ഒൻ്റാരിയോയിലെ വോണിലുണ്ടായ വാഹന അപകടത്തിൽ കൊല്ലപ്പെട്ട തിരുവനന്തപുരം സ്വദേശി സുഗീഷ് (31) ആയി GoFundMe ക്യാമ്പയിൻ ആരംഭിച്ചു. ട്രക്ക് ഡ്രൈവറായിരുന്ന സുഗീഷ് നാല് വർഷം മുമ്പാണ് കാനഡയിലെത്തിയത്. ഭാര്യയോടൊപ്പം സ്കാർബ്റോയിൽ താമസിച്ചിരുന്ന സുഗീഷ് ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിലാണ് മരിച്ചത്.
സുഗീഷിന്‍റെ കുടുംബത്തെ സഹായിക്കുന്നതിനും സംസ്കാരച്ചടങ്ങുകൾക്കും അനുബന്ധ കാര്യങ്ങൾക്കുമുള്ള ചെലവുകൾ കണ്ടെത്തുന്നതിനുമായി ‘കേരള ട്രക്കേഴ്സ് ഇൻ കാനഡ’ (KTC) യുടെ നേതൃത്വത്തിലാണ് ഈ ധനസമാഹരണ പരിപാടി സംഘടിപ്പിക്കുന്നത്. ORMA (Ontario Region of Malayalee Association), TMAC (Trivandrum Malayalee Association of Canada), LOMA (London Ontario Malayalee Association), CMA (Canadian Malayalee Association), St. Thomas Malankara Catholic Church (Dorchester), London Keraliya Samajam എന്നിവരും കുടുംബത്തോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മറ്റ് സാമൂഹിക സംഘടനകളും ധനസമാഹരണ പരിപാടിയ്ക്ക് പിന്തുണ നൽകുന്നു.
GoFundMe ലിങ്ക് : https://gofund.me/381723250







