ഓട്ടവ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ കാനഡ സന്ദർശിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഓഫീസ് ചൊവ്വാഴ്ച അറിയിച്ചു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലെ ചർച്ചകൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ഇരു നേതാക്കളും പ്രതിജ്ഞാബദ്ധരാണെന്നും ഓഫീസ് കൂട്ടിച്ചേർത്തു.
കാർണിയും മോദിയും ചൊവ്വാഴ്ച ഫോണിൽ സംസാരിക്കുകയും ഡിസംബറിലെ സന്ദർശനത്തിന് മുന്നോടിയായി അടുത്ത ബന്ധം തുടരാൻ ധാരണയിലെത്തുകയും ചെയ്തതായി കാർണിയുടെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി.







