newsroom@amcainnews.com

കുട്ടികളുടെ സോക്കർ ഗ്രൗണ്ടിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി 2 പേരുടെ മരണത്തിനിടയാക്കിയ കാൻസസിലെ അമ്മയെ കുറ്റപത്രമോ വിശദീകരണമോ ഇല്ലാതെ വിട്ടയച്ചു

Kansas mom who crashed truck into youth soccer field, killing 2, released without charges or explanation

കുട്ടികളുടെ സോക്കർ ഗ്രൗണ്ടിലേക്ക് ട്രക്ക് ഇടിച്ചുകയറി ആറുവയസ്സുകാരനായ ആൺകുട്ടി ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ വാഹനം ഓടിച്ച കാൻസസിലെ അമ്മയെ കുറ്റപത്രമൊന്നും ചുമത്താതെ വിട്ടയച്ചതായി പോലീസ് അറിയിച്ചു.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് വിചിറ്റയിലെ സ്ട്രൈക്കർ സ്പോർട്സ് കോംപ്ലക്സിൽ ജനക്കൂട്ടത്തിനിടയിലേക്ക് പേര് വെളിപ്പെടുത്താത്ത 34 കാരിയായ ഡ്രൈവർ ഓടിച്ച വാഹനം ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ 10 പേർക്ക് പരിക്കേൽക്കുകയും കാൻസസിലെ മക്ഫേഴ്സൺ സ്വദേശികളായ ഏഡ്രിയൻ കോൾ (6), നിക്കോളാസ് ഷാഫർ (35) എന്നിവർ കൊല്ലപ്പെടുകയും ചെയ്തു. വാഹനത്തിന്റെ യാന്ത്രിക പരിശോധനയുടെയും ടോക്സിക്കോളജി (വിഷാംശ പരിശോധന) ടെസ്റ്റിന്റെയും ഫലങ്ങൾ വരുന്നതുവരെ ഇവരെ കുറ്റപത്രമൊന്നും ചുമത്താതെ വിട്ടയച്ചതായി വിചിറ്റ പോലീസ് ഡിപ്പാർട്ട്മെന്റ് ഞായറാഴ്ച അറിയിച്ചു.

“നിലവിൽ കേസ് ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല, അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർ പ്രവർത്തനം തുടരുകയാണ്,” പോലീസ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. സോക്കർ ഗ്രൗണ്ടിന് സമീപമുള്ള പാർക്കിംഗ് സ്പെയ്സിൽ നിർത്തിയിട്ടിരുന്ന ഇവരുടെ ഷെവർലെ പിക്കപ്പ് ട്രക്ക് രണ്ട് കുട്ടികളുമായി ഗ്രൗണ്ടിലേക്ക് വേഗത്തിൽ ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഡ്രൈവറുടെ കുട്ടികളിലൊരാൾ സ്ട്രൈക്കർ സ്പോർട്സ് കോംപ്ലക്സിൽ കളിക്കുന്നുണ്ടായിരുന്നുവെങ്കിലും അപകടം നടന്നതിൽ നിന്നും വരിഷമായ മറ്റൊരു ഗ്രൗണ്ടിലായിരുന്നു അത്.

അപകടത്തിൽ കൊല്ലപ്പെട്ട കോളും ഷാഫറും തമ്മിൽ ബന്ധുക്കളല്ലെന്ന് പോലീസ് വ്യക്തമാക്കി. പരിക്കേറ്റ ഇരകളുടെ പ്രായം 5 നും 68 നും ഇടയിലാണ്. ആഘാതകരമായ പരിക്കുകളുമായി ബന്ധമില്ലാത്ത ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ട 61 കാരിയായ സ്ത്രീയെയും ആശുപത്രിയിലേക്ക് മാറ്റി. തിരക്കേറിയ സോക്കർ ഗ്രൗണ്ടിലേക്ക് വാഹനം വേഗത്തിൽ ഓടിച്ചുകയറ്റാൻ അമ്മയെ പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല.

