newsroom@amcainnews.com

ഉഭയകക്ഷി ചർച്ച: നരേന്ദ്ര മോദിയുടെ കാനഡ സന്ദർശനം ഡിസംബറിൽ

ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 11, 12 തീയതികളിൽ കാനഡ സന്ദർശിക്കും. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് സന്ദർശന വിവരം പുറത്തുവിട്ടത്.

അതേസമയം വ്യാപാരം, ഊർജ്ജം, സാങ്കേതികവിദ്യ, സുരക്ഷ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇരുരാജ്യങ്ങളും തയ്യാറായിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ചർച്ചകൾ എത്രയും വേഗം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നതായി മാർക്ക് കാർണിയുടെ ഓഫീസ് അറിയിച്ചു. 2030-ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. കനേഡിയൻ അന്താരാഷ്ട്ര വ്യാപാര മന്ത്രി മരീന്ദർ സിദ്ധുവിന്‍റെ നേതൃത്വത്തിൽ 300 അംഗ പ്രതിനിധി സംഘം ഇന്ത്യ സന്ദർശിക്കുന്നുണ്ട്. കഴിഞ്ഞ എട്ട് പതിറ്റാണ്ടോളമായി തുടരുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിർണ്ണായക ചുവടുവെപ്പായി കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദ് കഴിഞ്ഞ ദിവസം ന്യൂഡൽഹിയിലെത്തി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായും ചർച്ച നടത്തിയിരുന്നു.

You might also like

യുഎസ് ഗ്രീന്‍ കാര്‍ഡ് വിലക്ക്: ഇന്ത്യന്‍ ഐടി കമ്പനികളുടെ അപേക്ഷകളില്‍ വന്‍ ഇടിവ്

സുഗീഷിനായി ഗോഫണ്ട് ധനസമാഹരണം ആരംഭിച്ചു

ഡാലസ് ഇടവക മിഷന്‍ സണ്‍ഡേ ‘ജോയ് ഫെസ്റ്റ്‘ ഒക്ടോബര്‍ 18 ന്

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,500 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

യു എസ്-റഷ്യ ഇന്ധന കരാർ യുക്രെയ്ന്‍ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി: മാർക്ക് കാർണി

പ്രശസ്ത ഹോളിവുഡ് നടൻ ആർ.ജെ. മിട്ടെ അന്തരിച്ചു

Top Picks for You
Top Picks for You