newsroom@amcainnews.com

മന്ത്രിയുടെ ഇടപെടൽ: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പതിനേഴുകാരനെതിരെ നരഹത്യാക്കുറ്റം

Minister's Intervention: Culpable Homicide Charge Pressed Against 17-Year-Old in Cheranalloor Road Accident Case

കൊച്ചി ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് മാഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണൻ (55) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്കെതിരെ പോലീസ് നരഹത്യാക്കുറ്റം ചുമത്തി. ലൈസൻസില്ലാതെ വാഹനം ഓടിച്ച കൗമാരക്കാരന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇതിൽ ആഭ്യന്തര മന്ത്രി ഡിജിപിയെയും സിറ്റി പോലീസ് കമ്മീഷണറെയും വിളിച്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്നാണ് പോലീസ് നടപടി ശക്തമാക്കിയത്.

ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് ജഡ്ജിയുടെ മകനാണ് അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്നത്. ഇന്ന് പുലർച്ചെ 2.20-ഓടെയാണ് സംഭവം നടന്നത്. തട്ടുകടയടച്ച് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയബാലകൃഷ്ണനെ കൗമാരക്കാരൻ ഓടിച്ച കാർ പിന്നിൽ നിന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അശ്രദ്ധമായി വാഹനം ഓടിച്ചതിനും (ബിഎൻഎസ് 281), ആളപായ വരുത്തിയതിനും (ബിഎൻഎസ് 106 (1)) ആയിരുന്നു പോലീസ് ആദ്യം കേസെടുത്തിരുന്നത്.

ആലുവയിലെ ഫ്ലാറ്റിൽ നിന്ന് വീട്ടുകാർ അറിയാതെയാണ് താൻ കാറുമായി വെറുതെ കറങ്ങാനിറങ്ങിയതെന്ന് പ്രതി പോലീസിന് മൊഴി നൽകി. വീട്ടുകാർ ഫ്ലാറ്റിന്റെ മൂന്നാം നിലയിലായിരുന്നതിനാൽ താഴെ പാർക്ക് ചെയ്തിരുന്ന കാർ എടുത്തത് അവർ അറിഞ്ഞിരുന്നില്ല. ചേരാനല്ലൂരിൽ എത്തിയ ശേഷം തിരികെ ആലുവയിലേക്ക് മടങ്ങുന്നതിനിടെ കനത്ത മഴ കാരണം മുൻപിലുണ്ടായിരുന്ന സ്‌കൂട്ടർ കാണാൻ കഴിഞ്ഞില്ലെന്നാണ് പതിനേഴുകാരൻ വ്യക്തമാക്കിയത്.

You might also like

ഫെഡറൽ ബജറ്റ് നവംബർ അഞ്ചിന്

Heavy rains intensify across the state: Orange alert in five districts and widespread warnings

സംസ്ഥാനത്ത് മഴ കനക്കുന്നു: അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും വ്യാപക മുന്നറിയിപ്പും

Vance praises family ties despite immigration controversy; US Vice President clarifies stance following H-1B visa remarks.

കുടിയേറ്റ വിവാദങ്ങൾക്കിടയിലും കുടുംബബന്ധം പ്രകീർത്തിച്ച് വാൻസ്; എച്ച്-1ബി വിസ പരാമർശത്തിന് പിന്നാലെ നയം വ്യക്തമാക്കി യുഎസ് വൈസ് പ്രസിഡന്റ്

Alberta votes to stay in Canada, CBC News projects

ആൽബെർട്ട കാനഡയിൽ തന്നെ തുടരും: വേർപിരിയൽ നിർദ്ദേശം തള്ളി ജനവിധി

The Great Desperation: 104 Indians deported in February 2025: A year later

വലിയ നിരാശ: 2025 ഫെബ്രുവരിയിൽ നാടുകടത്തപ്പെട്ട 104 ഇന്ത്യക്കാർ; ഒരു വർഷത്തിന് ശേഷം

Kawhi Leonard helps Raptors rout Bulls 135-92 in Toronto's home opener

ടൊറന്റോയുടെ ആദ്യ ഹോം മാച്ചിൽ ഷിക്കാഗോ ബുൾസിനെ 135-92 ന് തകർത്തെറിഞ്ഞ് ക്വാഹി ലിയോണാർഡും റാപ്റ്റേഴ്സും

Top Picks for You
Top Picks for You