മറ്റ് മാതാപിതാക്കൾ ചേർന്ന് വാഹനത്തിൽ നിന്ന് പുറത്തെടുക്കുമ്പോൾ “ദൈവമേ, ദൈവമേ, ഞാൻ എന്താണ് ചെയ്തത്?!” എന്ന് അവർ നിലവിളിക്കുന്നുണ്ടായിരുന്നുവെന്ന് ശനിയാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ ഒരു റിപ്പോർട്ടർ ഓർത്തെടുത്തു. ആദ്യ സേനാംഗങ്ങൾ എത്തുന്നതുവരെ സോക്കർ മത്സരത്തിലുണ്ടായിരുന്ന സാധാരണക്കാർ പെട്ടെന്ന് തന്നെ ഇടപെടുകയും പരിക്കേറ്റവർക്ക് “ജീവൻ രക്ഷാ സഹായം” നൽകുകയും ചെയ്തതായി വിചിറ്റ പോലീസ് ചീഫ് ജോ സള്ളിവൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“സങ്കൽപ്പിക്കാനാവാത്ത നഷ്ടം നേരിടുന്ന ഏഡ്രിയന്റെയും നിക്കോളാസിന്റെയും കുടുംബങ്ങൾക്കൊപ്പമാണ് ഞങ്ങളുടെ മനസ്സ്. കുട്ടികൾ സോക്കർ കളിക്കുകയും കുടുംബങ്ങൾ ഒന്നിച്ചു സമയം ചെലവഴിക്കുകയും ചെയ്യേണ്ട ഒരു ദിവസം ദുരന്തത്തിൽ കലാശിച്ചു,” വെള്ളിയാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ സള്ളിവൻ പറഞ്ഞു. “പരിക്കേറ്റവരെയും അവരുടെ പ്രിയപ്പെട്ടവരെയും സംഭവം നേരിൽ കണ്ട എല്ലാവരെയും കുറിച്ച് ഞങ്ങൾ ചിന്തിക്കുന്നുണ്ട്,” സള്ളിവൻ പറഞ്ഞു. “ഈ ദുരന്തം നമ്മുടെ സമൂഹത്തിലെ നിരവധിയാളുകളെ ബാധിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം, ആ കുടുംബങ്ങൾ ത ഒറ്റയ്ക്കല്ലെന്ന് ഞങ്ങൾ അറിയിക്കാൻ ആഗ്രഹിക്കുന്നു.” “കൃത്യമായി എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ ഞങ്ങളുടെ ഉദ്യോഗസ്ഥരും അന്വേഷകരും പ്രവർത്തനം തുടരും.”

You might also like
Ottawa announces close to $270M for N.B. energy projects

ന്യൂ ബ്രൺസ്‌വിക് ഊർജ്ജ പദ്ധതികൾക്കായി കാനഡ സർക്കാർ 270 ദശലക്ഷം ഡോളറോളം ധനസഹായം പ്രഖ്യാപിച്ചു

Plot to attack Hindu temple in Illinois: India expresses deep concern

ഇല്ലിനോയിയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണ പദ്ധതി; കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

പെൻസിൽവേനിയയിൽ അഞ്ചാംപനി ബാധിച്ച് ഒരാൾ കൂടി മരിച്ചു; ആകെ മരണം 6 ആയി

Three Indians killed in Germany building fire, murder suspect held

ജർമ്മനിയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു; കൊലപാതക സംശയത്തിൽ ഒരാൾ കസ്റ്റഡിയിൽ

OSAP ധനസഹായ ക്രമക്കേട്: കരിയർ കോളേജുകൾക്കുള്ള വിലക്ക് നീട്ടി ഒൻ്റാരിയോ സർക്കാർ

ജർമ്മനിയിൽ അപ്പാർട്മെൻ്റിൽ തീപിടിത്തം: മൂന്ന് മലയാളികൾ മരിച്ചു; അഞ്ചുപേർക്ക് പരുക്ക്

Top Picks for You
Top Picks for You