീയർ കുടിച്ച് ലാസ് വെഗാസിൽ നിന്ന് അരയന്നത്തെ (Flamingo) മോഷ്ടിച്ച കനേഡിയൻ പൗരന് മൃഗപീഡന കേസിൽ ശിക്ഷ

Prime Minister Carney and Premier Ford launch new action plan to protect workers from tariffs and strengthen Ontario industries

താരിഫ് ഉപരോധങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനും ഒന്റാറിയോ വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്നതിനുമായി പ്രധാനമന്ത്രി കാർണിയും പ്രീമിയർ ഫോർഡും പുതിയ കർമ്മപദ്ധതി പ്രഖ്യാപിച്ചു

Spinal Muscular Atrophy: Health experts extend support to Indian-made generic drug

സ്പൈനൽ മസ്കുലർ അട്രോഫി: ഇന്ത്യൻ നിർമ്മിത ജനറിക് മരുന്നിന് പിന്തുണയുമായി ആരോഗ്യ വിദഗ്ധർ

കഴിവാണ് പ്രധാനം; കാറ്റി സക്കറിയ വിവാദത്തില്‍ ട്രംപിന് മുന്നറിയിപ്പുമായി മുന്‍ വൈറ്റ്ഹൗസ് വക്താവ്

Top Picks for You
Top Picks for You